നഗരത്തിൽ മഴ ശക്തമായി: ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള 17 ഓളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ബെംഗളൂരു : വ്യാഴാഴ്ചരാത്രി പെയ്ത കനത്തമഴയെത്തുടർന്ന് വെള്ളിയാഴ്ച ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള 17 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

13 ആഭ്യന്തരവിമാനങ്ങളും മൂന്ന് അന്താരാഷ്ട്ര വിമാനങ്ങളും ഒരു ചരക്കുവിമാനവുമാണ് ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടത്.

ഡൽഹി, ഹൈദരാബാദ്, ജയ്പുർ, ജാംനഗർ, കൊൽക്കത്ത, ലഖ്നൗ, പുണെ, മധുര, റാഞ്ചി എന്നിവിടങ്ങളിൽ നിന്നുള്ള ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര, ആകാശ എയർ, സ്റ്റാർ എയർ എന്നീ കമ്പനികളുടെ ആഭ്യന്തരസർവീസുകളും സിങ്കപ്പൂർ എയർലൈൻ, ഇത്തിഹാദ്, കെ.എൽ.എം. എന്നിവയുടെ അന്താരാഷ്ട്ര സർവീസുകളുമാണ് തിരിച്ചുവിട്ടത്.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

വ്യാഴാഴ്ച രാത്രി 9.25-നും 10.29-നും ഇടയിൽ കനത്തമഴ പെയ്തതിനെത്തുടർന്ന് റൺവേയിൽ വെള്ളം കയറിയതാണ് വിമാനസർവീസുകളെ ബാധിച്ചത്.

അതിനിടെ കനത്തമഴയെ തുടർന്ന് വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ ചോർച്ചയുണ്ടായി.

കുറഞ്ഞ സമയത്തിനിടെ ശക്തിയായി മഴ പെയ്തതാണ് ടെർമിനലിന്റെ ചില ഭാഗങ്ങളിൽ ചോർച്ചയുണ്ടാകാൻ കാരണമെന്ന് െബംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.) വക്താവ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
[masterslider id="10"]

Related posts