ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ച് മീരാബായി

ടോക്യോ: ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ച് മീരാബായി ചാനു. ഭാരോദ്വഹനത്തില്‍ മീരാബായി ചാനു വെള്ളി മെഡല്‍ നേടി.

അവസാന ശ്രമത്തില്‍ 117 കിലോയില്‍ പരാജയപ്പെട്ടതോടെയാണ് സ്വര്‍ണം നഷ്ടമായത്. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ രണ്ടാം ശ്രമത്തില്‍ 115കിലോ എടുത്തുയര്‍ത്തിയതോടെയാണ് മീരാബായി ചാനു വെള്ളി മെഡല്‍ ഉറപ്പിച്ചത്.

ഒളിംപി‌ക് ചരിത്രത്തില്‍ ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് മീരാബായി ചാനു.

നേരത്തെ ഭാരദ്വേഹനത്തില്‍ കര്‍ണം മല്ലേശ്വരിയിലൂടെയാണ് ഇന്ത്യ മെഡല്‍ നേടിയത്. സിഡ്‌നി ഒളിംപിക്‌സിലായിരുന്നു ഇത്. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും 110, 130 കിലോ ഉയര്‍ത്തിയാണ് കര്‍ണം മല്ലേശ്വരി 2000ല്‍ സിഡ്‌നിയില്‍ വെങ്കലം നേടിയത്.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

സ്‌നാച്ചില്‍ 84കിലോ ഉയര്‍ത്തി മീരാബായി ചാനു. രണ്ടാം ശ്രമത്തില്‍ 87കിലോ ഉയര്‍ത്തിയതോടെ മീരാഭായി മെഡല്‍ പ്രതീക്ഷ നല്‍കിയിരുന്നു. കരിയറിലെ തന്റെ മികച്ച പ്രകടനത്തിനൊപ്പമെത്തി മീരബായി ചാനു ഇവിടെ.

എന്നാല്‍ മുന്നാം ശ്രമത്തില്‍ 89 കിലോഗ്രാമത്തില്‍ മീരാബായി ചാനുവിന് പിഴച്ചു. സ്‌നാച്ചിന് ശേഷം രണ്ടാം സ്ഥാനത്തായിരുന്നു മീരാബായി ചാനു.
ക്ലിന്റ് ആന്‍ഡ് ജെര്‍ക്കില്‍ 110 കിലോ ഉയര്‍ത്തിയാല്‍ മെഡല്‍ ഉറപ്പിക്കാം എന്ന നിലയിലായിരുന്നു മീരാബായി ചാനു.

  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ

ഇവിടെ ആദ്യ ശ്രമത്തില്‍ 110 കിലോയില്‍ മീരാബായി ചാനു മികവ് കാണിച്ചപ്പോള്‍ ഇന്ത്യ മെഡല്‍ ഉറപ്പിച്ചു. 92 കിലോഗ്രാം ഉയര്‍ത്തി ചൈനയുടെ ഹോ സുഹ്യൂ ഒളിംപിക്‌സ് റെക്കോര്‍ഡ് സൃഷ്ടിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts