രാജ്യത്തെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ട് ഒരു വർഷം;സൗദിയിൽ നിന്ന് എത്തിയ തീർത്ഥാടകൻ മരിച്ചത് കലബുറഗിയിൽ.

ബെംഗളൂരു: രാജ്യത്ത് കോവിഡ് ബാധിച്ച് ആദ്യ മരണമുണ്ടായിട്ട് ഒരാണ്ടു പിന്നിടുന്നു. സൗദിയിൽനിന്ന് നാട്ടിൽ മടങ്ങിയെത്തിയ കലബുറഗി സ്വദേശി മുഹമ്മദ് ഹുസൈൻ സിദ്ദിഖി(76)യാണ് കോവിഡ് ബാധിച്ച്‌ മരിച്ച ആദ്യത്തെയാൾ.

റിപ്പോർട്ട് ചെയ്ത മരണം കോവിഡ് കാരണമാണോ എന്ന് സംശയിക്കുന്നതായി മാർച്ച് 11ന് പി.ടി.ഐ.റിപ്പോർട്ട് ചെയ്തിരുന്നു.

ആ വാർത്ത താഴെ

http://88t.8a2.myftpupload.com/archives/45666

2020 മാർച്ച് 10-നാണ് ഇദ്ദേഹം മരിച്ചത്. എന്നാൽ, മാർച്ച് 12-ന് പരിശോധനാഫലം ലഭിച്ചപ്പോഴാണ് കോവിഡ് ബാധിതനായിരുന്നെന്ന് സ്ഥിരീകരിച്ചത്.

  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്

http://88t.8a2.myftpupload.com/archives/45760

ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. സൗദിയിൽനിന്ന് ഫെബ്രുവരി 29-നായിരുന്നു ഇദ്ദേഹം നാട്ടിലെത്തിയത്.

പനിയും ചുമയും അനുഭവപ്പെട്ടതിനെത്തുടർന്ന് കലബുറഗിയിലെ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലാണ് ആദ്യം പ്രവേശിപ്പിച്ചത്.

http://88t.8a2.myftpupload.com/archives/45552

പിന്നീട് ഹൈദരാബാദിലേക്കു മാറ്റി. രോഗ ലക്ഷണങ്ങളുള്ളതിനാൽ കോവിഡ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലം വരുന്നതിനുമുമ്പായിരുന്നു മരണം.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 80-ൽ എത്തിയപ്പോഴാണ് ആദ്യമായി ഒരു രോഗി മരണത്തിനുകീഴടങ്ങിയ വിവരം പുറത്തുവരുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  18 വർഷം!! രണ്ട് എൻജിനീയറിങ് സുഹൃത്തുക്കളുടെ ഞായറാഴ്ചകൾ ബെംഗളൂരുവിന് സമ്മാനിച്ചത് ഒരു വൻ മരക്കാട്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!
[masterslider id="10"]

Related posts