ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് മന്ത്രാലയത്തിൽ ജോലി നൽകി  സർക്കാർ

ബെംഗളൂരു: ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയ്ക്ക് തൻറെ മന്ത്രാലയത്തിൽ ജോലി നൽകാൻ നിർദ്ദേശിച്ച്‌ മുഖ്യമന്ത്രി സിദ്ധരാമയ്യ. ജനങ്ങളിൽ നിന്നും അപ്പീലുകൾ സ്വീകരിക്കുന്നതിനിടെ ഇരയായ യുവതിയുടെ ആവശ്യങ്ങൾ കേട്ട് ഉടനടി മുഖ്യമന്ത്രി ജോലി നിർദേശിക്കുകയായിരുന്നു. എം കോം ബിരുദധാരിയാണ് ആക്രമണത്തിന് ഇരയായത്.  2022 ഏപ്രിൽ 28ന് യുവതിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. ജനത ദർശനിൽ തന്റെ അച്ഛനോടും അമ്മയോടും ഒപ്പമായിരുന്നു യുവതി മുഖ്യമന്ത്രിയെ കാണാൻ എത്തിയത്. മുൻ സർക്കാരിൻറെ കാലത്ത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ താൻ സമീപിച്ചിരുന്നുവെന്നും തനിക്ക് മുൻ മുഖ്യമന്ത്രി ജോലി വാഗ്‌ദാനം…

Read More

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കന്നഡ സിനിമാ നിർമ്മാതാവ് അറസ്റ്റിൽ

ബെംഗളൂരു: തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് കന്നഡ സിനിമ നിർമ്മാതാവ് പ്രകാശിനെ അടുഗോഡി പോലീസ് അറസ്റ്റ് ചെയ്തു. കർണാടക മിൽക്ക് ഫെഡറേഷനിൽ ജോലി വാഗ്ധാനം ചെയ്ത് നിരവധി പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപയാണ് പ്രതി തട്ടിയെടുത്തത്. ഡിസംബറിൽ ആണ് കർണാടക മിൽക്ക് ഫെഡറേഷൻ വിവിധ തസ്തികളിലേക്ക് നിയമന പരീക്ഷകൾ നടന്നത്. ചിക്കബെല്ലാപുരം സ്വദേശി ചരൺ രാജിൽ നിന്നും പ്രതി 20 ലക്ഷം തട്ടിയെടുത്ത കേസിൽ ആണ് പോലീസ് പ്രകാശിനെ അറസ്റ്റ് ചെയ്തത്. കെഎംഎഫി ന്റെ വ്യാജ ലെറ്റർ പാഡ് നൽകിയതോടെയാണ് പ്രതിയുടെ തട്ടിപ്പ് പുറത്തറിയുന്നത്.

Read More

പ്രവീൺ നെട്ടാരുവിന്റെ ഭാര്യയ്ക്ക് കർണാടക മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി നൽകി

ബെംഗളൂരു: കൊല്ലപ്പെട്ട യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ല സമിതി അംഗമായിരുന്ന പ്രവീണ്‍ നെട്ടാരുവിന്റെ വിധവ നൂതന്‍ കുമാരിക്ക് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഓഫീസില്‍ ജോലി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. 30,350 രൂപ ശമ്പളത്തില്‍ ക്ലര്‍ക്ക് തസ്തികയിലാണ് കരാര്‍ വ്യവസ്ഥയില്‍ നിയമനം. മുഖ്യമന്ത്രിയുടെ കാര്യാലയത്തില്‍ 115 സി.ഗ്രൂപ്പ് ജീവനക്കാരില്‍ ഒരാളാവും ഇനി മുതല്‍ നൂതന്‍. 1977ലെ കര്‍ണാടക സിവില്‍ സര്‍വീസ് ചട്ടപ്രകാരം നേരിട്ട് നിയമനം നടത്താവുന്ന തസ്തികയാണിത്. ഇതിന് മുകളിലെ പദവികളില്‍ നേരിട്ട് നിയമനം സാധ്യമാവില്ല. സോമലിംഗപ്പ എന്നയാളെ ഒഴിവാക്കിയാണ് നൂതന് നിയമനം ഒരുക്കിയത്.…

Read More

കൊല്ലപ്പെട്ട ബിജെപി യുവജന വിഭാഗം നേതാവ് നെട്ടറുവിന്റെ കുടുംബത്തിന് ജോലി നൽകും; മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: കൊല്ലപ്പെട്ട ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടറുവിന്റെ കുടുംബാംഗത്തിന് ജോലി ഉറപ്പാക്കാനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച അറിയിച്ചു. പ്രവീണിന്റെ ഭാര്യക്ക് ജോലി ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. പാർട്ടിക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച് ഗൂഢാലോചനയുടെ ഇരയായി മാറിയ ഞങ്ങളുടെ ബിജെവൈഎം പ്രവർത്തകനായിരുന്നു അദ്ദേഹംമെന്ന് ശനിയാഴ്ച ദൊഡ്ഡബല്ലാപ്പൂരിൽ നടന്ന ബിജെപിയുടെ ജനസ്പന്ദന റാലിയിൽ മുഖ്യമന്ത്രി പറഞ്ഞു. ബൊമ്മൈയുടെ പ്രഖ്യാപനത്തെ റാലിയിൽ പ്രവർത്തകർ സ്വാഗതം ചെയ്തു. അടുത്തിടെ മരിച്ച നെട്ടറുവിന്റെയും മുൻ മന്ത്രി ഉമേഷ് കട്ടിയുടെയും കുടുംബാംഗങ്ങളെ…

Read More

ജോലി സാധ്യതയുള്ള നഗരങ്ങൾ ; ഒന്നാമത് ബെംഗളൂരു, രണ്ടാമത് തിരുവനന്തപുരം

ബെംഗളൂരു: തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന നഗരങ്ങളില്‍ ഒന്നാം സ്ഥാനം നേടി ബെംഗളൂരു. തൊട്ടു പുറകിൽ തിരുവനന്തപുരം രണ്ടാം സ്ഥാനം നേടി .ജൂനിയര്‍ ലെവല്‍ സെഗ്മെന്റിലാണ് തലസ്ഥാന നഗരം രണ്ടാമതെത്തിയത്. ഏറ്റവും മികച്ച അനുഭവപരിചയമുള്ള അക്രോഡ് വ്യവസായങ്ങളെ നിയമിക്കുന്നതില്‍ ബെംഗളൂരാണ് മുന്‍നിര നഗരമായി തുടരുന്നത്. ബാങ്കിംഗ്, സാമ്പത്തിക സേവനം, ഇന്‍ഷുറന്‍സ്, മാനുഫാക്ചറിംഗ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍, ലൈഫ് സയന്‍സസ് എന്നിവയെല്ലാം പരിഗണിച്ചുകൊണ്ടാണ് സര്‍വ്വേ നടത്തിയത്. 2022 ലെ ഇന്‍സൈറ്റ്‌സ് ടാലന്റ് ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച്‌ ആദ്യ നിരയിലെ 8 നഗരങ്ങളിലും രണ്ടാമത്തെ നിരയിലെ 18 നഗരങ്ങളിലും…

Read More

സാമ്പത്തിക പ്രതിസന്ധി ; ഒലയും നെറ്റ്ഫ്ലിക്സും ബൈജൂസും തൊഴിലാളികളെ പിരിച്ചുവിടുന്നു

ന്യൂഡൽഹി : കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ത്യയില്‍ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുകളിൽ നിന്നും തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുന്നു. സ്റ്റാര്‍ട്ടപ്പുകളില്‍ 12,000 പേര്‍ക്കും ഇതേ മേഖലയിലുള്ള മറ്റ് 22,000 പേര്‍ക്കുമാണ് ജോലി നഷ്ടമായത്. ഒല, അണ്‍അക്കാഡമി, വേദാന്തു, കാര്‍24, മൊബൈല്‍ പ്രീമിയര്‍ ലീഗ്, ബ്ലിങ്കറ്റ്, ബൈജൂസ്, ലിഡോ ലേണിങ്, എംഫിന്‍, ട്രില്‍, ഫാര്‍ഐ, ഫുര്‍ലെന്‍കോ എന്നീ കമ്പനികളാണ് സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് തൊഴിലാളികളെ പിരിച്ചു വിട്ടത്. രാജ്യാന്തര കമ്പനികളായ നെറ്റ്ഫ്ളിക്‌സ് ,സാമ്പത്തിക സേവനദാതാക്കളായ റോബിന്‍ഹുഡ്, ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകളായ ജെമനി, കോയിന്‍ ബെയ്ന്‍, ക്രിപ്‌റ്റോ എക്‌സചെയ്ഞ്ച്,ബൈയിറ്റ്…

Read More
Click Here to Follow Us