കാഫിർ പോസ്റ്റ്‌ പിൻവലിച്ച് സിപിഎം നേതാവ്

കോഴിക്കോട്: വടകരയില്‍ വിവാദമായ കാഫിർ പരാമർശ പോസ്റ്റ് പിൻവലിച്ച്‌ സിപിഎം നേതാവും മുൻ എംഎല്‍എയുമായ കെ.കെ.ലതിക.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേ ദിവസമാണ് കെകെ ലതിക ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

‘എന്തൊരു വർഗീയതയാണെടോ ഇത്. തെരഞ്ഞെടുപ്പ് കഴിഞ്ഞും നമ്മുടെ നാട് നിലനില്‍ക്കണ്ടെ. ഇത്ര കടുത്ത വർഗീയത പ്രചരിപ്പിക്കരുത്’- എന്നായിരുന്നു പോസ്റ്റില്‍ എഴുതിയിരുന്നത്.

  മേളയിൽ അപകടം: ആകാശത്തൂഞ്ഞൽ തകർന്നു വീണു; ഇരുപതിലധികം പേർക്ക് പരിക്ക്

യൂത്ത് ലീഗ് പ്രവർത്തകനായ കാസിമിന്റെ പേരിലാണ് പോസ്റ്റ് പുറത്തുവന്നത്.

കാസിം താനല്ല പോസ്റ്റ് നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടി ഉടൻ തന്നെ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു.

ആ സമയത്തൊന്നും ലതിക പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നില്ല.

അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഇവരെ ചോദ്യം ചെയ്യുകയും മാെഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

പോസ്റ്റ് നിർമിച്ചതില്‍ കാസിമിന് പങ്കില്ലെന്ന് കാണിച്ച്‌ പോലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം

തുടർന്നാണ് കെകെ ലതിക ഇന്ന് പോസ്റ്റ് പിൻവലിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ടക്ടർ വളർന്നു, പക്ഷെ കെ.എസ്.ആർ.ടി.സി വളർന്നില്ല; ആറടി ആറിഞ്ചിന് മുന്നിൽ തോറ്റ് കോർപ്പറേഷൻ! ഒടുവിൽ ആശ്വാസമായി സർക്കാരിന്റെ ആ ഉത്തരവ്!
[masterslider id="10"]

Related posts