എസ്എസ്എൽസി ഫല പ്രഖ്യാപനം; രണ്ട് വിദ്യാർത്ഥിനികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു 

ബെംഗളൂരു: എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വിദ്യാർത്ഥികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരീക്ഷയിൽ തോറ്റതിനെ തുടർന്നാണ് രണ്ട് വിദ്യാർഥിനികൾ ആത്മഹത്യക്ക് ശ്രമിച്ചത്. രഞ്ജിതയും പ്രിയദർശിനിയുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിദ്യാർഥിനി രഞ്ജിത ലക്ഷ്മണ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ബുക്കപട്ടണ ഹൈസ്കൂളിലെ മറ്റൊരു വിദ്യാർത്ഥി പിനോയിൽ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ് മറ്റൊരു സംഭവം. നിലവിൽ രണ്ട് വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്.

Read More

സ്ത്രീധന പീഡനം; അധ്യാപിക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ 

ബെംഗളൂരു: ചിത്രദുർഗയിലെ ഹൊസദുർഗയിൽ സ്വകാര്യ സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്തിരുന്ന യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ഗീതാശ്രീ എന്ന യുവതിയാണ് മരിച്ചത്. ഒരു സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു അവർ. ഏഴോ എട്ടോ വർഷം മുമ്പാണ് ഗീതാശ്രീയും പ്രഭുകുമാറും വിവാഹിതയായത്. വിവാഹത്തിന് മുമ്പ് ഗീതാശ്രീയുടെ വീട്ടുകാരോട് ഭർത്താവ് പ്രഭുകുമാറിൻ്റെ മാതാപിതാക്കൾ കള്ളം പറഞ്ഞിരുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. മകന് സർക്കാർ ജോലി ലഭിക്കുമെന്ന് പ്രഭുകുമാറിൻ്റെ മാതാപിതാക്കൾ വിശ്വസിച്ചിരുന്നു. വിവാഹശേഷം വീട്ടിലിരിക്കാതിരിക്കാൻ സ്വകാര്യ സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു ഗീത. വിവാഹശേഷം ഭർത്താവിന്റെ കുടുംബം…

Read More

മക്കളെ കൊന്നു; യുവതി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു 

ലക്നൗ: മക്കളെ കൊന്നതിനു ശേഷം കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത് യുവതി. എട്ടും രണ്ടും വയസ്സ് മാത്രം പ്രായമുള്ള കുട്ടികളെ പോലീസെത്തിയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് തന്നെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കിയെന്നും അതുകൊണ്ടാണ് തനിക്ക് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തേണ്ടി വന്നതെന്നും ആത്മഹത്യാക്കുറിപ്പില്‍ യുവതി എഴുതിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവിന് ഒരു വീഡിയോ എടുത്ത് അയച്ച ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. മുപ്പതുകാരിയായ അശ്വനി നികുംഭ് എന്ന യുവതിയാണ് മക്കളെ കൊന്ന് സ്വയം ജീവനൊടുക്കിയതെന്ന് പോലീസ് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ നാസിക്…

Read More

മയോനിക്കൊപ്പം പുതിയ ചിത്രം പങ്കുവച്ച് ഗോപി സുന്ദർ 

മയോനിക്കൊപ്പമുള്ള പുതിയ ചിത്രം പങ്കിട്ട് സംഗീത സംവിധായകൻ ഗോപി സുന്ദർ. കാറില്‍ യാത്രപോകുന്ന ചിത്രത്തില്‍ പിൻസീറ്റില്‍ ഒരാള്‍ കൂടിയുണ്ട്. കുറച്ചു നാളുകളായി ആളെ ഗോപിയുടെ കാണാൻ കഴിഞ്ഞിരുന്നില്ല എങ്കിലും, വീണ്ടും അവർ രണ്ടുപേരും ഒന്നിച്ചൊരു പരിപാടിയില്‍ പങ്കെടുക്കുകയാണ്. മയോനി പ്രിയാ നായരെ പ്രേക്ഷകർ മറന്നു കാണില്ല. ഗോപിയുടെ ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് ഏറെ വിമർശനങ്ങള്‍ നേരിട്ട യുവതിയാണ് ആർട്ടിസ്റ്റായ പ്രിയ നായർ. ഒടുവില്‍ എല്ലാ വിമർശനങ്ങള്‍ക്കും ഗോപി സുന്ദർ തന്നെ മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു. ലുലു മാളിലേക്ക് പോകുന്ന ചിത്രം പ്രിയ നായർ…

Read More

നടി ജ്യോതി റായ്‌യുടെ സ്വകാര്യ വീഡിയോ ചോർന്നതായി പരാതി 

കന്നഡ നടി ജ്യോതി റായ്‌യുടെ സ്വകാര്യ വിഡിയോയും ചിത്രങ്ങളും ചോർന്നതായി പരാതി. തന്റെ യൂട്യൂബ് ചാനല്‍ 1000 സബ്സ്‌ക്രൈബര്‍ ആയാല്‍ ഒരു നടിയുടെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്ന് എക്സ് ഉപയോക്താവ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. പിന്നാലെയാണ് ജ്യോതിയുടെ ചിത്രങ്ങൾ ഓൺലൈനിൽ എത്തിയത്. സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഇതിനെതിരെ ഉയരുന്നത്. സ്വകാര്യ വിഡിയോ പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം. ജ്യോതിയുടെ വിഡിയോകൾ ചോർത്തിയവർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിലൂടെ എത്തുന്നുണ്ട്. ‘ബന്ദേ ഭരതവ കാല’ എന്ന ഷോയിലൂടെയാണ് നടി ഏറെ ശ്രദ്ധ…

Read More

വിദ്വേഷ വീഡിയോ എക്സ് നീക്കം ചെയ്തു 

ബെംഗളൂരു: ബിജെപി പുറത്തിറക്കിയ വിദ്വേഷ വിഡിയോ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവനുസരിച്ച്‌ സമൂഹമാധ്യമമായ ‘എക്സ്’ നീക്കം ചെയ്തു. 93 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതിനു ഒരു മണിക്കൂർ മുൻപാണ് കമ്മിഷൻ എക്സിന് ഇത് സംബന്ധിച്ച ഉത്തരവ് നല്‍കിയത്. മെയ് 4 ന് പോസ്റ്റ് ചെയ്ത വിഡിയോ 5 ദിവസത്തിനു ശേഷമാണ് നീക്കം ചെയ്തത്. അതിനിടെ 93 ലക്ഷം പേർ വീഡിയോ കണ്ടതായാണ് വിവരം. ദളിതർക്കും പിന്നാക്കവിഭാഗങ്ങള്‍‌ക്കും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും മുഖ്യമന്ത്രി സിദ്ധരാമയ്യയും മുസ്ലീങ്ങള്‍ക്ക് നല്‍കുന്നതായി ചിത്രീകരിക്കുന്നതായിരുന്നു 17 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ.…

Read More

പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; 8 പേർക്ക് ദാരുണാന്ത്യം 

ചെന്നൈ: ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ അഞ്ച് സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. 7 പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. ഇതില്‍ ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് . അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ച എട്ട് പേരും പടക്ക നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവരാണ്.

Read More

സുരേഷ് ഗോപി 30000 വോട്ടിന് ജയിക്കുമെന്ന് റിപ്പോർട്ട്‌ 

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ 15,000 വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് ബിജെപി വിലയിരുത്തല്‍. പാര്‍ട്ടി നേതൃയോഗത്തില്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും കോണ്‍ഗ്രസിന്റെ ശശി തരൂരും തമ്മിലാണ് വാശിയേറിയ മത്സരം നടന്നത്. മണ്ഡലത്തില്‍ എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തെത്താന്‍ സാധ്യതയില്ല. എല്ലാ അനുകൂല സാഹചര്യങ്ങളും യാഥാര്‍ത്ഥ്യമായാല്‍ രാജീവ് ചന്ദ്രശേഖറിന്റെ ഭൂരിപക്ഷം 60,000 വോട്ടായി ഉയരുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. ബിജെപി വിജയം ഉറപ്പിച്ച രണ്ടാമത്തെ മണ്ഡലമായ തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി 30,000…

Read More

ശിവമോഗ്ഗയിൽ 2 യുവാക്കളെ മർദ്ദിച്ചു കൊന്നു

ബെംഗളൂരു:ശിവമോഗ്ഗ ലഷ്കർ-മുഹല്ലയില്‍ രണ്ട് യുവാക്കള്‍ മർദ്ദനമേറ്റ് മരിച്ചു. തുംഗനഗറിലെ കെ.ശുഐബ്(35),ദൊഡ്ഡപേട്ടയിലെ മുഹമ്മദ് ഗൗസ്(30) എന്നിവരാണ് കൊല്ലപ്പെട്ടത്. എം.കെ.കെ റോഡില്‍ താമസക്കാരായ ഇരുവരും ഗുണ്ടാ സംഘത്തില്‍ പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. മുൻ വൈരാഗ്യമാണ് അക്രമത്തിന് പിന്നില്‍ എന്നും പോലീസ് വ്യക്തമാക്കി. അക്രമത്തിനിടയില്‍ ഗുരുതരമായി പരിക്കേറ്റ ലഷ്കർ -മൊഹല്ലയിലെ ആട്ടിറച്ചി വ്യാപാരി യാസിൻ ഖുറൈശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെയുണ്ടായ ചില പ്രശ്നങ്ങളില്‍ യാസിറിനെ അക്രമിക്കാൻ എത്തിയവരാണ് കൊല്ലപ്പെട്ടതെന്ന് പറയുന്നു. അക്രമം നടത്തിയവർ രക്ഷപ്പെട്ടു. സംഭവത്തെത്തുടർന്ന് മേഖലയില്‍ കനത്ത പോലീസ് ബന്തവസ് ഏർപ്പെടുത്തി. ശിവമോഗ പോലീസ് സൂപ്രണ്ട് ജി…

Read More

ജാമ്യം നൽകിയാൽ പരാതിക്കാരെ സ്വാധീനിക്കാൻ സാധ്യത; രേവണ്ണയെ 14 വരെ റിമാൻഡ് ചെയ്തു 

ബെംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ എച്ച്‌.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാന്‍ഡ് ചെയ്തു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ നല്‍കിയ ജാമ്യാപേക്ഷ ബെംഗളൂരു പീപ്പിള്‍ റെപ്രസന്ററ്റീവ് കോടതി തള്ളി. കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് എച്ച്‌.ഡി രേവണ്ണ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ ജാമ്യം നല്‍കിയാല്‍ പരാതിക്കാരെ സ്വാധ്വീനിക്കാനും, തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന അന്വേഷണ സംഘത്തിന്റെ വാദം കോടതി അംഗീകരിച്ചു. ഇരു കേസുകളിലെയും ജാമ്യാപേക്ഷ ബെംഗളൂരു പീപ്പിള്‍ റെപ്രസന്ററ്റീവ് കോടതി തള്ളി. കേസ് ഈ മാസം 14ന് കോടതി വീണ്ടും പരിഗണിക്കും. അതിനിടെ പ്രജ്വല്‍ രേവണ്ണയ്‌ക്കെതീരായ…

Read More
Click Here to Follow Us