നാളെ രാവിലെ പർപ്പിൾ ലൈനിലൂടെയുള്ള മെട്രോ സർവീസ് തടസ്സപ്പെടും. വിശദാംശങ്ങൾ ഇവിടെ

ബെംഗളൂരു: ഞായറാഴ്ച രാവിലെ പർപ്പിൾ ലൈനിലൂടെയുള്ള ബെംഗളൂരുവിലെ നമ്മ മെട്രോ സർവീസുകൾ രണ്ട് മണിക്കൂർ തടസ്സപ്പെടുമെന്ന്  മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) മാധ്യമക്കുറിപ്പിലൂടെ അറിയിച്ചു.

ട്രിനിറ്റി, എംജി റോഡ് മെട്രോ സ്‌റ്റേഷനുകൾക്കിടയിലുള്ള സർവീസുകളെ ബാധിക്കുമെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് മെട്രോ സർവീസുകൾ തടസപ്പെടുന്നത്.

പർപ്പിൾ ലൈനിലെ ട്രിനിറ്റി, എംജി റോഡ് മെട്രോ സ്റ്റേഷനുകൾക്കിടയിൽ 02.07.2023 (ഞായർ) അറ്റകുറ്റപ്പണികൾ ബിഎംആർസിഎൽ ഏറ്റെടുക്കും.

  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു

മേൽപ്പറഞ്ഞ ജോലികൾ സുഗമമാക്കുന്നതിന്, എം‌ജി റോഡിനും ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷനുകൾക്കുമിടയിൽ രാവിലെ 07:00 മുതൽ 9.00 വരെ രണ്ട് മണിക്കൂർ ഹ്രസ്വകാലത്തേക്ക് പർപ്പിൾ ലൈനിൽ മെട്രോ ട്രെയിൻ സർവീസുകൾ വെട്ടിക്കുറയ്ക്കും, എന്ന് റിലീസിൽ പറയുന്നു.

എന്നാൽ കെങ്കേരി മുതൽ എംജി റോഡ്, നാഗസാന്ദ്ര മുതൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്, കൃഷ്ണരാജപുര മുതൽ വൈറ്റ്ഫീൽഡ് (കടുഗോഡി) വരെയുള്ള മറ്റെല്ലാ സെക്ഷനുകളിലും സർവീസുകൾ സാധാരണപോലെ നടക്കും.

“മറ്റെല്ലാ സെക്ഷനുകളിലും, ഷെഡ്യൂൾ പ്രകാരം രാവിലെ 07.00 ന് അതത് ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് ട്രെയിനുകൾ സർവീസ് ആരംഭിക്കുകയും സാധാരണഗതിയിൽ ഓടുകയും ചെയ്യും. നമ്മ മെട്രോ യാത്രക്കാർ മുകളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുക.

  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു

പൊതുജനങ്ങൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും പ്രകാശനം ചെയ്ത പ്രസ്താവനയിൽ ബിഎംആർസിഎൽ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു
[masterslider id="10"]

Related posts