ഹണി ട്രാപ്, നടൻ അറസ്റ്റിൽ 

ബെംഗളൂരു: ഹണി ട്രാപ്പ് കേസിൽ കന്നഡ ചലച്ചിത്ര താരം യുവരാജിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹായികളായ കവന, നിധി തുടങ്ങിയ യുവതികൾക്കെതിരെയും 2 അജ്ഞാതർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഹണി ട്രപ്പിൽ കുടുങ്ങി 14.40 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് 73 വയസ്സുകാരനായ വ്യവസായി അൾസൂർ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണിത്. കവനയും നിധിയും വ്യവസായിക്ക് അർദ്ധനാഗ്ന ചിത്രങ്ങൾ വാട്സാപ്പിൽ അയച്ചുകൊടുത്താണു കെണിയൊരുക്കിയത്. 

  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്

എന്നാൽ ഇരുവരെയും ചോദ്യം ചെയ്തപ്പോൾ തങ്ങളുടെ പേരിൽ യുവരാജാണ് ചിത്രങ്ങൾ അയച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണു താരത്തെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 3 ന് നിധി വ്യവസായിയെ നഗരത്തിലേക്ക് വിളിച്ചുവരുത്തി. തുടർന്നു പോലീസ് ഉദ്യോഗസ്ഥരെന്നാ പേരിൽ പരിചയപ്പെടുത്തിയ 2 അജ്ഞാതർ യുവതികളുടെ അർദ്ധനാഗ്ന ചിത്രങ്ങൾ ഇയാളുടെ മൊബൈലിൽ നിന്ന് കണ്ടെടുത്ത ശേഷം ഇക്കാര്യം കുടുംബാംഗങ്ങളെ അറിയിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്നു 3 തവണയായി വ്യവസായത്തിൽ നിന്ന് 14.40 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു ഇവർക്ക് എതിരെയുള്ള കേസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts