മൈസൂരു-ബെംഗളുരു എക്സ്പ്രസ്സ്‌ വേയിൽ അപകടം; ദമ്പതികൾ ഉൾപ്പെടെ 3 മരണം 

ബംഗളൂരു: മൈസൂരു-ബെംഗളുരു എക്സ്പ്രസ്സ്‌ വെയിൽ വാൻ ലോറിയിൽ ഇടിച്ച് ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ബംഗളൂരു പീനിയ സ്വദേശികളായ രാജേഷ്, ഭാര്യ സുമ, ലക്ഷ്മണ്ണമ്മ എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിൽ നിന്ന് ശ്രീരംഗപട്ടണയിലേക്ക് പോയ വാൻ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിടിക്കുകയായിരുന്നു.

Read More

ബെംഗളൂരു-മൈസൂരു പാതയിൽ നിയമം ലംഘിച്ച് ഇരുചക്രവാഹനം എത്തുന്നു

ബെംഗളൂരു : നിരോധനം മറികടന്ന് ബെംഗളൂരു – മൈസൂരു പാതയിൽ ഇരുചക്ര വാഹനങ്ങൾ പ്രവേശിക്കുന്നു. ബൈക്കുകാർ സർവീസ് റോഡിൽ നിന്ന് പ്രധാനപാതയിലേക്ക് പ്രവേശിക്കുന്നതായാണ് ആരോപണം. രാമനഗര ജില്ലയിലെ ഹൊസദൊഡ്ഡിയിൽ ബൈക്ക് യാത്രക്കാരൻ പാതയിൽ പ്രവേശിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമമായ എക്സിൽ രഘുറാം എന്നയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നിയമം ലംഘിക്കുന്നവർക്കെതിരേ നടപടിയെടുക്കുമെന്ന് എ.ഡി.ജി.പി. അലോക് കുമാർ അറിയിച്ചു. ഈ മാസം ഒന്നു മുതലാണ് പാതയിൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും ട്രാക്ടറുകൾക്കും നിരോധനമേർപ്പെടുത്തിയത്. വേഗം കുറഞ്ഞ വാഹനങ്ങൾ പാതയിൽ അപകടങ്ങളുണ്ടാക്കിയതിനെത്തുടർന്നാണ് ദേശീയ പാതാ അതോറിറ്റി നിരോധനമേർപ്പെടുത്തിയത്.…

Read More

എക്സ്പ്രസ്സ് വേയിലെയിലെ നിരോധിത വാഹനങ്ങൾ പിടിക്കാൻ പരിശോധന കർശനമാക്കി പോലീസ് 

ബെംഗളൂരു: ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ പ്രധാന പാതയിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ഏർപ്പെടുത്തിയ നിരോധനം കർശനമായി നടപ്പിലാക്കാൻ ട്രാഫിക് പോലീസ്. നിരോധനം നിലവിൽ വന്നതിനു ശേഷം ആദ്യദിനമായ ഇന്നലെ നഗര അതിർത്തിയായ കുമ്പൽഗോഡിൽ ട്രാഫിക് പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചാണ് വിലക്കുള്ള വാഹനങ്ങളെ സർവീസ് റോഡിലേക്ക് വഴിതിരിച്ചുവിട്ടത്. ബിഡദി, രാമനഗര, ചന്നപട്ടണ, മദ്ദൂർ, മണ്ഡ്യ, ശ്രീരംഗപട്ടണ, മൈസൂരു റിങ് റോഡ് ജംക്‌ഷൻ എന്നിവിടങ്ങളിലും മുന്നറിയിപ്പു ബോർഡുകളുമായി ട്രാഫിക് പോലീസ് പരിശോധന ഊർജിതമാക്കി. മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 118 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ…

Read More

കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം 

ബെംഗളൂരു: കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് കോഴിക്കോട് സ്വദേശിനി മരിച്ചു. പരേതനായ ഒളവണ്ണ ചേളനിലം എംടി ഹൗസിൽ ജെ.അബ്ദുൾ അസീസിന്റെ മകൾ ജെ.ആദില (23) ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് ആദില. കാർ ഓടിച്ചിരുന്ന അശ്വിൻ (25) പരുക്കുകളോടെ ബിഡദിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വെയിൽ ചന്നപട്ടണയ്‌ക്കു സമീപം വ്യാഴാഴ്ച പുലർച്ചെ 3.30 ആയിരുന്നു അപകടമുണ്ടായത്. മാതാവ്: ഷബീബ. സഹോദരങ്ങൾ: ആഷില്ല, ബാനു, ഷാനിയ.

Read More

ബെംഗളൂരു- മൈസൂരു എക്സ്പ്രസ്സ്‌ വേയിൽ ഇനി അമിത വേഗത നടക്കില്ല ; റഡാർ ഗണ്ണുകൾ റെഡി

ബെംഗളൂരു:ദിനംപ്രതി അപകടങ്ങൾ തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരു- മൈസൂരു എക്സ്പ്രസ്സ്‌ വേയിൽ റഡാർ ഗണ്ണുകൾ സ്ഥാപിക്കാൻ ഒരുങ്ങി പോലീസ്. അമിത വേഗത കണ്ടെത്തി പിഴ ചുമത്താൻ ആണ് തീരുമാനം. മണിക്കൂറിൽ 100 കിലോ മീറ്റർ എന്ന വേഗ പരിധി മറികടക്കുന്നവരെ ഇനി റഡാർ ഗണ്ണുകൾ പൊക്കും. പിഴ ചുമത്തിയിട്ടും നിയമലംഘനം തുടർന്നാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുക ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. റോഡ് സുരക്ഷ ചുമതലയുള്ള എഡിജിപി അലോക് കുമാർ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയുടെ ഭാഗമായുള്ള തുടർ നടപടിയാണിത്. രാമനഗരയിലും…

Read More

ബെംഗളൂരു- മൈസൂരു അതിവേഗപാതയിലും കൊള്ളയടി പതിവാകുന്നു 

ബെംഗളൂരു:അതിവേഗപാതയില്‍ കാര്‍ യാത്രക്കാരായ രണ്ടുദമ്പതികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ചതായി പരാതി. മൈസൂരു സ്വദേശികളായ മെഡിക്കല്‍ റെപ്രസന്റേറ്റീവ് ലോഹിത് റാവുവും ഭാര്യയും ടെക്നീഷ്യനായ നവീനും ഭാര്യയുമാണ് കവര്‍ച്ചയ്ക്കിരയായത്. സ്വര്‍ണാഭരണങ്ങളുള്‍പ്പെടെ രണ്ടരലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കള്‍ നഷ്ടപ്പെട്ടതായി ഇവർ പോലീസില്‍ പരാതി നല്‍കി. പുലര്‍ച്ചെ രണ്ടുമണിയോടെ ചന്നപട്ടണയ്ക്ക് സമീപം ദേവരഹൊസഹള്ളിയിലാണ് സംഭവം. ബെംഗളൂരുവില്‍നിന്ന് മൈസൂരുവിലേക്ക് മടങ്ങുകയായിരുന്നു ദമ്പതിമാര്‍. ചന്നപട്ടണയ്ക്ക് സമീപമെത്തിയപ്പോള്‍ കാറിന്റെ ബ്രേക്ക് തകരാറിലായതിനെത്തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തി. സഹായത്തിനായി ദേശീയപാതാ അതോറിറ്റി ഹെല്‍പ്പ്ലൈനില്‍ വിളിച്ചെങ്കിലും കാര്‍ കൊണ്ടുപോകാനുള്ള സൗകര്യം ലഭിച്ചില്ല. ഈ സമയം സര്‍വീസ് റോഡില്‍നിന്ന് സ്‌കൂട്ടറിലെത്തിയ…

Read More

പുതിയ എക്‌സ്പ്രസ് വേ; ബെംഗളൂരു – പൂനെ, മുംബൈ എന്നിവയ്ക്ക് അടുത്താകും

ബെംഗളൂരു: കിഴക്കോട്ട് മുംബൈ-നാഗ്പൂർ ‘പ്രോസ്പിരിറ്റി കോറിഡോർ’ അടുത്ത മാസം മുതൽ വാഹനമോടിക്കുന്നവർക്കായി ഘട്ടംഘട്ടമായി തുറക്കും, രാജ്യത്തിന്റെ ബിസിനസ് തലസ്ഥാനം മറ്റൊരു സൂപ്പർഫാസ്റ്റ് റോഡ് ഇടനാഴിക്ക് (പൂനെ വഴി) ഒരുങ്ങുകയാണ് പദ്ധതി: പൂനെ-ബെംഗളൂരു എക്‌സ്‌പ്രസ് വേ 12 ജില്ലകളിൽ ഉൾപ്പെടുന്നു: പൂനെ, സതാര, സാംഗ്ലി, ബെലഗാവി, ബാഗൽകോട്ട്, ഗദഗ്, കൊപ്പൽ, വിജയനഗര (ബല്ലാരി), ദാവൻഗരെ, ചിത്രദുർഗ, തുംകുരു, ബെംഗളൂരു റൂറൽ ആരംഭിക്കുന്ന പോയിന്റ് : നിർദിഷ്ട പൂനെ റിംഗ് റോഡിലെ കാഞ്ജലെയിൽ എം എസ് ആർ ഡി സി നിർമ്മിക്കുന്നത്. മുംബൈ-പുണെ എക്‌സ്‌പ്രസ്‌വേയിൽ കുർസെയിൽ നിന്ന്…

Read More

ബെംഗളൂരുവിനും ചെന്നൈയ്ക്കും ഇടയിൽ വരാനിരിക്കുന്ന അതിവേഗ പാതയെക്കുറിച്ച് അറിയേണ്ട നാല് കാര്യങ്ങൾ

ബെംഗളൂരു: രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം കുറയ്ക്കാൻ ലക്ഷ്യമിട്ട് ബംഗളൂരുവിനും ചെന്നൈയ്ക്കും ഇടയിൽ ഒരു പുതിയ എക്‌സ്പ്രസ് വേ നിർമ്മിക്കാൻ ഒരുങ്ങുന്നു. ഈ 26 റൂട്ടുകളിൽ യാത്ര ചെയ്യുന്നവരുടെ യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്ന 26 പുതിയ ഹരിത എക്‌സ്പ്രസ് വേകളിൽ ഒന്നാണ് നാലുവരി ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 2022 മെയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയ്ക്ക് അടിത്തറയിട്ടത്. 2025 ഡിസംബറോടെ എക്‌സ്പ്രസ് വേ പൂർത്തിയാക്കി പൊതു ഉപയോഗത്തിന്…

Read More
Click Here to Follow Us