ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് മന്ത്രാലയത്തിൽ ജോലി നൽകി  സർക്കാർ

ബെംഗളൂരു: ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയ്ക്ക് തൻറെ മന്ത്രാലയത്തിൽ ജോലി നൽകാൻ നിർദ്ദേശിച്ച്‌ മുഖ്യമന്ത്രി സിദ്ധരാമയ്യ.

ജനങ്ങളിൽ നിന്നും അപ്പീലുകൾ സ്വീകരിക്കുന്നതിനിടെ ഇരയായ യുവതിയുടെ ആവശ്യങ്ങൾ കേട്ട് ഉടനടി മുഖ്യമന്ത്രി ജോലി നിർദേശിക്കുകയായിരുന്നു.

എം കോം ബിരുദധാരിയാണ് ആക്രമണത്തിന് ഇരയായത്. 

2022 ഏപ്രിൽ 28ന് യുവതിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായത്.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

ജനത ദർശനിൽ തന്റെ അച്ഛനോടും അമ്മയോടും ഒപ്പമായിരുന്നു യുവതി മുഖ്യമന്ത്രിയെ കാണാൻ എത്തിയത്.

മുൻ സർക്കാരിൻറെ കാലത്ത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ താൻ സമീപിച്ചിരുന്നുവെന്നും തനിക്ക് മുൻ മുഖ്യമന്ത്രി ജോലി വാഗ്‌ദാനം ചെയ്‌തിട്ടും ജോലി നൽകിയില്ല എന്നും യുവതി അറിയിച്ചു. 

റിപ്പോർട്ട് സ്വീകരിച്ച തൻറെ കമ്മീഷൻ കരാർ അടിസ്ഥാനത്തിൽ യുവതിക്ക് ജോലിക്ക് പോകാൻ സിദ്ധരാമയ്യ നിർദ്ദേശം നൽകുകയായിരുന്നു.

കഴിഞ്ഞ വർഷം നടന്ന ആക്രമണത്തെ തുടർന്ന് ബെംഗളൂരുവിലെ കാമാക്ഷി പാളയ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ
[masterslider id="10"]

Related posts