കന്നഡ സാഹിത്യകാരി സാറ അബൂബക്കർ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ സാഹിത്യകാരിയും നോവലിസ്റ്റും കാസര്‍കോട് സ്വദേശിനിയുമായ സാറാ അബൂബക്കര്‍ (86) അന്തരിച്ചു.

നിരവധി നോവലുകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കന്നഡയില്‍ ഏറെ പ്രശസ്തയായ എഴുത്തുകാരി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഒരു കാലത്ത് ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നോവലുകള്‍ എഴുതിയിരുന്നു. കന്നഡയിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകയും പ്രഭാഷകയുമാണ്. കര്‍ണാടക ഹൗസിംഗ് ബോര്‍ഡില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയറായിരുന്ന പരേതനായ അബൂബക്കറിന്റെ ഭാര്യയാണ്.

  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"

പ്രമുഖ അഭിഭാഷകനായിരുന്ന കാസര്‍കോട് ഫോര്‍ട്ട് റോഡിലെ അഡ്വ. അഹമ്മദിന്റെ മകളാണ്. മക്കള്‍: അബ്ദുല്ല (അമേരിക്ക), നാസര്‍ (ഫിഷറീസ് കോളേജ് മുന്‍ പ്രൊഫസര്‍), റഹീം (ബിസിനസ് മംഗളൂരു), ഷംസുദ്ദീന്‍ (റിട്ട. എഞ്ചിനീയര്‍). മരുമക്കള്‍: സബിയ, സക്കീന, സെയ്ദ, സബീന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts