രാജ്യത്തെ ടെലികോം രംഗത്ത് ഡേറ്റാ വിപ്ലവത്തിന് തുടക്കം കുറിച്ച റിലയന്‍സ് ജിയോയ്ക്ക് ഉപഭോക്താക്കളുടെ എണ്ണത്തില്‍ ലോക റെക്കാര്‍ഡ് സൃഷ്ടിച്ചെന്ന് അവകാശവാദം. ലോകത്തെ മറ്റ് ഏതൊരു ടെലികോം കമ്പനിയെക്കാളും വേഗത്തില്‍ ഉപഭോക്താക്കളെ സൃഷ്ടിച്ചതിലുള്ള റെക്കോര്‍ഡാണ് ജിയോക്ക് സ്വന്തമാകുന്നത്. ഔദ്ദ്യോഗികമായി പുറത്തിറങ്ങി ഒരു മാസം പിന്നിടുമ്പോഴേക്കും ആകെ 16 മില്യണ്‍ ഉപഭോക്താക്കളാണ് ജിയോയ്ക്ക് ഇതവരെയുള്ളത്.
ലോകത്തെ മറ്റെല്ലാ കമ്പനികളെക്കാളും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ് ജിയോ സ്വന്തമാക്കിയതെന്നും ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചരണത്തിലും ജിയോ തന്നെയാണ് മുന്നിലെന്നും ഞായറാഴ്ച ജിയോ പുറത്തിറക്കിയ ഔദ്ദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സെപ്തംബര്‍ അഞ്ചിനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി ഡേറ്റാ താരിഫ് പ്രഖ്യാപിച്ചത്. ഏറ്റവും ചുരുങ്ങിയ കാലയളവില്‍ 100 മില്യന്‍ ഉപഭോക്താക്കളെ സൃഷ്ടിച്ച് മറ്റൊരു ലോക റെക്കോര്‍ഡ് സ്വന്തമാക്കാനാണ് ജിയോ ലക്ഷ്യമിടുന്നതെന്ന് അംബാനി പ്രസ്താവനയില്‍ അറിയിച്ചു.
ഓഗസ്റ്റ് വരെയുള്ള കണക്ക് അനുസരിച്ച് എയര്‍ടെല്ലിനാണ് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ളത്. 257.5 മില്യണ്‍ പേരാണ് എയര്‍ടെല്‍ കണക്ഷനുകള്‍ ഉപയോഗിക്കുന്നത്. 200 മില്യണ്‍ പേര്‍ വോഡഫോണില്‍ വിശ്വാസമര്‍പ്പിക്കുമ്പോള്‍ 177 മില്യണ്‍ പേര്‍ ഐഡിയ ഉപയോഗിക്കുന്നവരാണ്. ഇതിനിടയിലേക്കാണ് 100 മില്യണ്‍ ഉപഭോക്താക്കളെ എത്രയും വേഗം സൃഷ്ടിക്കണമെന്ന ലക്ഷ്യവുമായി ജിയോ എത്തുന്നത്. നിലവില്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റ് രേഖകള്‍ ഒന്നു നല്‍കാതെ സിം ആക്ടിവേറ്റ് ചെയ്യാന്‍ 3,100 നഗരങ്ങളില്‍ ജിയോ സൗകര്യമൊരുക്കിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.