കർണാടകയിൽ ജെഡിഎസ് സർക്കാർ രൂപീകരിക്കും ; കുമാരസ്വാമി 

ബെംഗളൂരു: വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ജെ ഡി(എസ്) അധികാരത്തിലെത്തുമെന്ന അവകാശവാദവുമായി  എച്ച്‌ഡി കുമാരസ്വാമി.

നിയമസഭ തിരഞ്ഞെടുപ്പിൽ ജെ ഡി എസിന് മികച്ച പ്രതീക്ഷയാണ് ഉള്ളത്. അധികാരത്തിലെത്തിയാൽ കർഷകരെ സഹായിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാർട്ടി നടത്തുന്ന പഞ്ചരത്‌ന യാത്ര കലബുറഗി ജില്ലയിലെ അലന്ദയിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

ജെ ഡി എസ് സർക്കാർ അധികാരത്തിലെത്തുന്നതോടെ കർഷകർക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. കർഷകരുടെ 25,000 കോടി വായ്പ എഴുതിത്തള്ളാൻ ഞാൻ നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ പിന്നീട് വന്ന ബി ജെ പി സർക്കാർ 7,000 കോടി രൂപ വകമാറ്റി അനുവദിച്ചതിനാൽ കർഷകരുടെ വായ്പ എഴുതിത്തള്ളൽ ഇപ്പോഴും മുടങ്ങിക്കിടക്കുകയാണ്. സർക്കാർ അധികാരത്തിൽ വന്നാൽ ഞങ്ങൾ അത് പൂർത്തിയാക്കുമെന്നും ജെ ഡി എസ് നേതാവ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
[masterslider id="10"]

Related posts