സ്വാതന്ത്ര്യ സമരസേനാനികളോടൊപ്പം സവര്‍ക്കറിന്റെ ഫോട്ടോ: രോഷാകുലനായി യുവാവ്

ബെംഗളൂരു: ചിത്രപ്രദര്‍ശനത്തില്‍ സ്വാതന്ത്ര്യ സമരസേനാനികളോടൊപ്പം ഹിന്ദുത്വ നേതാവ് സവര്‍ക്കറിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയതില്‍ രോഷാകുലനായി യുവാവ്. ശിവമോഗ്ഗയിലെ ബി.എച്ച് റോഡിലെ സിറ്റി സെന്റര്‍ മാളിലാണ് സംഭവം നടന്നത്. മഹാത്മാഗാന്ധിയും ചന്ദ്രശേഖര്‍ ആസാദും ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പമാണ് സവര്‍ക്കറിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

പ്രദർശനത്തിൽ സവർക്കറുടെ ഫോട്ടോ ഉൾപ്പെടുത്തിയിരിക്കുന്നത് കണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. സവർക്കർ സ്വാതന്ത്ര്യസമര സേനാനിയല്ലെന്നും രാജ്യദ്രോഹിയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. സ്വാതന്ത്ര്യ സമരകാലത്ത് നിരവധി മുസ്ലീങ്ങൾ രാജ്യത്തിനായി ത്യാഗം ചെയ്തിട്ടുണ്ടെന്നും അവരുടെ പെയിന്‍റിംഗുകളൊന്നും എവിടെയും പ്രദർശിപ്പിച്ചിട്ടില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വന്ദേമാതരം ആലാപനം തടഞ്ഞതായി ആരോപണം: സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts