ബെംഗളൂരു – മൈസൂരു അതിവേഗ പാതയിൽ ടോൾ പിരിവ് നീട്ടി

ബെംഗളൂരു : സർവീസ് റോഡിന്റെ നിർമാണം പൂർത്തിയാകുന്നതുവരെ ബെംഗളൂരു – മൈസൂരു അതിവേഗ പാതയിൽ ടോൾ പിരിവ് ഉണ്ടാകില്ലെന്ന് പ്രതാപ് സിംഹ എം.പി. ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

ഇന്ന് രാവിലെ എട്ടുമുതൽ ടോൾ പിരിവ് തുടങ്ങുമെന്ന് കഴിഞ്ഞദിവസം ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. എന്നാൽ, സർവീസ് റോഡിന്റെ പണി പൂർത്തിയാകാതെ ടോൾ പിരിവ് തുടങ്ങുന്നതിൽ എതിർപ്പുയർന്നതോടെ സർവീസ് റോഡ് പണി പലയിടത്തും ബാക്കിയുള്ളത് കണക്കിലെടുത്ത് ഇപ്പോൾ ടോൾ പിരിവ് ആരംഭിക്കുന്നില്ലെന്ന് മൈസൂരു- കുടക് എം.പി.യായ പ്രതാപ് സിംഹ അറിയിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃശൂര്‍ പൂരത്തിന് ഇന്ന് കൊടികയറും
  മൊബൈൽ ഫോണിന് പകരം പാമ്പിനെ പോക്കറ്റിലിട്ടു; അതിഥി തൊഴിലാളിയുടെ 'കോബ്ര' സ്റ്റൈൽ അഭ്യാസത്തിന് മുന്നിൽ പോലീസും പകച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us