വിജയും സംഗീതയും ഒന്നിക്കുന്നു

ഇക്കഴിഞ്ഞ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പ് സമയത്താണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും വേർപിരിയുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. സംഗീത വിവാഹമോചനം തേടി ചെങ്കൽപ്പേട്ട് കുടുംബകോടതിയെ സമീപിക്കുകയായിരുന്നു. വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അവർ വിവാഹമോചന ഹർജി നൽകിയത്

എന്തായാലും ഹർജിയെ കുറിച്ചോ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ചോ വിജയിയോ സംഗീതയോ പരസ്യമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. ഇതിനിടയിൽ ഇപ്പോഴിതാ സംഗീതയും വിജയിയും വീണ്ടും ഒന്നിക്കുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്.

  കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; നിരവധി പേർക്ക് പരുക്ക്, സർവീസുകൾ നിർത്തിവെച്ചു

സംഗീതയും വിജയിയും തമ്മിൽ നിയമപരമായി വിവാഹമോചനം നേടിയാൽ തൃഷയും വിജയും വിവാഹം കഴിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇപ്പോൾ വിജയ്-സംഗീത വിഷയത്തിൽ വിജയിയുടെ അമ്മ ശോഭ ചന്ദ്രശേഖർ ഇടപെട്ടുവെന്ന തരത്തിൽ വാർത്തകൾ വരുന്നത്. അമ്മ ഇടപെട്ടതോടെ ലണ്ടനിൽ താമസിച്ചിരുന്ന സംഗീത അടുത്തിടെ ചെന്നൈയിലെ നീലാംകരെയിലുള്ള വിജയിയുടെ വീട്ടിലേക്ക് മടങ്ങിയെത്തിയതായും വിജയ്‌ക്കൊപ്പമാണ് ഇപ്പോൾ സമയം ചെലവഴിക്കുന്നതെന്നും ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

ജൂൺ 22-ന് വിജയ്‌യുടെ ജൻമദിനത്തിൽ ദമ്പതികൾ ഒരുമിച്ചുള്ള ഒരു പ്രഖ്യാപനം നടത്തിയേക്കുമെന്ന അഭ്യൂഹവും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആരാധക കൂട്ടായ്മകളിലും ഫാൻസ് പേജുകളിലും ഈ സാധ്യതയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്.

  ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി

നേരത്തേ വിജയിയും പിതാവും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെട്ട് പരിഹരിച്ചത് അമ്മ ശോഭയായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണയും അമ്മ ഇടപെട്ട് കാര്യങ്ങൾ ഭംഗിയായി പരിഹരിച്ചെന്ന തരത്തിലാണ് വാർത്തകൾ. അതേസമയം വിജയോ സംഗീതയോ അവരുടെ കുടുംബാംഗങ്ങളോ ഇത്തരം വാർത്തകളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
[masterslider id="10"]

Related posts