ലഹരി കടത്ത് സംഘത്തിലെ പ്രധാനി ഉഗാണ്ടൻ സ്വദേശി ബെംഗളൂരുവില്‍ പിടിയിൽ 

ബെംഗളൂരു: ലഹരി കടത്ത് സംഘത്തിലെ പ്രധാനിയായ ഉഗാണ്ടൻ സ്വദേശിനിയെ ബെംഗളൂരുവില്‍ പോയി പിടികൂടി അരീക്കോട് പോലീസ്.

ഉഗാണ്ടൻ സ്വദേശിനി നാകുബുറെ ടിയോപിസ്റ്റ ആണ് അറസ്റ്റിലായത്.

ബെംഗളൂരു ഇലക്‌ട്രോണിക്ക് സിറ്റി ഭാഗത്തു നിന്നാണ് ഇവരെ അരീക്കോട് പോലീസ് പിടികൂടിയത്.

അരീക്കോട് ഇൻസ്പക്ടർ സിജിത്തിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അരീക്കോട് സ്വദേശികളെ നേരത്തെ എംഡിഎംഎയുമായി പിടികൂടിയിരുന്നു.

  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!

ബെംഗളൂരുവില്‍ നിന്നും എത്തിച്ച ലഹരി വില്‍ക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബെംഗളൂരുവില്‍ പൊലീസ് എത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts