ജെഡിഎസിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് എച്ച് ഡി കുമാരസ്വാമി

ബെംഗളുരു: ബിജെപിയുമായുള്ള ബന്ധത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമില്ലെന്ന് ജനതാദള്‍ എസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്‌ ഡി കുമാരസ്വാമി. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗം ചേര്‍ന്ന് സഖ്യം സംബന്ധിച്ച്‌ ചര്‍ച്ച ചെയ്തു. ബിജെപിയും ജെഡിഎസും തമ്മിലുള്ള സഖ്യം തുടരാന്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ഏകകണ്ഠമായി അംഗീകാരം നല്‍കിയെന്നും കുമാരസ്വാമി വ്യക്തമാക്കി. ബിജെപി ബന്ധം സംബന്ധിച്ച്‌ പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയൊന്നുമില്ല. എല്ലാ ജെഡിഎസ് എംഎല്‍എമാരും യോഗത്തില്‍ സംബന്ധിച്ചിരുന്നതായും കുമാരസ്വാമി വ്യക്തമാക്കി. മുതിര്‍ന്ന നേതാവ് സി എം ഇബ്രാഹിം ജെഡിഎസിന്റെ ബിജെപി ബന്ധത്തില്‍ എതിര്‍പ്പ് അറിയിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

Read More

9 ദിവസം നീളുന്ന യാഗത്തിന് തുടക്കമിട്ട് കുമാരസ്വാമി

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒമ്പത് ദിവസം നീളുന്ന പൂജയും യാഗങ്ങളും നടത്താനൊരുങ്ങി ജെഡിഎസ് നേതാവ് എച്ച്‌ ഡി കുമാരസ്വാമി. ഇന്നാണ് പൂജാകര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ തന്ത്രിമാരുടെ സംഘമാണ് പൂജയ്ക്ക് നേതൃത്വം നൽകുന്നത്. കുടുംബാംഗങ്ങള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. മുന്‍ പ്രധാനമന്ത്രിയും പിതാവുമായ എച്ച്‌ഡി ദേവഗൗഡയും ചടങ്ങുകളില്‍ പങ്കെടുക്കും. ദേവഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമാണ് കുടുംബം പൂജ നടത്താന്‍ തീരുമാനിച്ചത്. ഐശ്വര്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടിയാണ് പൂജയെന്നാണ് കുടുംബവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നത്. തെരഞ്ഞെടുപ്പിന്…

Read More

കർണാടകയിൽ ജെഡിഎസ് സർക്കാർ രൂപീകരിക്കും ; കുമാരസ്വാമി 

ബെംഗളൂരു: വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ജെ ഡി(എസ്) അധികാരത്തിലെത്തുമെന്ന അവകാശവാദവുമായി  എച്ച്‌ഡി കുമാരസ്വാമി. നിയമസഭ തിരഞ്ഞെടുപ്പിൽ ജെ ഡി എസിന് മികച്ച പ്രതീക്ഷയാണ് ഉള്ളത്. അധികാരത്തിലെത്തിയാൽ കർഷകരെ സഹായിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാർട്ടി നടത്തുന്ന പഞ്ചരത്‌ന യാത്ര കലബുറഗി ജില്ലയിലെ അലന്ദയിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെ ഡി എസ് സർക്കാർ അധികാരത്തിലെത്തുന്നതോടെ കർഷകർക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. കർഷകരുടെ 25,000 കോടി വായ്പ എഴുതിത്തള്ളാൻ ഞാൻ നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ…

Read More

ബിജെപി അല്ലാതെ മറ്റാരും അധികാരത്തിൽ വരുന്നത് മോദിക്ക് ഇഷ്ടമല്ല ; എച്ച്. ഡി കുമാരസ്വാമി

ബെംഗളൂരു: ബി.ജെ.പിക്കെതിരെ രൂക്ഷ പരാമര്‍ശവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമി രംഗത്ത്. പാര്‍ട്ടിയുടെ അധികാര ദാഹം വര്‍ദ്ധിക്കുന്നുവെന്നും രാജ്യത്ത് മറ്റാരും അധികാരത്തില്‍ വരുന്നത് മോദിക്ക് സഹിക്കില്ലെന്നും അദ്ദേഹം ജെ.പി ഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു. മഹാരാഷ്ട്രയിലെ ഓപ്പറേഷന്‍ ലോട്ടസ് വിഷയത്തില്‍ പ്രതികരിച്ചാണ് എച്ച്‌.ഡി കുമാരസ്വാമിയുടെ വിമര്‍ശനം. ബി.ജെ.പിയുടെ അധികാര കൊതി രാജ്യത്തിന് വിപത്താണ്. സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കാവി പാര്‍ട്ടി ശ്രമിക്കുന്നു. അധികാര കൊതി നാശത്തിലേക്ക് നയിക്കും. ഈ പ്രവണത അവസാനിപ്പിക്കണം എച്ച്‌.ഡി കുമാരസ്വാമി ആവശ്യപ്പെട്ടു. അതേസമയം, മഹരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്ന…

Read More

ദേവഗൗഡ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് എച്ച്‌ഡി കുമാരസ്വാമി

ബെംഗളൂരു : തന്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് ഡി (എസ്) നേതാവ് എച്ച് ഡി കുമാരസ്വാമി വെള്ളിയാഴ്ച വ്യക്തമാക്കി. തന്റെ ജീവിതകാലത്ത് കർണാടകയിൽ ജെഡി(എസ്) സ്വതന്ത്ര സർക്കാർ രൂപീകരിക്കുന്നത് കാണുക മാത്രമാണ് 89 കാരനായ ജെഡി(എസ്) കുലപതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. “രണ്ട് ദിവസം മുമ്പ് മമത ബാനർജി (പശ്ചിമ ബംഗാൾ മുഖ്യമന്ത്രി) എന്നെയും ഞങ്ങളുടെ ദേശീയ അധ്യക്ഷനെയും (ഗൗഡ) യോഗത്തിൽ (രാഷ്ട്രപതി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള പ്രതിപക്ഷ യോഗം) പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു… ഏകദേശം 17 പാർട്ടികൾ പങ്കെടുത്ത…

Read More

കോൺഗ്രസ്‌ സ്ഥാനാർത്ഥിയ്ക്ക് വോട്ട് ചെയ്ത് ജെഡിഎസ് എംഎൽഎ

ബെംഗളൂരു: കർണാടകയിലെ രാജ്യസഭ വോട്ടെടുപ്പിൽ അപ്രതീക്ഷിത ട്വിസ്റ്റ്. കോൺഗ്രസ്‌ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തിരിക്കുകയാണ് ജെഡിഎസ് എംഎൽഎ. കഴിഞ്ഞ ദിവസം സിദ്ധരാമയ്യ ജെഡിഎസ് പിന്തുണ ആവശ്യപ്പെട്ടിരുന്നു. ഇത് ഗുണം ചെയ്തുവെന്നാണ് ഈ വോട്ടിംഗിലൂടെ മനസ്സിലാവുന്നത്. അതേസമയം ക്രോസ് വോട്ടിംഗിന് കാരണം സിദ്ധരാമയ്യ ആണെന്ന് ജെഡിഎസ് നേതാവ് എച്ച്‌ഡി കുമാരസ്വാമി ആരോപിച്ചു. അതേസമയം, എംഎൽഎമാർക്ക് സിദ്ധരാമയ്യ കത്തെഴുതിയിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. നേരത്തെ ഇല്ലെന്നായിരുന്നു പറഞ്ഞത്. എന്നാൽ കത്ത് സോഷ്യൽ മീഡിയയിൽ അടക്കം സിദ്ധരാമയ്യ ഷെയർ ചെയ്തിട്ടുണ്ട്. ഇത് സിദ്ധരാമയ്യയുടെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും കുമാരസ്വാമി പ്രതികരിച്ചു. ജെഡിഎസ് എംഎൽഎ…

Read More

പ്രാദേശിക രാഷ്ട്രീയ പാർട്ടികളെ വേരോടെ പിഴുതെറിയുകയാണ് മോദിയുടെ പ്രധാന ലക്ഷ്യം; കുമാരസ്വാമി

ബെംഗളൂരു : പ്രാദേശിക രാഷ്ട്രീയ പാർട്ടികളെ വിമർശിക്കുന്നത് ഒഴികഴിവ് മാത്രമാണെന്നും പ്രാദേശിക രാഷ്ട്രീയ പാർട്ടികളെ വേരോടെ പിഴുതെറിയുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന ലക്ഷ്യമെന്നും ജെഡി(എസ്) നേതാവ് എച്ച് ഡി കുമാരസ്വാമി പറഞ്ഞു. ‘പരിവാർവാദം’ രാജ്യത്തെ ജനാധിപത്യത്തിന്റെ “വലിയ ശത്രു” ആണെന്ന് വ്യാഴാഴ്ച ഹൈദരാബാദിൽ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്കെതിരെ മോദി ആഞ്ഞടിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മുൻ മുഖ്യമന്ത്രി. ബി.ജെ.പിയോ കോൺഗ്രസോ ഇല്ലാത്ത മൂന്നാം മുന്നണി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഈ അഭിപ്രായങ്ങൾ വന്നത്, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു വ്യാഴാഴ്ച മുൻ പ്രധാനമന്ത്രി എച്ച്…

Read More

കച്ചവടക്കാർക്ക് 10000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുൻ മുഖ്യമന്ത്രി

ബെംഗളൂരു: കര്‍ണാടകയിലെ ധാര്‍വാര്‍ഡ് ജില്ലയില്‍ പഴക്കച്ചവടക്കാരെ ആക്രമിക്കുകയും ഉന്തുവണ്ടി ആക്രമിക്കുകയും തണ്ണിമത്തനുകള്‍ റോഡിലേക്ക് വലിച്ചെറിയുകയും ചെയ്ത സംഭവത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രിയുമായ എച് ഡി കുമാരസ്വാമി നഷ്ടപരിഹാരമായി 10,000 രൂപ വാഗ്ദാനം ചെയ്തു. പഴക്കച്ചവടക്കാരനായ നബീസാബ് കില്ലേദാറിന്റെ ഉന്തുവണ്ടിയാണ് ഒരു കൂട്ടം ആളുകൾ ആക്രമിച്ചത്. പാര്‍ടി അനുഭാവികള്‍ പണം നബീസാബിന് കൈമാറി. ആദ്യം പണം കൈപ്പറ്റാന്‍ മടിച്ചെങ്കിലും പ്രവര്‍ത്തകര്‍ നിര്‍ബന്ധിക്കുകയിരുന്നു.

Read More

പദ്ധതികൾക്കായി കോടികൾ; വിമർശനവുമായി കുമാരസ്വാമി

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും യെദിയൂരപ്പ രാജിവെക്കുമെന്ന അഭ്യുഹങ്ങൾക്കിടയിലും 12000 കോടി രൂപ വിവിധ പദ്ധതികൾക്കായി അനുവധിച്ചതിൽ വൻ ക്രമക്കേടും അഴിമതിയുമെണ്ടെന്നു മുൻ മുഖ്യമന്ത്രി കുമാരസ്വാമി ആരോപിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രി സഭ യോഗത്തിലാണ് ഈ പദ്ധതികൾ നടത്താനുള്ള തീരുമാനം ആയതു. കൂടുതലും മുഖ്യമന്ത്രിയുടെ സ്ഥലമായ ശിവമോഗക്കു വേണ്ടിയുള്ള പദ്ധതികൾ ആയിരുന്നു. ഈ പദ്ധതികൾക്കായി ത്രിരക്കിട്ടു മന്ത്രി സഭ യോഗം കൂടിയതിലും ഉടനടി പന്ത്രണ്ടായിരം രൂപ അനുവദിച്ചതിലും കനത്ത അഴിമതിയാണെന്ന് കുമാരസ്വാമി പറഞ്ഞു.

Read More

ഓലക്കും ഉബെറിനും പണികൊടുക്കാന്‍ കുമാരസ്വാമിയുടെ “ടൈഗര്‍” റെഡി;മത്സരം മുറുകുമ്പോള്‍ ഉപയോക്താക്കള്‍ക്ക് പ്രതീക്ഷ..

ബെംഗളൂരു∙ ഓല, ഊബർ കമ്പനികളുമായി തെറ്റിപ്പിരിഞ്ഞ ഡ്രൈവർമാരുമായി മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തിൽ രൂപീകരിച്ച വെബ്ടാക്സി കമ്പനി മൊബൈൽ ആപ്പ് പുറത്തിറക്കി. നമ്മ ടിവൈജിആർ (നമ്മ ടൈഗർ) ആപ്പ് കുമാരസ്വാമിയാണ് പുറത്തിറക്കിയത്. ടാക്സി സർവീസ് അടുത്ത മാസം ആരംഭിക്കും. ഡ്രൈവർമാർക്ക് എൻറോൾ ചെയ്യാനാണ് ഇപ്പോൾ ആപ്പ് ഉപയോഗിക്കുന്നത്. തിങ്കളാഴ്ച പുറത്തിറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കുമാരസ്വാമിയുടെ മോശം ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ലളിതമായി ചടങ്ങ് നടത്തുകയായിരുന്നു. ആവശ്യത്തിനു ഡ്രൈവർമാർ റജിസ്റ്റർ ചെയ്തശേഷം ഇടപാടുകാർക്കുള്ള ആപ്പ് പുറത്തിറക്കും. സേവ് ടുർ ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റ‍ഡ് ആണു ടൈഗർ ആപ്പിന്റെ…

Read More
Click Here to Follow Us