ഏത് സാഹചര്യവും നേരിടാൻ തയ്യാർ ; ചൈനീസ് ചാരക്കപ്പലിനെ ഭയമില്ലെന്ന് കേന്ദ്രമന്ത്രി

ഡൽഹി: ലങ്കൻ തീരത്ത് നങ്കൂരമിടുന്ന ചൈനീസ് ചാരക്കപ്പലിനെ ഭയമില്ലെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ. ഏത് സാഹചര്യവും നേരിടാൻ രാജ്യം തയ്യാറാണ്. ഓഗസ്റ്റ് 16 മുതൽ 22 വരെ ഹംബൻടോട്ട തുറമുഖത്ത് നങ്കൂരമിടാൻ യുവാൻ വാങ്ങ് കപ്പലിനെ ശ്രീലങ്കൻ സർക്കാർ അനുവദിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. കപ്പലിന് ശ്രീലങ്കയിലേക്ക് പ്രവേശിക്കാൻ ശ്രീലങ്കൻ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങൾ അനുമതി നൽകി. ചൈനീസ് ചാരക്കപ്പൽ ചൊവ്വാഴ്ച ഹംബൻടോട്ട തുറമുഖത്ത് എത്തും. ഇന്ത്യയുടെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് ശ്രീലങ്കയുടെ നടപടി. ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കയിലേക്ക് പ്രവേശിക്കുന്നതിൽ ഇന്ത്യ നേരത്തെ ആശങ്ക…

Read More

‘ബഹറില്‍ മുസല്ല വിരിച്ച് നമസ്‌കരിച്ചാലും ബി.ജെ.പിയുമായി ലീഗ് സഖ്യം ചേരില്ല’

കോഴിക്കോട്: മുസ്ലീം ലീഗുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കാൻ ബി.ജെ.പി മുൻകൈയെടുക്കണമെന്ന ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻ ദാസിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് മുൻ മന്ത്രിയും ലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബ്. ലീഗിനെ സുഖിപ്പിച്ച് കൂടെക്കിടക്കാമെന്നാണ് സംഘപരിവാര്‍ കരുതുന്നതെങ്കില്‍ ആ കട്ടിൽ കണ്ട് പനിക്കേണ്ടെന്നാണ് എല്ലാ സംഘപരിവാര്‍ ദാസന്‍മാരോടും പറയാനുള്ളതെന്ന് അബ്ദുറബ്ബ് പറഞ്ഞു. “ബഹറിൽ മുസല്ല വിരിച്ച് നമസ്കരിച്ചാലും ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് സി.എച്ച്. മുഹമ്മദ് കോയ സാഹിബ് അന്നേ പറഞ്ഞിരുന്നു. അതാണ് ഇന്നും എനിക്ക് പറയാനുള്ളത്,” അദ്ദേഹം പറഞ്ഞു. തെരുവിൽ കലാപം നടത്താതെ കേരളത്തിലെ ഹിന്ദുക്കൾക്ക് നീതി ലഭിക്കില്ലെന്ന്…

Read More

ആദ്യത്തെ കൃത്രിമ 3ഡി പ്രിന്റഡ് മനുഷ്യ കോർണിയ വികസിപ്പിച്ചു

ഹൈദരാബാദിൽ ഗവേഷകർ 3ഡി പ്രിന്റഡ് കൃത്രിമ കോർണിയ സൃഷ്ടിച്ച് മുയലിന്‍റെ കണ്ണിലേക്ക് മാറ്റിവച്ചു. എൽ.വി. പ്രസാദ് ഐ ഇൻസ്റ്റിറ്റ്യൂട്ട് (എൽ.വി.പി.ഇ.ഐ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദ് (ഐ.ഐ.ഐ.ടി), സെന്‍റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി (സി.സി.എം.ബി) എന്നിവിടങ്ങളിലെ ഗവേഷകരാണ് മനുഷ്യന്റെ കോർണിയ ടിഷ്യുവിൽ നിന്ന് 3 ഡി പ്രിന്റഡ് കോർണിയ വികസിപ്പിച്ചെടുത്തത്. ഒരു ഇന്ത്യൻ ക്ളിനീഷ്യൻ-സയന്റിസ്റ്റ് ടീമിന്റെ ഇന്ത്യൻ നിർമ്മിത ഉൽപ്പന്നമാണിത്. ട്രാൻസ്പ്ലാന്റേഷനായി ഒപ്റ്റിക്കലും ഫിസിക്കലും ആയി അനുയോജ്യമായ ആദ്യത്തെ 3-ഡി പ്രിന്റഡ് ഹ്യൂമൺ കോർണിയയാണിത്.

Read More

കവിയൂര്‍, കിളിരൂര്‍ പെണ്‍കുട്ടികളുടെ പേര് വെളിപ്പെടുത്തി ആര്‍ ശ്രീലേഖ

കൊച്ചി: കിളിരൂർ, കവിയൂർ പീഡനക്കേസുകളിലെ ഇരകളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തി മുൻ ഡി.ജി.പി ആർ.ശ്രീലേഖ. തന്‍റെ യൂട്യൂബ് ചാനലിലെ വീഡിയോയിലാണ് ആർ ശ്രീലേഖ ഇരകളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തിയത്. കിളിരൂർ, കവിയൂർ കേസുകളിലെ പീഡനത്തിന്‍റെ വിശദാംശങ്ങൾ അരമണിക്കൂർ ദൈർഘ്യമുള്ള വീഡിയോയിലാണ് ആർ.ശ്രീലേഖ വിശദീകരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കെതിരെ ഗുരുതര ആരോപണങ്ങളും ശ്രീലേഖ വീഡിയോയിൽ ഉന്നയിച്ചിട്ടുണ്ട്. കിളിരൂർ പെൺകുട്ടിയുടെ മരണത്തിന് കാരണം ഡോക്ടർമാരുടെ അശ്രദ്ധയാണെന്നും പെണ്‍കുട്ടി വേദനയില്‍ പുളഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ വേണ്ടത് ചെയ്തില്ലെന്നും ശ്രീലേഖ പറഞ്ഞു. ‘കിളിരൂർ കേസ് നാൾവഴികൾ’ എന്ന പേരിലുള്ള വീഡിയോയിലാണ് ശ്രീലേഖ ലൈംഗിക…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (14-08-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  1837 റിപ്പോർട്ട് ചെയ്തു.   1017 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 6.32% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1017 ആകെ ഡിസ്ചാര്‍ജ് : 3980172 ഇന്നത്തെ കേസുകള്‍ : 1837 ആകെ ആക്റ്റീവ് കേസുകള്‍ : 10922 ഇന്ന് കോവിഡ് മരണം : 3 ആകെ കോവിഡ് മരണം : 40147 ആകെ പോസിറ്റീവ് കേസുകള്‍ :…

Read More

അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യജ്ഞത്തിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി

ബെം​ഗളൂരു: മന്ത്രി ബൈരതി ബസവരാജ്, കർണാടക നിയമസഭാ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരി, കൗൺസിൽ ചെയർപേഴ്‌സൺ – ബസവരാജ് ഹൊറട്ടി, ചീഫ് സെക്രട്ടറി വന്ദിത ശർമ്മ, പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യം) – അനിൽ കുമാർ, ഹെൽത്ത് കമ്മീഷണർ – രൺദീപ് ഡി എന്നിവരും തങ്ങളുടെ അവയവങ്ങൾ സംഭാവന നൽകുമെന്ന് പ്രതിജ്ഞയെടുത്തു. സുധാകരനുമായി ചേർന്ന് അവയവദാന ബോധവൽക്കരണത്തിന് മനുഷ്യച്ചങ്ങല രൂപീകരണത്തിന് മുഖ്യമന്ത്രി തുടക്കം കുറിച്ചു. പാലസ് ഗ്രൗണ്ട് മുതൽ വിധാന സൗധ വരെ ആശാ വർക്കർമാർ, മെഡിക്കൽ, പാരാമെഡിക്കൽ, നഴ്‌സിംഗ് വിദ്യാർഥികൾ ഉൾപ്പെടെ 5000 യുവാക്കൾ…

Read More

സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരം വ്യത്യസ്ത ധാരകൾ ഉൾച്ചേർന്ന ഒന്നായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ ധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയത്. സ്വാതന്ത്ര്യസമരം മുന്നോട്ടുവച്ച ഈ മഹത്തായ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള ഓർമ്മപ്പെടുത്തലാണ് സ്വാതന്ത്ര്യദിനാഘോഷമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകൾ: വൈദേശിക ആധിപത്യത്തിനെതിരെ പോരാടിയ ധീരരായ സ്വാതന്ത്ര്യസമര സേനാനികളെ നമുക്ക് ഓർക്കാം. കൊളോണിയൽ ശക്തിക്കെതിരെ, ജാതി, മതം, ഭാഷ മുതലായ എല്ലാ വ്യത്യാസങ്ങൾക്കും അതീതമായി അവർ ഒരുമിച്ച് ശക്തമായ ചെറുത്തുനിൽപ്പ് നടത്തി. അവർ ഉയർത്തിയ…

Read More

ഗാന്ധിജിയെ സംരക്ഷിക്കാൻ സ്വതന്ത്ര ഭാരതത്തിനായില്ല ; എം.വി ഗോവിന്ദൻ

കോഴിക്കോട്: മഹാത്മാഗാന്ധിയെ സംരക്ഷിക്കാൻ സ്വതന്ത്ര ഭാരതത്തിനായില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ. ബ്രിട്ടീഷ് ഭരണകാലത്ത് ഗാന്ധിജി സംരക്ഷിക്കപ്പെട്ടു. ഗോൾവാൾക്കർ ഗാന്ധിജിക്കെതിരെ നടത്തിയ പ്രസംഗത്തിന്‍റെ 52-ാം ദിവസമാണ് ഗാന്ധിജി വധിക്കപ്പെട്ടത്. ഗോഡ്സെ ഗാന്ധിജിയെ വധിച്ചത് നിമിത്തം മാത്രം. ഗാന്ധിജിയെ വധിക്കാൻ നിരവധി പേർ പരിശീലനം നടത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് നടന്ന പുസ്തക പ്രകാശന ചടങ്ങിനിടെ ആയിരുന്നു മന്ത്രിയുടെ പരാമർശം.

Read More

ആസാദ് കശ്മീർ പാകിസ്ഥാൻ ഭാഷ; മുഖ്യമന്ത്രിയുടെ മൗനം അപകടകരമെന്ന് എം.ടി രമേശ്

കശ്മീർ പരാമർശത്തിൽ കെ.ടി ജലീലിനെതിരെ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് അപകടകരമാണെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. കെ.ടി ജലീലിന്‍റെ നിലപാട് രാജ്യദ്രോഹമാണെന്ന് എം.ടി രമേശ് വിമർശിച്ചു. ആസാദ് കശ്മീർ പാകിസ്ഥാന്‍റെ ഭാഷയും ശൈലിയുമാണ്. വിവാദത്തിൽ ഉറച്ചുനിൽക്കുന്ന കെ.ടി ജലീലിനെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും എം.ടി രമേശ് ചോദിച്ചു. കേരളത്തിലെ ഒരു എം.എൽ.എക്ക് ഇതെങ്ങനെ പറയാൻ കഴിയും? പാകിസ്ഥാൻ വാദത്തെ എം.എൽ.എ ന്യായീകരിക്കുന്നുവെന്നത് വിചിത്രമായ വസ്തുതയാണ്. ജലീൽ അങ്ങനെ പറഞ്ഞതിൽ അതിശയിക്കാനില്ല. എം.എൽ.എയുടെ പ്രസ്താവനയേക്കാൾ അപകടകരമാണ് മുഖ്യമന്ത്രിയുടെ മൗനമെന്ന് എം.ടി രമേശ് ആരോപിച്ചു. ഇടതുമുന്നണിയോ സി.പി.എമ്മോ ഇതുവരെ…

Read More

‘സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരെ അഭിമാനത്തോടെ ഓർക്കുന്നു’

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 75-ാമത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരെ അഭിമാനത്തോടെ ഓർക്കുന്നുവെന്ന് ഗവർണർ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഗവർണർ ആശംസകൾ അറിയിച്ചത്. നാം ആസ്വദിക്കുന്ന സ്വാതന്ത്ര്യവും അന്തസ്സും ധീരരായ ദേശസ്നേഹികളുടെ ത്യാഗങ്ങളുടെ ഫലമാണ്. നമ്മുടെ നടപടികൾ രാജ്യത്തിന്‍റെ പുരോഗതിക്ക് വേണ്ടിയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. “ഏറ്റവും വലിയ ജനാധിപത്യത്തിലെ പൗരന്മാർ എന്ന നിലയിൽ, സ്വാതന്ത്ര്യവും സമത്വവും പ്രോത്സാഹിപ്പിക്കുകയും ഉന്നതമായ ജനാധിപത്യ മൂല്യങ്ങൾ മുറുകെപ്പിടിക്കുകയും ചെയ്തുകൊണ്ട് എല്ലാ പൗരന്മാർക്കും കൂടുതൽ മാന്യമായ ജീവിതം ഉറപ്പാക്കുന്നതിന് പ്രവർത്തിക്കേണ്ടത് നമ്മുടെ കടമയാണ്. സ്വാതന്ത്ര്യത്തിനുവേണ്ടി…

Read More
Click Here to Follow Us