15 വർഷം മുൻപ് സ്വയം നിർമ്മിച്ച കല്ലറയിൽ വായോധികന് ഇനി അന്ത്യ വിശ്രമം 

ബെംഗളൂരു: മരണത്തിനുശേഷം വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഓര്‍മിക്കാന്‍ വേറിട്ട കാര്യം ചെയ്തുവെച്ച്‌ വയോധികന്‍ യാത്രയായി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വയം നിര്‍മിച്ച കല്ലറയില്‍ കര്‍ഷകന് അന്ത്യ വിശ്രമമൊരുക്കിയിരിക്കുകയാണ്.

കലബുറഗിയിലെ 96 വയസ് പ്രായമുള്ള സിദ്ദപ്പ മാല്‍കപ്പയെയാണ് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയാള്‍ നിര്‍മിച്ച കല്ലറയില്‍ അടക്കം ചെയ്തത്.

പിതാവിന്റെ ആഗ്രഹം അനുസരിച്ച്‌ അമ്മയുടെ കല്ലറയ്ക്ക് സമീപത്ത് തന്നെ ഒരുക്കിയ കല്ലറയിലാണ് സിദ്ദപ്പയേയും മക്കള്‍ സംസ്‌കരിച്ചത്.

  പഠിച്ചിറങ്ങേണ്ട ക്യാമ്പസിൽ നിന്ന് ഇനി തിരികെ വരില്ല; ബെംഗളൂരു യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിലെ ദുരന്തം 23 കാരിയുടെ ജീവനെടുത്തു

നാല് ആണ്‍ മക്കളുടെ പിതാവായ സിദ്ദപ്പ രണ്ട് കല്ലറകളാണ് തയ്യാറാക്കിയത്. സ്വന്തം ആവശ്യത്തിനും ഭാര്യയ്ക്ക് വേണ്ടിയും ആയിരുന്നു ഇവ.

ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിദ്ദപ്പയുടെ ഭാര്യ നീലമ്മ മരണപ്പെട്ടപ്പോള്‍ ഈ കല്ലറകളിലൊന്നിലാണ് സംസ്‌കരിച്ചത്.

മരണത്തിന് മുന്‍പ് അമരത്വം സംബന്ധിച്ച നിരവധി വിശ്വാസങ്ങള്‍ ഗ്രാമത്തിലുള്ളവരുമായി നിരന്തരം സംസാരിച്ചിരുന്ന വ്യക്തിയായിരുന്നു സിദ്ദപ്പയെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഇതിന് പുറമേ 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിദ്ദപ്പയും ഭാര്യയും ദീക്ഷ സ്വീകരിക്കുകയും ചെയ്തിരുന്നു.

  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി

ആചാരപ്രകാരം വീരശൈവ വിശ്വാസ പ്രകാരമായിരുന്നു ഇരുവരേയും സംസ്‌കരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'റോഡുകൾ നന്നാക്കുക': ബെംഗളൂരുവിൽ മലയാളി യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ പ്രതിഷേധം
[masterslider id="10"]

Related posts