ബിഗ് ബോസ് സീസൺ 6; വോട്ടിങ് സ്റ്റാറ്റസ് കണക്കുകൾ ഇങ്ങനെ, അറിയാം വോട്ട് കൂടുതൽ ആർക്ക് 

ബിഗ് ബോസ് മലയാളം സീസണ്‍ 6 ഇന്ന് അതിന്റെ പരിസമാപ്തിയിലെത്തുകയാണ്.

ഇന്ന് രാത്രി 7 മണി മുതല്‍ ഏഷ്യാനെറ്റിലും ഹോട്ട് സ്റ്റാറിലും ഫിനാലെയുടെ തത്സമയസംപ്രേക്ഷണം കാണാം.

ജിൻ്റോ, ജാസ്മിൻ ജാഫർ, അർജുൻ ശ്യാം, അഭിഷേക് ശ്രീകുമാർ, ഋഷി കുമാർ എന്നിവരാണ് അവസാനഘട്ടത്തില്‍ മത്സരിക്കുന്ന മത്സരാർത്ഥികള്‍.

ഇവരില്‍ നിന്നും ആരാവും ബിഗ് ബോസ് കിരീടം ചൂടുക എന്നറിയാനാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

ജിന്റോ, അർജുൻ, ജാസ്മിൻ എന്നിവരാണ് നിലവില്‍ വോട്ടിംഗില്‍ വമ്പൻ കുതിപ്പു നടത്തുന്നത്.

  മൊബൈൽ ഫോൺ ഒളിപ്പിച്ചുവെച്ചുള്ള 'തമാശ'; ബെംഗളൂരുവിൽ സുഹൃത്തിന്റെ കുത്തേറ്റു യുവാവ് മരിച്ചു

ആരാവും വിജയി എന്നു പ്രഖ്യാപിക്കാനാവാത്ത രീതിയില്‍ കടുത്തമത്സരമാണ് അന്തിമഘട്ടത്തില്‍ നടക്കുന്നത്.

ഓരോ മത്സരാർത്ഥിയും നേടിയ വോട്ടുകള്‍ ഫിനാലെ ദിവസം മാത്രമേ പ്രഖ്യാപിക്കപ്പെടുകയുള്ളൂ.

എന്നാല്‍ നിലവിലെ വോട്ടിംഗ് നിലയെ കുറിച്ച്‌ സോഷ്യല്‍ മീഡിയ പോളുകളും സർവ്വേകളും പറയുന്നത് എന്താണെന്നു നോക്കാം.

വോട്ടിംഗില്‍ ഒന്നാമത് ജിന്റോയും രണ്ടാം സ്ഥാനത്ത് അർജുനുമാണ് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന അനൗദ്യോഗിക റിപ്പോർട്ടുകള്‍ പറയുന്നത്.

ജാസ്മിൻ മൂന്നാം സ്ഥാനത്തും ഋഷി നാലാം സ്ഥാനത്തും അഭിഷേക് അഞ്ചാം സ്ഥാനത്തുമെന്ന രീതിയിലാണ് പോളുകളും സർവ്വേകളും സൂചിപ്പിക്കുന്നത്.

  ബെംഗളൂരു മതിൽ അപകടം: പ്രധാനമന്ത്രി അനുശോചിച്ചു; 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

ജിന്റോയും അർജുനും ഇഞ്ചോടിഞ്ചു മത്സരമാണ് നടക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

ഒരു പോള്‍ പ്രകാരം 33% വോട്ടുകള്‍ ജിന്റോ നേടിയപ്പോള്‍ 32% വോട്ടുമായി അർജുൻ തൊട്ടു പിന്നാലെ തന്നെയുണ്ട്.

പക്ഷേ, വോട്ടിംഗ് നിലകള്‍ മാറി മറിയുന്നതിനാല്‍ ആരാണ് ലീഡ് ചെയ്യുക എന്ന് കാത്തിരുന്നു തന്നെ അറിയണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജോലിയിൽ ഉഴപ്പുന്നവർക്ക് പൂട്ട് വീഴും
[masterslider id="10"]

Related posts

Click Here to Follow Us