കൂനുംമേൽ കുരു; ബി.ജെ.പി. നേതാവ് ദേവരാജെഗൗഡയുടെ പേരിൽ ലൈംഗികാതിക്രമത്തിന് കേസ്

ബെംഗളൂരു : പ്രജ്ജ്വൽ രേവണ്ണ എം.പി. സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കഴിഞ്ഞവർഷം ബി.ജെ.പി. നേതൃത്വത്തിന് കത്തെഴുതിയ ഹാസനിലെ ബി.ജെ.പി. നേതാവ് ജി. ദേവരാജെ ഗൗഡയുടെ പേരിൽ പോലീസ് ലൈംഗിക ഉപദ്രവത്തിന് കേസെടുത്തു.

ഹാസനിലെ 36-കാരി നൽകിയ പരാതിയിലാണ് കേസ്. വസ്തു വിൽക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.

  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ

പ്രജ്ജ്വലിന്റെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് കഴിഞ്ഞവർഷംതന്നെ ദേവരാജെഗൗഡ നേതൃത്വത്തെ അറിയിക്കുകയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് കൊടുക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എച്ച്.ഡി. രേവണ്ണയ്ക്കെതിരേ ഹൊളെനരസിപുരയിൽ ബി.ജെ.പി. സ്ഥാനാർഥിയായിരുന്നു ദേവരാജെഗൗഡ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്‌റ്റേഷനുകൾ താൽക്കാലികമായി അടച്ചിട്ടതിൽ വിശദീകരണവുമായി നമ്മ മെട്രോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts