കോൺഗ്രസ്‌ സ്ഥാനാർത്ഥിയ്ക്ക് വോട്ട് ചെയ്ത് ജെഡിഎസ് എംഎൽഎ

ബെംഗളൂരു: കർണാടകയിലെ രാജ്യസഭ വോട്ടെടുപ്പിൽ അപ്രതീക്ഷിത ട്വിസ്റ്റ്. കോൺഗ്രസ്‌ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തിരിക്കുകയാണ് ജെഡിഎസ് എംഎൽഎ.

കഴിഞ്ഞ ദിവസം സിദ്ധരാമയ്യ ജെഡിഎസ് പിന്തുണ ആവശ്യപ്പെട്ടിരുന്നു. ഇത് ഗുണം ചെയ്തുവെന്നാണ് ഈ വോട്ടിംഗിലൂടെ മനസ്സിലാവുന്നത്. അതേസമയം ക്രോസ് വോട്ടിംഗിന് കാരണം സിദ്ധരാമയ്യ ആണെന്ന് ജെഡിഎസ് നേതാവ് എച്ച്‌ഡി കുമാരസ്വാമി ആരോപിച്ചു. അതേസമയം, എംഎൽഎമാർക്ക് സിദ്ധരാമയ്യ കത്തെഴുതിയിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. നേരത്തെ ഇല്ലെന്നായിരുന്നു പറഞ്ഞത്. എന്നാൽ കത്ത് സോഷ്യൽ മീഡിയയിൽ അടക്കം സിദ്ധരാമയ്യ ഷെയർ ചെയ്തിട്ടുണ്ട്. ഇത് സിദ്ധരാമയ്യയുടെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും കുമാരസ്വാമി പ്രതികരിച്ചു.

  ബെംഗളൂരുവിനായി പ്രതിദിനം ചെലവഴിക്കുന്നത് 100 കോടി; വികസനം എവിടെ! ഈ ഭീമമായ തുക പോകുന്നത് എങ്ങോട്ട്?

ജെഡിഎസ് എംഎൽഎ  ശ്രീനിവാസ ഗൗഡ കോൺഗ്രസിന് വോട്ട് ചെയ്തിരിക്കുന്നത് എന്നാണ് സൂചന . സിദ്ധരാമയ്യക്കൊപ്പം ഇയാളെ കണ്ടതാണ് ക്രോസ് വോട്ടിംഗ് ബലപ്പെടുത്തുന്നത്. വിധാന സൗധയിലെ കോൺഗ്രസിന്റെ പാർട്ടി മുറിയിലേക്ക് ഇയാൾ പ്രവേശിക്കുന്നവരും കണ്ടവരുണ്ട്. ഇത് വോട്ട് മറിഞ്ഞെന്ന് ഉറപ്പിക്കുന്ന കാര്യമാണ്. അതേസമയം ജെഡിഎസ്സിന്റെ രണ്ട് പേരുടെ വോട്ടുകൾക്കായി ബിജെപിയും രംഗത്തുണ്ട്. ഇന്ന് രാവിലെ ഇക്കാര്യത്തിൽ ചർച്ചകൾ നടന്നുവെന്ന സൂചന ലഭിക്കുന്നത്. രണ്ട് പേരും ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമെന്നാണ് സൂചന.

  തർക്കം പരിഹരിക്കാൻ ഇടപെട്ടു;  യുവാവിനെ റോഡിലിട്ട് ചവിട്ടിക്കൊന്നു, പ്രതികൾ പിടിയിൽ

അതേസമയം ബിജെപി തിരഞ്ഞെടുപ്പ് അധികാരികൾക്ക് ജെഡിഎസ്എസ് എംഎൽഎ യ്ക്ക് എതിരെ പരാതി നൽകിയിട്ടുണ്ട് . ജെഡിഎസ് എംഎൽഎ രേവണ്ണ ഇയാളുടെ കൈയിലെ  ബാലറ്റ് പേപ്പർ ഉയർത്തി ശിവകുമാറിനെ കാണിച്ചുവെന്നാണ് ബിജെപിയുടെ പരാതിയിൽ പറയുന്നത്. കോൺസിന്റെ പോളിംഗ് ഏജന്റ് കൂടിയാണ് ശിവകുമാർ. ഈ സാഹചര്യത്തിൽ രേവണ്ണയുടെ വോട്ട് റദ്ദാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിസിഎസ് ലൈംഗികാതിക്രമക്കേസ്: ഒളിവിലായിരുന്ന എച്ച്ആർ മാനേജർ നിദ ഖാൻ അറസ്റ്റിൽ
[masterslider id="10"]

Related posts

Click Here to Follow Us