ബെംഗളൂരു- മൈസൂരു അതിവേഗപാതയിലും കൊള്ളയടി പതിവാകുന്നു 

ബെംഗളൂരു:അതിവേഗപാതയില്‍ കാര്‍ യാത്രക്കാരായ രണ്ടുദമ്പതികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ചതായി പരാതി. മൈസൂരു സ്വദേശികളായ മെഡിക്കല്‍ റെപ്രസന്റേറ്റീവ് ലോഹിത് റാവുവും ഭാര്യയും ടെക്നീഷ്യനായ നവീനും ഭാര്യയുമാണ് കവര്‍ച്ചയ്ക്കിരയായത്. സ്വര്‍ണാഭരണങ്ങളുള്‍പ്പെടെ രണ്ടരലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കള്‍ നഷ്ടപ്പെട്ടതായി ഇവർ പോലീസില്‍ പരാതി നല്‍കി. പുലര്‍ച്ചെ രണ്ടുമണിയോടെ ചന്നപട്ടണയ്ക്ക് സമീപം ദേവരഹൊസഹള്ളിയിലാണ് സംഭവം. ബെംഗളൂരുവില്‍നിന്ന് മൈസൂരുവിലേക്ക് മടങ്ങുകയായിരുന്നു ദമ്പതിമാര്‍. ചന്നപട്ടണയ്ക്ക് സമീപമെത്തിയപ്പോള്‍ കാറിന്റെ ബ്രേക്ക് തകരാറിലായതിനെത്തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തി. സഹായത്തിനായി ദേശീയപാതാ അതോറിറ്റി ഹെല്‍പ്പ്ലൈനില്‍ വിളിച്ചെങ്കിലും കാര്‍ കൊണ്ടുപോകാനുള്ള സൗകര്യം ലഭിച്ചില്ല. ഈ സമയം സര്‍വീസ് റോഡില്‍നിന്ന് സ്‌കൂട്ടറിലെത്തിയ…

Read More

ബെംഗളൂരു- മൈസൂരു എക്സ്പ്രസ്സ്‌ വേ; ഗതാഗത കുരുക്ക് രൂക്ഷമാവുന്നു

ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ്സ്‌ വേ തുറന്നതോടെ ബെംഗളൂരുവിൽ നിന്ന് അതിവേഗ പാതയിലേക്ക് പ്രവേശിക്കുന്ന കെങ്കേരി കമ്പിപുരയിൽ ഗതാഗത കുരുക്ക് രൂക്ഷമാവുന്നു. റിങ് റോഡ് ജംഗ്ഷനിലും കുരുക്കുണ്ട്. കേരളത്തിൽ നിന്നുൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ മൈസൂരു നഗരത്തിലെ തിരക്ക് ഒഴിവാക്കാൻ റിങ് റോഡിനെയാണ് ആശ്രയിക്കുന്നത്.അത് കൊണ്ട് തന്നെ ഗതാഗത കുരുക്ക് രൂക്ഷമാവുന്നത്.

Read More

9 ദിവസം നീളുന്ന യാഗത്തിന് തുടക്കമിട്ട് കുമാരസ്വാമി

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒമ്പത് ദിവസം നീളുന്ന പൂജയും യാഗങ്ങളും നടത്താനൊരുങ്ങി ജെഡിഎസ് നേതാവ് എച്ച്‌ ഡി കുമാരസ്വാമി. ഇന്നാണ് പൂജാകര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ തന്ത്രിമാരുടെ സംഘമാണ് പൂജയ്ക്ക് നേതൃത്വം നൽകുന്നത്. കുടുംബാംഗങ്ങള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. മുന്‍ പ്രധാനമന്ത്രിയും പിതാവുമായ എച്ച്‌ഡി ദേവഗൗഡയും ചടങ്ങുകളില്‍ പങ്കെടുക്കും. ദേവഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമാണ് കുടുംബം പൂജ നടത്താന്‍ തീരുമാനിച്ചത്. ഐശ്വര്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടിയാണ് പൂജയെന്നാണ് കുടുംബവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നത്. തെരഞ്ഞെടുപ്പിന്…

Read More

ബെംഗളൂരു – മൈസൂരു അതിവേഗ പാതയിൽ ടോൾ പിരിവ് നീട്ടി

ബെംഗളൂരു : സർവീസ് റോഡിന്റെ നിർമാണം പൂർത്തിയാകുന്നതുവരെ ബെംഗളൂരു – മൈസൂരു അതിവേഗ പാതയിൽ ടോൾ പിരിവ് ഉണ്ടാകില്ലെന്ന് പ്രതാപ് സിംഹ എം.പി. ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ഇന്ന് രാവിലെ എട്ടുമുതൽ ടോൾ പിരിവ് തുടങ്ങുമെന്ന് കഴിഞ്ഞദിവസം ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. എന്നാൽ, സർവീസ് റോഡിന്റെ പണി പൂർത്തിയാകാതെ ടോൾ പിരിവ് തുടങ്ങുന്നതിൽ എതിർപ്പുയർന്നതോടെ സർവീസ് റോഡ് പണി പലയിടത്തും ബാക്കിയുള്ളത് കണക്കിലെടുത്ത് ഇപ്പോൾ ടോൾ പിരിവ് ആരംഭിക്കുന്നില്ലെന്ന് മൈസൂരു- കുടക് എം.പി.യായ പ്രതാപ് സിംഹ അറിയിക്കുകയായിരുന്നു.

Read More

ബെംഗളൂരു- മൈസൂരു ദേശീയ പാത, ടോൾ പിരിവ് നാളെ ആരംഭിക്കും

ബെംഗളൂരു: പത്ത് വരിയായി വികസിപ്പിച്ച ബെംഗളൂരു- മൈസൂരു ദേശീയ പാതയിൽ ആദ്യഘട്ട ടോൾ പിരിവ് നാളെ മുതൽ ആരംഭിക്കും. രാമനഗര ജില്ലയിലെ ബിഡദി കണമിണിക്കെയിലാണ് ആദ്യഘട്ടത്തിലെ ടോൾ ബൂത്ത്‌ ക്രമീകരിച്ചിട്ടുള്ളത്. രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന നിദ്ദിഘട്ട- മൈസൂരു 61 കിലോ മീറ്റർ ദൂരത്തെ ടോൾ പിരിവ് ഉദ്ഘാടനത്തിന് ശേഷം ആരംഭിക്കും. കുമ്പൽഗോഡ് മുതൽ മണ്ഡ്യ വരെയുള്ള 56 കിലോ മീറ്റർ പാതയിലെ പിരിവ് നാളെ രാവിലെ 8 മണി മുതൽ ആരംഭിക്കും. ടോൾ നിരക്കുകൾ ( ഒരു വശത്തേക്ക്, ഇരു വശത്തേക്ക്, പ്രതിമാസ പാസ്…

Read More

ബെംഗളുരു – മൈസുരു അതിവേഗ പാത ഉപരോധിച്ചവർക്ക് നേരെ പോലീസ് ലാത്തി ചാർജ്

ബെംഗളൂരു: പുതുതായി നിര്‍മിച്ച ബെംഗളുരു – മൈസുരു അതിവേഗ പാത ഉപരോധിച്ച കര്‍ഷകര്‍ക്കും പ്രദേശവാസികള്‍ക്കുമെതിരെ പോലീസിന്‍റെ ലാത്തിച്ചാര്‍ജ്. അതിവേഗ പാത വന്നതോടെ തൊട്ടടുത്ത ഇടങ്ങളിലേക്ക് പോലും പോകാന്‍ വഴിയില്ലാതായെന്നും, സര്‍വീസ് റോഡും, അടിപ്പാതകളും വേഗത്തില്‍ പണിയാന്‍ നടപടി വേണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രദേശവാസികളുടെ ഉപരോധം. ഗതാഗതക്കുരുക്കായതോടെ സ്ഥലത്ത് പോലീസെത്തി. പിരിഞ്ഞുപോകാന്‍ പ്രതിഷേധക്കാര്‍ തയ്യാറാകാതെ വന്നതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. പോലീസ് മര്‍ദ്ദനത്തില്‍ സ്ത്രീകളും വൃദ്ധരുമടക്കം നിരവധിപ്പേ‍ര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്‌.

Read More

മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേ: മൈസൂരു ഭാഗത്തെ അവസാന മൈൽ പ്രവൃത്തികൾ ആരംഭിച്ചു

ബെംഗളൂരു : മൈസൂരു-ബെംഗളൂരു ആക്‌സസ് കൺട്രോൾഡ് എക്‌സ്‌പ്രസ്‌വേ (NH-275) 10-വരി പാതയുടെ മൈസൂരു ഭാഗത്തെ അവസാന മൈൽ ജോലികൾ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഏറ്റെടുത്തു . ബാക്കിയുള്ള ഹൈവേയും ബൈപാസുകളും പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടും പണികൾ മുടങ്ങുകയായിരുന്നു. ഫെബ്രുവരി അവസാനത്തോടെയുള്ള സമയപരിധി പൂർത്തീകരിക്കാൻ ജോലികൾ ദ്രുതഗതിയിലാണ് നടക്കുന്നത്. കലസ്തവാടിക്ക് സമീപം പഴയ പാലം പൊളിച്ചുനീക്കി അലൈൻമെന്റ് മാറ്റി പുനർനിർമിക്കും. നേരത്തെയുള്ള പാലം ഇടുങ്ങിയതും തിരക്കേറിയതും കനത്ത മഴ പെയ്താൽ സമീപത്തെ വീടുകളിലേക്ക് വെള്ളം കയറുന്നതും പതിവായിരുന്നു. കനത്ത മഴ പെയ്താലും…

Read More

ജനങ്ങൾക്ക് ഇടയിൽ പ്രിയമേറി ബെംഗളൂരു – മൈസൂരു ഈ ബസ്

ബെംഗളൂരു: കുറഞ്ഞ നിരക്കിൽ കൂടുതൽ വേഗത്തിൽ ബംഗളുരുവിൽ നിന്ന് മൈസുരുവിൽ എത്താമെന്നതിനാൽ കർണാടകം ആർ.ടി.സി. ഇലക്ട്രിക്ക് ബസിനു പ്രിയം ഏറുന്നു. യാത്രക്കാരിൽ നിന്നുള്ള മികച്ച പ്രതികരണം കണക്കിലെടുത്ത് റൂട്ടിൽ 8 ബസുകൾ കൂടി ഉടൻ സർവീസ്‌നടത്തുമെന്ന് ആർ.ടി.സി. പ്രഖ്യാപിച്ചു. കർണാടക ആർ.ടി.സി.യുടെ ആദ്യ ജില്ലാന്തര ഈ ബസ് സർവീസായ മൈസുരുവിലേക്കുള്ള ഇവി പവർ പ്ലസ് ജനുവരി 16 നാണ് സർവീസ് ആരംഭിച്ചത്. നിലവിൽ 2 .45 മണിക്കൂർ കൊണ്ട് മൈസുരുവിലെത്തും. റൂട്ടിൽ സർവീസ് നടത്തുന്ന ഐരാവത് മുല്റ്റി ആക്സിൽ, രാജഹംസ ബസുകളെക്കാൾ വേഗത്തിലെത്തും. ബെംഗളൂരു-…

Read More

ബെംഗളൂരു- മൈസൂരു പാതയ്ക്ക് കാവേരി എക്സ്പ്രസ്സ്‌ വേ എന്ന് പേരു നൽകണമെന്ന് എം. പി പ്രതാപ് സിംഹ 

ബെംഗളൂരു: മൈസൂരു-ബംഗളൂരു എക്സ്പ്രസ് വേക്ക് ‘കാവേരി എക്സ്പ്രസ് വേ’ എന്ന് പേരുനല്‍കണമെന്ന് മൈസൂരു-കുടക് എം.പി പ്രതാപ് സിംഹ. ഉത്തര്‍പ്രദേശിലെ യമുന എക്സ്പ്രസ് വേ, ഗംഗ എക്സ്പ്രസ് വേ, മധ്യപ്രദേശിലെ നര്‍മദ എക്സ്പ്രസ് വേ എന്നിവയുടെ മാതൃകയില്‍ കര്‍ണാടകയിലെ പുതിയ പാതയെ ‘കാവേരി എക്‌സ്പ്രസ് വേ’ എന്ന് പുനര്‍നാമകരണം ചെയ്യണമെന്നാണ് എം. പി യുടെ ആവശ്യം. ഇതുസംബന്ധിച്ച്‌ കേന്ദ്ര ഹൈവേ, റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തുനല്‍കി. 119 കിലോമീറ്റര്‍, പത്തുവരി പാതയായ ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ ഇരു നഗരങ്ങള്‍ക്കിടയിലുള്ള യാത്രാസമയം വെറും 90…

Read More

മഴയിൽ മുങ്ങി നഗരം; ബെംഗളൂരു-മൈസൂർ ഹൈവേയിൽ വെള്ളം കയറി ഗതാഗതം വഴിതിരിച്ചുവിട്ടു

ബെംഗളൂരു: സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയെത്തുടർന്ന് പ്രത്യേകിച്ച് ബെംഗളൂരുവിനടുത്തുള്ള രാമനഗര ജില്ലയിൽ വെള്ളപ്പൊക്കമുണ്ടായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന മഴയിൽ രാമനഗരയിൽ പുതുതായി നിർമ്മിച്ച ബെംഗളൂരു-മൈസൂർ ഹൈവേയുടെ ഭാഗങ്ങൾ വെള്ളത്തിനടിയിലായി, ശക്തമായ ഒഴുക്കിൽ വാഹനങ്ങൾ ഒലിച്ചുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങൾ പങ്കുവെച്ചു. സാഹചര്യം കണക്കിലെടുത്ത്, ബെംഗളൂരു-മൈസൂർ ഹൈവേ ഒഴിവാക്കാനും പകരം ബെംഗളൂരുവിൽ നിന്ന് കനകപുര അല്ലെങ്കിൽ കുനിഗൽ വഴി മൈസൂരുവിലെത്താനും രാമനഗര പോലീസ് പൗരന്മാർക്ക് നിർദ്ദേശം നൽകി. ആഗസ്ത് 27 ശനിയാഴ്ച്ച നൽകിയ നിർദേശ പ്രകാരം, രാത്രിയിൽ പെയ്ത കനത്ത മഴയിൽ ജില്ലയിലെ…

Read More
Click Here to Follow Us