അമിതവേഗതയിൽ വന്ന ബൈക്ക് ഇടിച്ച് നിർമ്മാതാവ് മരിച്ചു

ബെംഗളൂരു: കന്നഡ സിനിമാ നിർമ്മാതാവും വിതരണക്കാരനുമായ അനേക്കൽ ബൽരാജ് ( 64 ) ഞായറാഴ്ച രാവിലെ പുത്തേനഹള്ളിക്കടുത്ത് ഗൗരവ്നഗറിലുണ്ടായ അപകടത്തിൽ മരിച്ചു. അനേക്കൽ ബൽരാജ് പുറ്റനഹള്ളി സ്വദേശിയും ആനേക്കൽ സ്വദേശിയുമായിരുന്നു. രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നതെന്നാണ് പോലീസ് നൽകുന്ന വിവരം.

ബൽരാജ് തന്റെ കാർ റോഡരികിൽ പാർക്ക് ചെയ്‌ത് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടയിൽ അമിതവേഗതയിലെത്തിയ അജ്ഞാത ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടശേഷം ബൈക്ക് യാത്രികൻ സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടു. എന്നാൽ ഇടിയുടെ ആഘാദത്തിൽ
റോഡി തെറിച്ചുവീണ ബൽരാജ് കല്ലിൽ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ 10 മണിയോടെ മരിച്ചു.

  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി

2003-ൽ ദർശന്റെ വാണിജ്യപരമായി വിജയിച്ച ചിത്രമായ ‘കരിയ’ ഉൾപ്പെടെ കുറഞ്ഞത് ആറ് കന്നഡ സിനിമകളെങ്കിലും ബൽരാജ് നിർമ്മിച്ചിട്ടുണ്ട്. പിന്നീട്, ബൽരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സമ്മിർ ദത്താനിയുടെ ‘ജാക്ക്പോട്ട്’ മറ്റ് സിനിമകളും അദ്ദേഹം നിർമ്മിച്ചു. 2009-ൽ പുറത്തിറങ്ങിയ ‘കെമ്പ’ എന്ന സിനിമയിൽ തന്റെ മകൻ സന്തോഷ് ബൽരാജിനെ നായകനായി അവതരിപ്പിച്ചു. അജ്ഞാതനായ ഒരു ബൈക്ക് യാത്രികനെതിരെ പോലീസ് ഹിറ്റ് ആൻഡ് റൺ കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
[masterslider id="10"]

Related posts