ബെംഗളൂരുവിൽ കയ്യേറ്റ വിരുദ്ധ യജ്ഞത്തിന് തുടക്കമായി.

ബെംഗളൂരു: നഗരത്തിന്റെ ചില ഭാഗങ്ങളിൽ മഴ മൂലമുണ്ടായ വെള്ളപ്പൊക്കവും അതെ തുടർന്നുണ്ടായ നാശനഷ്ടങ്ങളും സംഭവിച്ച് ദിവസങ്ങൾക്കുള്ളിൽ കൈയേറ്റങ്ങൾ ചെയ്ത് നിർമിച്ച കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കം ബെംഗളൂരു പൗരസമിതി തിങ്കളാഴ്ച ആരംഭിച്ചു. മഹാദേവപുര സോണിലെ ബെല്ലന്ദൂരിലും പരിസരങ്ങളിലും വെള്ളപ്പൊക്കത്തിന് കാരണമായതായി ആരോപിക്കപ്പെടുന്ന എട്ട് സ്ഥലങ്ങളിൽ ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ ഒരു സംഘം കയ്യേറ്റ വിരുദ്ധ യജ്ഞനം ആരംഭിച്ചു. ഔദ്യോഗിക വൃത്തങ്ങൾ പറയുന്നതനുസരിച്ച്, മഹാദേവപുര സോണിൽ മഴവെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന കുറഞ്ഞത് 10 സ്ഥലങ്ങളെങ്കിലും ബിബിഎംപി കണ്ടെത്തിയിട്ടുണ്ട്, അതിൽ ഒരു പ്രമുഖ സ്വകാര്യ സ്കൂളിന്റെ കെട്ടിടം,…

Read More

അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യജ്ഞത്തിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി

ബെം​ഗളൂരു: മന്ത്രി ബൈരതി ബസവരാജ്, കർണാടക നിയമസഭാ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരി, കൗൺസിൽ ചെയർപേഴ്‌സൺ – ബസവരാജ് ഹൊറട്ടി, ചീഫ് സെക്രട്ടറി വന്ദിത ശർമ്മ, പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യം) – അനിൽ കുമാർ, ഹെൽത്ത് കമ്മീഷണർ – രൺദീപ് ഡി എന്നിവരും തങ്ങളുടെ അവയവങ്ങൾ സംഭാവന നൽകുമെന്ന് പ്രതിജ്ഞയെടുത്തു. സുധാകരനുമായി ചേർന്ന് അവയവദാന ബോധവൽക്കരണത്തിന് മനുഷ്യച്ചങ്ങല രൂപീകരണത്തിന് മുഖ്യമന്ത്രി തുടക്കം കുറിച്ചു. പാലസ് ഗ്രൗണ്ട് മുതൽ വിധാന സൗധ വരെ ആശാ വർക്കർമാർ, മെഡിക്കൽ, പാരാമെഡിക്കൽ, നഴ്‌സിംഗ് വിദ്യാർഥികൾ ഉൾപ്പെടെ 5000 യുവാക്കൾ…

Read More

ഓട്ടോക്കൂലി വർധിപ്പിക്കും, നടപടി യാത്രക്കാരുടെ സാഹചര്യം കൂടി പരി​ഗണിച്ച്: മന്ത്രി

ബെം​ഗളുരു; ദീർഘകാലമായുള്ള ആവശ്യം പരി​ഗണിച്ച് ന​ഗരത്തിലെ ഓട്ടോകൂലി വർധിപ്പിക്കുന്നു. റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെതാണ് തീരുമാനം. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം നിരക്കുകൾ എത്രയെന്ന് തീരുമാനിക്കുമെന്ന് ​ഗതാ​ഗത മന്ത്രി ബി ശ്രീരാമുലു അറിയിച്ചു. 2013 ലാണ് അവസാനം ഓട്ടോക്കൂലി വർധിപ്പിച്ചത്. ഇന്ധനവില അതിനുശേഷം കുത്തനെ കൂടുകയും , അറ്റകുറ്റപണികൾക്കുള്ള ചെലവ് ഉയരുകയും ചെയ്തതോടെ ചാർജ് വർധന ആവശ്യപ്പെട്ടിരുന്നു. യാത്രക്കാരുടെ സാഹചര്യം കൂടി കണക്കിലെടുത്തായിരിക്കും നിരക്ക് വർധന നിശ്ചയിക്കുക.

Read More

പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനം; കർണ്ണാടകയിൽ നടന്നത് റെക്കോഡ് വാക്സിനേഷൻ ക്യാംപ്

ബെം​ഗളുരു; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ദിനത്തിൽ വാക്സിനേഷൻ ക്യാംപ് നടത്തി കർണ്ണാടക. രാത്രി 08,30 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ഇത്തരത്തിൽ കർണ്ണാടകയിൽ മാത്രം മെ​ഗാ വാക്സിനേഷൻ ക്യാംപിലൂടെ നൽകിയത് 27 ലക്ഷം ഡോസുകളെന്ന് കണക്കുകൾ പുറത്ത്. 25 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയിലാണ് വാക്സിൻ ഡോസുകൾ നൽകാൻ ലക്ഷ്യം വച്ചിരുന്നത്, ഇതിൽ ബെം​ഗളുരുവിൽ മാത്രമായി നൽകിയത് 3,98,548 ലക്ഷം ഡോസുകളാണ്. 12063 ക്യാംപുകളാണ് കർണ്ണാടകയിൽ സംഘടിപ്പിച്ചത്. ഇതിൽ 415 എണ്ണം സ്വകാര്യ മേഖലയിലാണ്. അതിർത്തി പങ്കിടുന്ന ജില്ലകളിൽ ഏറെ ക്യാംപുകൾ നടത്തി. കൂടാതെ ആരോ​ഗ്യ…

Read More
Click Here to Follow Us