സുരേഷ് ഗോപി 30000 വോട്ടിന് ജയിക്കുമെന്ന് റിപ്പോർട്ട്‌ 

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ 15,000 വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് ബിജെപി വിലയിരുത്തല്‍.

പാര്‍ട്ടി നേതൃയോഗത്തില്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും കോണ്‍ഗ്രസിന്റെ ശശി തരൂരും തമ്മിലാണ് വാശിയേറിയ മത്സരം നടന്നത്.

മണ്ഡലത്തില്‍ എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തെത്താന്‍ സാധ്യതയില്ല.

എല്ലാ അനുകൂല സാഹചര്യങ്ങളും യാഥാര്‍ത്ഥ്യമായാല്‍ രാജീവ് ചന്ദ്രശേഖറിന്റെ ഭൂരിപക്ഷം 60,000 വോട്ടായി ഉയരുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.

  ഭർത്താവിനായി നിയമം തെറ്റിച്ചു; വേദിയിൽ വിഘ്നേഷിനെ കെട്ടിപ്പിടിച്ച് നയൻതാര! ആരാധകരെ വിസ്മയിപ്പിച്ച ആ സുന്ദരനിമിഷം

ബിജെപി വിജയം ഉറപ്പിച്ച രണ്ടാമത്തെ മണ്ഡലമായ തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി 30,000 വോട്ടുകള്‍ക്ക് വിജയിക്കുമെന്നാണ് വിലയിരുത്തല്‍.

രാജീവ് ചന്ദ്രശേഖറിനേക്കാള്‍ സുരേഷ് ഗോപിയുടെ വിജയം ഉറപ്പാണെന്നാണ് ബിജെപിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

സുരേഷ് ഗോപിയുടെ ഭൂരിപക്ഷം ഒരു ലക്ഷം വരെ ആയേക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട സമരം, നരേന്ദ്രമോദി പ്രചാരണത്തിനെത്തിയത് ഇതെല്ലാം സുരേഷ് ഗോപിക്ക് അനുകൂലമായ ജനവികാരം ഉണ്ടാക്കാന്‍ സഹായിച്ചു എന്നാണ് വിലയിരുത്തല്‍.

  ബെംഗളൂരുവിൽ സുഹൃത്തിനെ കാണാൻ 12 കിലോമീറ്റർ ഓട്ടം; ഒടുവിൽ നിരാശയായി മടക്കം; സോഷ്യൽ മീഡിയയിൽ വൈറലായി യുവതിയുടെ വീഡിയോ

ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന മറ്റൊരു മണ്ഡലമാണ് പത്തനംതിട്ട. ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകള്‍ മണ്ഡലത്തില്‍ ബിജെപിക്ക് അനുകൂലമായി വീണിട്ടുണ്ടെന്നാണ് അവലോകന റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു ലിറ്റർ കരിക്കിൻ വെള്ളത്തിന് 180 രൂപ! ബെംഗളൂരുവിലെ ‘ലിറ്റർ’ കച്ചവടം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു
[masterslider id="10"]

Related posts

Click Here to Follow Us