മെട്രോ ട്രെയിനിൽ ഭക്ഷണം കഴിച്ച യാത്രക്കാരിക്ക് പിഴ 

ബെംഗളൂരു: നമ്മ മെട്രോ ട്രെയിനില്‍ ഭക്ഷണം കഴിച്ച യാത്രക്കാരിക്ക് പിഴയിട്ട് ബെംഗളൂരു മെട്രോ റെയില്‍ കോർപറേഷൻ.

കഴിഞ്ഞദിവസം മാധവാര സ്റ്റേഷനില്‍ നിന്ന് മാഗഡി റോഡ് സ്റ്റേഷനിലേക്ക് യാത്ര ചെയ്ത യാത്രക്കാരിക്കാണ് 500 രൂപ പിഴ അടക്കേണ്ടി വന്നത്.

യാത്രക്കാരി ഭക്ഷണം കഴിക്കുന്നത് സഹയാത്രികരിലൊരാള്‍ വിഡിയോയില്‍ പകർത്തി സമൂഹമാധ്യമത്തില്‍ പങ്കുവെക്കുകയായിരുന്നു.

  മെട്രോ യാത്രക്കാരേ ശ്രദ്ധിക്കുക; ഞായറാഴ്ച പർപ്പിൾ ലൈനിലെ ഈ സ്റ്റേഷനുകൾക്കിടയിൽ സർവീസ് ഉണ്ടാകില്ല

ഈ വിഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടി.

മെട്രോ പരിസരത്തോ ട്രെയിനിനകത്തോ ഭക്ഷണം കഴിക്കുന്നതും പാനീയങ്ങള്‍ കുടിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ടെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ബി.എം.ആർ.സി.എല്‍ അധികൃതർ മുന്നറിയിപ്പ് നല്‍കി.

മെട്രോയിലെ വൃത്തി കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യെല്ലോ ലൈൻ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts