നന്ദി ഹിൽസ് റോപ്പ്‌വേ പദ്ധതിക്ക് അനുമതി.

ബെംഗളൂരു: ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ നന്ദി ഹിൽസിലേക്കുള്ള റോപ് വേ പദ്ധതിക്ക് പച്ചക്കൊടി. പദ്ധതിയുമായി ബന്ധപെട്ട ടെൻഡറുകൾ ഉടൻ ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി സി പി യോഗേശ്വർ വെള്ളിയാഴ്ച നന്ദി ഹിൽസ് സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ സർവേയും മണ്ണ് പരിശോധനയും പൂർത്തിയായെന്നും, പദ്ധതിക്കായി 35 ഏക്കറോളം ഭൂമി ടൂറിസം വകുപ്പിന് കൈമാറിയെന്നും ഇത്‌ കൂടാതെ ഏഴ് ഏക്കർ കൂടി പാർക്കിംഗിനായി ബംഗളൂരു റൂറൽ, ചിക്കബല്ലാപൂർ ജില്ലാ ഭരണകൂടം നീക്കിവച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 3.5 കിലോമീറ്റർ നീളമുള്ള റോപ്‌വേ പദ്ധതിക്ക് പരിപൂർണ്ണ സുരക്ഷസുരക്ഷയും വാഗ്ദാനം ചെയ്തു.

  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്

ഈ പദ്ധതി കൂടുതൽ വിനോദസഞ്ചാര സൗഹൃദമാക്കാൻ സാങ്കേതികവിദ്യയേയും കൂട്ടു പിടിച്ചിരിക്കുകയാണ് ടൂറിസം വകുപ്പ്. പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ആപ്പ് ആരംഭിക്കാൻ ഒരുങ്ങുകയാണ് വകുപ്പ്. ഇതുവഴി ടൂറിസ്റ്റുകൾക്ക് 50 ശതമാനം പാർക്കിംഗ് സ്ലോട്ടുകൾ ഓൺലൈനിൽ റിസർവ് ചെയ്യാം, ബാക്കി 50 ശതമാനം പാർക്കിംഗ് നേരിട്ട് എത്തുന്ന സഞ്ചാരികൾക്ക് ലഭ്യമാകുകയും ചെയ്യും.

  മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണു; ബെംഗളൂരുവിൽ കാറുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പദ്ധതി പ്രാവർത്തികമായാൽ കർണാടക വിനോദസഞ്ചാര മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകും. സംസ്ഥാനത്തെ ആദ്യത്തെ റോപ്‌വേ സജ്ജമായി കഴിഞ്ഞാൽ പല സംസ്ഥാനങ്ങളിൽ നിന്നും വിനോദസഞ്ചാരികൾ ഒഴുകി എത്തും എന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്
[masterslider id="10"]

Related posts