കാട്ടാന ആക്രമണം; 60 കാരനായ തൊഴിലാളിയ്ക്ക് പരിക്ക്

ബെംഗളൂരു : ഹാസൻ ജില്ലയിലെ സകലേഷ്പൂർ താലൂക്കിലെ വതേഹല്ല ഗ്രാമത്തിൽ വ്യാഴാഴ്ച പുലർച്ചെ കാട്ടാനയുടെ ആക്രമണത്തിൽ ദിവസ വേതന തൊഴിലാളിക്ക് പരിക്കേറ്റു.

പരിക്കേറ്റ തൊഴിലാളിയായ ദിവാകർ ഷെട്ടി (60) കാപ്പിത്തോട്ടത്തിൽ ജോലിക്ക് പോകുമ്പോഴാണ് കാട്ടാനയുടെ പെട്ടെന്നുള്ള ആക്രമണം ഏറ്റത്. സംഭവത്തിൽ ആന ദിവാകറിനെ ചവിട്ടുകയും ചെയ്തു. ആക്രമണത്തിൽ ഷെട്ടിയുടെ വലതുകാലിന് പൊട്ടലുണ്ടായി.

  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം

ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ദിവാകർ ഷെട്ടി ഇപ്പോൾ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തെ തുടർന്ന് വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണം പ്രാദേശിക തൊഴിലാളികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

വന്യമൃഗങ്ങളുടെ ആക്രണണത്തിൽ ഭയന്ന് പ്രദേശത്ത് ജോലിക്ക് പോകാൻ തൊഴിലാളികൾ മടിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഔട്ടർ റിംഗ് റോഡിലെ വൈറ്റ് ടോപ്പിംഗ്: എതിർപ്പുമായി ഐ.ടി കമ്പനികൾ; ആവശ്യം ഇത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts