കർണാടകയിൽ ഇന്ന് 1857 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1857 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2050 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.21%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2050 ആകെ ഡിസ്ചാര്‍ജ് : 2833276 ഇന്നത്തെ കേസുകള്‍ : 1857 ആകെ ആക്റ്റീവ് കേസുകള്‍ : 23905 ഇന്ന് കോവിഡ് മരണം : 29 ആകെ കോവിഡ് മരണം : 36352 ആകെ പോസിറ്റീവ് കേസുകള്‍ : 2893556 ഇന്നത്തെ പരിശോധനകൾ…

Read More

വാക്സിൻ വിതരണം; കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍ – മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയില്‍ 130 കോടി ജനങ്ങളില്‍ 33,17,76,050 പേര്‍ക്ക് ഒന്നാം ഡോസും 8,88,16,031 പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ 42,05,92,081 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അതായത് ജനസംഖ്യാടിസ്ഥാനത്തില്‍ 25.52 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 6.83 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ 2021ലെ ജനസംഖ്യാടിസ്ഥാനത്തില്‍ 35.51 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 14.94 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാളും കൂടുതലാണ്. സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരില്‍ ഏകദേശം 100 ശതമാനം പേരും (5,46,656) ഒന്നാം ഡോസ്…

Read More

കേരളത്തിലെ കോവിഡ് കേസുകൾ കുത്തനെ ഉയർന്നു; വിശദമായ റിപ്പോർട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ 986, കോട്ടയം 760, കാസര്‍ഗോഡ് 669, വയനാട് 526, പത്തനംതിട്ട 485, ഇടുക്കി 351 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

സംസ്ഥാനത്തെ ആരാധനാലയങ്ങളും അമ്യൂസ്മെന്റ് പാർക്കുകളും തുറക്കാൻ അനുമതി

ബെംഗളൂരു: കോവിഡ് കേസുകൾ സംസ്ഥാനത്ത് കുറയുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ക്ഷേത്രങ്ങൾ, പള്ളികൾ, ഗുരുദ്വാരകൾ എന്നിവയുൾപ്പെടെ എല്ലാ ആരാധനാലയങ്ങളും ജൂലൈ 25 ഞായറാഴ്ച മുതൽ വീണ്ടും തുറക്കാൻ അനുവദിക്കും. സംസ്ഥാന ആരോഗ്യ വകുപ്പ് പുറപ്പെടുവിക്കുന്ന കോവിഡ് -19 പ്രോട്ടോക്കോളും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും ഭക്തർ പാലിക്കേണ്ടതുണ്ടതാണ്. എന്നിരുന്നാലും, ഇന്ന് പുറത്തിറക്കിയ സർക്കാർ ഉത്തരവ് പ്രകാരം ഉത്സവങ്ങളിലേക്കും മറ്റുമുള്ള ഒത്തുചേരലുകൾ അനുവദിക്കില്ല. സംസ്ഥാനത്തെ അമ്യൂസ്മെന്റ് പാർക്കുകൾ ഞായറാഴ്ച മുതൽ തുറക്കാൻ അനുവദിക്കുമെന്നും ഉത്തരവിൽ പറയുന്നു. എന്നിരുന്നാലും, പാർക്കുകളിലോ വാട്ടർ സ്പോർട്സിലോ…

Read More

സംസ്ഥാനത്ത കനത്ത മഴ; വടക്കൻ കർണാടകയിൽ പ്രളയ സമാനമായ സാഹചര്യം

ബെംഗളൂരു: മൂന്നു ദിവസമായി പെയ്യുന്ന മഴയിൽ കർണാടകയിൽ പലയിടത്തും പ്രളയ സമാനമായ സാഹചര്യം. വടക്കൻ കർണാടകയിലെ പല ജില്ലകളിലും തീരദേശ പ്രദേശങ്ങളിലും വെള്ളം കയറിയതിനാൽ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. കുടക്, ചിക്കമംഗളുരു, ശിവമോഗ, ഉഡുപ്പി, ഹസ്സൻ, ഉത്തര കർണാടക, ദക്ഷിണ കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും അധികൃതർ അറിയിച്ചു. ബെൽഗാവി, ചിക്കോടി, നിപ്പുണി എന്നിവിടങ്ങളിലെ ഗ്രാമങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. ബെംഗളൂരു മംഗളുരു ദേശീയപാതയിലെ റോഡ് ഗതാഗതം താത്കാലികമായി വഴിതിരിച്ചു വിട്ടിട്ടുണ്ട്. ചിക്കമംഗളുരു കുടക് ജില്ലകളിൽ വ്യാപകമായ മണ്ണിടിച്ചിൽ ഉണ്ടായി. സംസ്ഥാനത്തു…

Read More

പദ്ധതികൾക്കായി കോടികൾ; വിമർശനവുമായി കുമാരസ്വാമി

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും യെദിയൂരപ്പ രാജിവെക്കുമെന്ന അഭ്യുഹങ്ങൾക്കിടയിലും 12000 കോടി രൂപ വിവിധ പദ്ധതികൾക്കായി അനുവധിച്ചതിൽ വൻ ക്രമക്കേടും അഴിമതിയുമെണ്ടെന്നു മുൻ മുഖ്യമന്ത്രി കുമാരസ്വാമി ആരോപിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രി സഭ യോഗത്തിലാണ് ഈ പദ്ധതികൾ നടത്താനുള്ള തീരുമാനം ആയതു. കൂടുതലും മുഖ്യമന്ത്രിയുടെ സ്ഥലമായ ശിവമോഗക്കു വേണ്ടിയുള്ള പദ്ധതികൾ ആയിരുന്നു. ഈ പദ്ധതികൾക്കായി ത്രിരക്കിട്ടു മന്ത്രി സഭ യോഗം കൂടിയതിലും ഉടനടി പന്ത്രണ്ടായിരം രൂപ അനുവദിച്ചതിലും കനത്ത അഴിമതിയാണെന്ന് കുമാരസ്വാമി പറഞ്ഞു.

Read More

യെദിയൂരപ്പയുടെ പകരക്കാരൻ ആര്? തീരുമാനം നാളെ

ബെംഗളൂരു: മുഖ്യമന്ത്രി യെദിയൂരപ്പയുടെ രാജിക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം നാളെ. പകരക്കാരൻ ആരെന്നുള്ളതിനു പാർട്ടിയിൽ ചൂട് പിടിച്ച ചർച്ചകൾ ആരംഭിച്ചു. നാളെ വരുന്ന തീരുമാനത്തിൽ രാജി വെക്കണം എന്ന് നേതൃത്വം ആവശ്യപ്പെട്ടാൽ രാജി വെക്കാൻ തയ്യാറാണെന്ന് യെദിയൂരപ്പ മാധ്യമങ്ങളോട് മുമ്പേ പറഞ്ഞിരുന്നു. ഇതോടെ യെദിയൂരപ്പയുടെ പിൻഗാമി ആര് എന്നതിനുള്ള ചർച്ച സജീവമായി. നിലവിലുള്ള ചില മന്ത്രി മാരുടെയും എം എൽ എ മാരുടെയും പേരുകൾ പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യത യുണ്ടെന്നും സംസഥാനത്തിന്റെ താല്പര്യ പ്രകാരം തീരുമാനങ്ങൾ എടുക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ദേശിയ നേതൃത്വം…

Read More

നന്ദി ഹിൽസ് റോപ്പ്‌വേ പദ്ധതിക്ക് അനുമതി.

ബെംഗളൂരു: ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ നന്ദി ഹിൽസിലേക്കുള്ള റോപ് വേ പദ്ധതിക്ക് പച്ചക്കൊടി. പദ്ധതിയുമായി ബന്ധപെട്ട ടെൻഡറുകൾ ഉടൻ ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി സി പി യോഗേശ്വർ വെള്ളിയാഴ്ച നന്ദി ഹിൽസ് സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ സർവേയും മണ്ണ് പരിശോധനയും പൂർത്തിയായെന്നും, പദ്ധതിക്കായി 35 ഏക്കറോളം ഭൂമി ടൂറിസം വകുപ്പിന് കൈമാറിയെന്നും ഇത്‌ കൂടാതെ ഏഴ് ഏക്കർ കൂടി പാർക്കിംഗിനായി ബംഗളൂരു റൂറൽ, ചിക്കബല്ലാപൂർ ജില്ലാ ഭരണകൂടം നീക്കിവച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 3.5 കിലോമീറ്റർ നീളമുള്ള റോപ്‌വേ…

Read More

ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ച് മീരാബായി

ടോക്യോ: ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ച് മീരാബായി ചാനു. ഭാരോദ്വഹനത്തില്‍ മീരാബായി ചാനു വെള്ളി മെഡല്‍ നേടി. അവസാന ശ്രമത്തില്‍ 117 കിലോയില്‍ പരാജയപ്പെട്ടതോടെയാണ് സ്വര്‍ണം നഷ്ടമായത്. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ രണ്ടാം ശ്രമത്തില്‍ 115കിലോ എടുത്തുയര്‍ത്തിയതോടെയാണ് മീരാബായി ചാനു വെള്ളി മെഡല്‍ ഉറപ്പിച്ചത്. ഒളിംപി‌ക് ചരിത്രത്തില്‍ ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് മീരാബായി ചാനു. നേരത്തെ ഭാരദ്വേഹനത്തില്‍ കര്‍ണം മല്ലേശ്വരിയിലൂടെയാണ് ഇന്ത്യ മെഡല്‍ നേടിയത്. സിഡ്‌നി ഒളിംപിക്‌സിലായിരുന്നു ഇത്. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും 110, 130 കിലോ ഉയര്‍ത്തിയാണ്…

Read More

ട്വിറ്റർ ഇന്ത്യ എംഡിക്ക് യുപി പോലീസ് നൽകിയ സമൻസ് കർണാടക ഹൈക്കോടതി റദ്ദാക്കി

ബെംഗളൂരു: ജൂലൈ 23 വെള്ളിയാഴ്ച കർണാടക ഹൈക്കോടതി ട്വിറ്റർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ മനീഷ് മഹേശ്വരിയെ ചോദ്യം ചെയ്യാനായി ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു ഉത്തർപ്രദേശ് പോലീസ് പുറപ്പെടുവിച്ച  സമൻസ് റദ്ദാക്കി. മനീഷിനെ ബെംഗളൂരുവിലെ വസതിയിലോ ഓഫീസിലോ പോലീസിന് ചോദ്യം ചെയ്യാമെന്ന് ജസ്റ്റിസ് ജി നരേന്ദർ പറഞ്ഞു. നേരിട്ട് ഹാജരാകുന്നത് നിർബന്ധമല്ലെന്നും അദ്ദേഹം പറഞ്ഞു “നിയമത്തിലെ വ്യവസ്ഥകൾ ഉപദ്രവിക്കാനുള്ള ഉപകരണങ്ങളായി മാറാൻ അനുവദിക്കില്ല. ഈ സാഹചര്യത്തിൽ, യുപി പോലീസ് സെക്ഷൻ 41 എ പ്രകാരം വാറണ്ട് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു വസ്തുത  പോലും നൽകിയിട്ടില്ല, ”ജസ്റ്റിസ്…

Read More
Click Here to Follow Us