ബെംഗളൂരു: ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ നന്ദി ഹിൽസിലേക്കുള്ള റോപ് വേ പദ്ധതിക്ക് പച്ചക്കൊടി. പദ്ധതിയുമായി ബന്ധപെട്ട ടെൻഡറുകൾ ഉടൻ ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി സി പി യോഗേശ്വർ വെള്ളിയാഴ്ച നന്ദി ഹിൽസ് സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ സർവേയും മണ്ണ് പരിശോധനയും പൂർത്തിയായെന്നും, പദ്ധതിക്കായി 35 ഏക്കറോളം ഭൂമി ടൂറിസം വകുപ്പിന് കൈമാറിയെന്നും ഇത് കൂടാതെ ഏഴ് ഏക്കർ കൂടി പാർക്കിംഗിനായി ബംഗളൂരു റൂറൽ, ചിക്കബല്ലാപൂർ ജില്ലാ ഭരണകൂടം നീക്കിവച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 3.5 കിലോമീറ്റർ നീളമുള്ള റോപ്‌വേ…
Read More