ബെംഗളൂരു- മൈസൂരു എക്സ്പ്രസ്സ്‌ വേയിൽ ഇനി അമിത വേഗത നടക്കില്ല ; റഡാർ ഗണ്ണുകൾ റെഡി

ബെംഗളൂരു:ദിനംപ്രതി അപകടങ്ങൾ തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരു- മൈസൂരു എക്സ്പ്രസ്സ്‌ വേയിൽ റഡാർ ഗണ്ണുകൾ സ്ഥാപിക്കാൻ ഒരുങ്ങി പോലീസ്.

അമിത വേഗത കണ്ടെത്തി പിഴ ചുമത്താൻ ആണ് തീരുമാനം.

മണിക്കൂറിൽ 100 കിലോ മീറ്റർ എന്ന വേഗ പരിധി മറികടക്കുന്നവരെ ഇനി റഡാർ ഗണ്ണുകൾ പൊക്കും.

പിഴ ചുമത്തിയിട്ടും നിയമലംഘനം തുടർന്നാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുക ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

  ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം

റോഡ് സുരക്ഷ ചുമതലയുള്ള എഡിജിപി അലോക് കുമാർ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയുടെ ഭാഗമായുള്ള തുടർ നടപടിയാണിത്.

രാമനഗരയിലും മണ്ഡ്യയിലുമാണ് സ്പീഡ് റഡാർ ഗണ്ണുകൾ സ്ഥാപിക്കുക.

ഡ്രൈവർമാർക്ക് സ്വന്തം വാഹനത്തിന്റെ വേഗ പരിധി എത്രയാണെന്ന് സ്‌ക്രീനിൽ കാണാൻ കഴിയുന്ന വിധത്തിൽ ആണ് ഈ സംവിധാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിണറായി പടിയിറങ്ങുന്നു; ഗവർണർക്ക് രാജിക്കത്ത് നൽകി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈകാലുകൾ കെട്ടി കാമുകനെ ജീവനോടെ കത്തിച്ച് കാമുകി; ഞെട്ടിക്കുന്ന സംഭവം അറിയാൻ വായിക്കാം
[masterslider id="10"]

Related posts