ബെംഗളൂരു: ബെംഗളൂരു – മൈസൂരു അതിവേഗപാതയിൽ എൻ.എച്ച് 275 ആദ്യ ഘട്ടത്തിലെ ടോൾ പിരിവ് ഇന്ന് ആരംഭിക്കുന്നതോടെ മലബാറിലേക്കുള്ള ബസ് യാത്രയ്ക്കും ചെലവേറും. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിറക്കാൻ ഈടാക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ അതുകൊണ്ടുതന്നെ കേരള, കർണാടക ആർ.ടി.സി. കൾ ടിക്കറ്റ് നിരക്കിൽ വർധനവേർപ്പെടുത്തുമെന്നാണ് വിവരം.
സ്വകാര്യ ബസുകളും ടിക്കറ്റ് നിരക്ക് ഉയർത്താൻ സാധ്യതയുണ്ട്. ടോൾപിരിവിന് ആനുപാതികമായി ടിക്കറ്റിൽ വർധനവുണ്ടാകുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. നിരക്ക് ഉയർത്തുന്നത് സംബന്ധിച്ച് ഏതാനും ദിവസത്തിനകം തീരുമാനിക്കും.
ദേശീയപാത അതൊട്ടുരിറ്റിയുടെ മറ്റു ടോൾ ബൂത്തുകളിൽ കാറുകൾക്ക് ഒറ്റത്തവണ യാത്രയ്ക്ക് 100 രൂപയിൽ താഴെയുള്ളപ്പോൾ ബെംഗളൂരു – മൈസൂരു അതിവേഗപാതയിൽ 135 രൂപയാണ് നൽകേണ്ടിവരുന്നത്. ഇരുവശങ്ങളിലേക്കും 205 രൂപയും. പാതയിലെ രണ്ടാംഘട്ട ടോൾ കൂടി ആരംഭിക്കുന്നതോടെ ഒരു വശത്തേക്ക് മാത്രം 270 – 300 രൂപയാകും നൽകേണ്ടി വരുന്നത്.
പൊതു പങ്കാളിത്തത്തോടെ നിർമിച്ച എക്സ്പ്രസ്സ് ഹൈവേയിൽ നിരക്ക് കൂടുമെന്ന് ദേശിയ പാത അതോറിറ്റി നേരെത്തെ വ്യക്തമാക്കിയിരുന്നു.