ബെംഗളുരു – മൈസുരു അതിവേഗ പാത ഉപരോധിച്ചവർക്ക് നേരെ പോലീസ് ലാത്തി ചാർജ്

ബെംഗളൂരു: പുതുതായി നിര്‍മിച്ച ബെംഗളുരു – മൈസുരു അതിവേഗ പാത ഉപരോധിച്ച കര്‍ഷകര്‍ക്കും പ്രദേശവാസികള്‍ക്കുമെതിരെ പോലീസിന്‍റെ ലാത്തിച്ചാര്‍ജ്.

അതിവേഗ പാത വന്നതോടെ തൊട്ടടുത്ത ഇടങ്ങളിലേക്ക് പോലും പോകാന്‍ വഴിയില്ലാതായെന്നും, സര്‍വീസ് റോഡും, അടിപ്പാതകളും വേഗത്തില്‍ പണിയാന്‍ നടപടി വേണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രദേശവാസികളുടെ ഉപരോധം. ഗതാഗതക്കുരുക്കായതോടെ സ്ഥലത്ത് പോലീസെത്തി.

  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?

പിരിഞ്ഞുപോകാന്‍ പ്രതിഷേധക്കാര്‍ തയ്യാറാകാതെ വന്നതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. പോലീസ് മര്‍ദ്ദനത്തില്‍ സ്ത്രീകളും വൃദ്ധരുമടക്കം നിരവധിപ്പേ‍ര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts