ബെംഗളൂരു- മൈസൂരു പാതയ്ക്ക് കാവേരി എക്സ്പ്രസ്സ്‌ വേ എന്ന് പേരു നൽകണമെന്ന് എം. പി പ്രതാപ് സിംഹ 

ബെംഗളൂരു: മൈസൂരു-ബംഗളൂരു എക്സ്പ്രസ് വേക്ക് ‘കാവേരി എക്സ്പ്രസ് വേ’ എന്ന് പേരുനല്‍കണമെന്ന് മൈസൂരു-കുടക് എം.പി പ്രതാപ് സിംഹ.

ഉത്തര്‍പ്രദേശിലെ യമുന എക്സ്പ്രസ് വേ, ഗംഗ എക്സ്പ്രസ് വേ, മധ്യപ്രദേശിലെ നര്‍മദ എക്സ്പ്രസ് വേ എന്നിവയുടെ മാതൃകയില്‍ കര്‍ണാടകയിലെ പുതിയ പാതയെ ‘കാവേരി എക്‌സ്പ്രസ് വേ’ എന്ന് പുനര്‍നാമകരണം ചെയ്യണമെന്നാണ് എം. പി യുടെ ആവശ്യം. ഇതുസംബന്ധിച്ച്‌ കേന്ദ്ര ഹൈവേ, റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തുനല്‍കി.

  ഗാന്ധി ബസാറിൽ പാർക്കിംഗ് സമുച്ചയത്തിന്റെ മറവിൽ നടന്നത് വൻ കച്ചവടമോ? ആഡംബര കാറുകൾ നിരന്നതോടെ കരാറുകാരന് നോട്ടീസ്!

119 കിലോമീറ്റര്‍, പത്തുവരി പാതയായ ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ ഇരു നഗരങ്ങള്‍ക്കിടയിലുള്ള യാത്രാസമയം വെറും 90 മിനിറ്റായി കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാവേരി നദിയോടുള്ള ജനങ്ങളുടെ വികാരം കണക്കിലെടുത്ത് റോഡിന്റെ പേര് മാറ്റുന്നത് പരിഗണിക്കണമെന്ന് എം.പി അഭ്യര്‍ഥിച്ചു.

ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന കാവേരി നദി കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ പുണ്യനദിയായാണ് കണക്കാക്കപ്പെടുന്നത്. കുടക് ജില്ലയില്‍ പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി കുന്നുകളില്‍ ഉത്ഭവിക്കുന്ന നദി ഇരു സംസ്ഥാനങ്ങളിലെയും കാര്‍ഷിക മേഖലയുടെ ജീവനാഡികൂടിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടിക്കാലത്തിന്റെ മധുരസ്മരണകളുമായി 'പുട്ടാണി എക്സ്പ്രസ്': ആറ് പതിറ്റാണ്ടുകൾ പിന്നിട്ട് കബ്ബൺ പാർക്കിലെ അത്ഭുതയാത്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദുബാരെയിൽ ആനക്കൂട്ടത്തിനിടയിൽ പെട്ട് സ്ത്രീ മരിച്ച സംഭവം; വിനോദസഞ്ചാരികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വനംവകുപ്പ്
[masterslider id="10"]

Related posts