ജാമ്യം നൽകിയാൽ പരാതിക്കാരെ സ്വാധീനിക്കാൻ സാധ്യത; രേവണ്ണയെ 14 വരെ റിമാൻഡ് ചെയ്തു 

ബെംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ എച്ച്‌.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാന്‍ഡ് ചെയ്തു.

ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ നല്‍കിയ ജാമ്യാപേക്ഷ ബെംഗളൂരു പീപ്പിള്‍ റെപ്രസന്ററ്റീവ് കോടതി തള്ളി.

കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് എച്ച്‌.ഡി രേവണ്ണ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.

എന്നാല്‍ ജാമ്യം നല്‍കിയാല്‍ പരാതിക്കാരെ സ്വാധ്വീനിക്കാനും, തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന അന്വേഷണ സംഘത്തിന്റെ വാദം കോടതി അംഗീകരിച്ചു.

  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം

ഇരു കേസുകളിലെയും ജാമ്യാപേക്ഷ ബെംഗളൂരു പീപ്പിള്‍ റെപ്രസന്ററ്റീവ് കോടതി തള്ളി.

കേസ് ഈ മാസം 14ന് കോടതി വീണ്ടും പരിഗണിക്കും.

അതിനിടെ പ്രജ്വല്‍ രേവണ്ണയ്‌ക്കെതീരായ കേസില്‍ ഗൂഡാലോചന ആരോപിച്ച്‌ ജെ ഡി എസ് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു.

കുറ്റകൃത്യത്തെ അംഗീകരിക്കുന്നില്ല, എന്നാല്‍ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് വിവാദം സൃഷ്ടിച്ചത് ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിലാണെന്ന് എച്ച്‌.ഡി കുമാരസ്വാമി ആരോപിച്ചു.

  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്

കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടാണ് ജെഡിഎസിന്റെ പ്രതിഷേധം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
[masterslider id="10"]

Related posts