ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിപ്പ്; മലയാളി സംഘം ബെംഗളൂരുവിൽ പിടിയിൽ 

ബെംഗളൂരു: ഓണ്‍ലൈൻ ട്രേഡിങിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത മലയാളി സംഘം പിടിയിൽ. കേരളാ പോലീസ് ബെംഗളൂരുവില്‍ നിന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഒണ്‍ലൈൻ ട്രേഡിങ് വഴി ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ ലക്ഷങ്ങള്‍ കവർന്ന തിരുവനന്തപുരം സ്വദേശികളായ, പൂജപ്പുര ബദാനിയ വീട്ടില്‍ ജിബിൻ(28), കഴക്കൂട്ടം ഷീല ഭവനില്‍ അനന്തു(29), പാലക്കാട് ആനക്കര സ്വദേശി കൊണ്ടുകാട്ടില്‍ വീട്ടില്‍ രാഹുല്‍(29), കുറ്റ്യാടി കിഴക്കയില്‍ വീട്ടില്‍ അഭിനവ്(24) എന്നിവരെയാണ് ബത്തേരി പോലീസ് ഇലക്‌ട്രോണിക് സിറ്റിയില്‍ നിന്ന് പിടികൂടിയത്. ഇവർ നിരവധി പേരെ കബളിപ്പിച്ച്‌ പണം തട്ടിയതായാണ് വിവരം. ഇവരില്‍ നിന്ന്…

Read More

സാമ്പത്തിക പ്രതിസന്ധി; കിഡ്നി വിൽക്കാൻ ശ്രമിച്ച യുവാവിന് നഷ്ടമായത് ലക്ഷങ്ങൾ

ബെംഗളൂരു: ഓൺലൈനിലൂടെ സ്വന്തം കിഡ്‌നി വില്‍ക്കാനായി ശ്രമം. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ യുവാവിന് നഷ്ടമായത് ആറു ലക്ഷം രൂപ. സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്വന്തം കിഡ്‌നി വില്‍ക്കുന്നതിനായി ആവശ്യക്കാരെ ഓണ്‍ലൈനില്‍ തേടിയ യുവാവാണ് തട്ടിപ്പിനിരയായത്. 6.2 ലക്ഷം രൂപയാണ് യുവാവിന് നഷ്ടമായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിഡ്‌നി വാങ്ങാനായി ആളെ ഇന്റര്‍നെറ്റില്‍ തിരഞ്ഞ യുവാവിന് ഒരു വെബ്‌സൈറ്റ് മുഖാന്തിരം നമ്പര്‍ ലഭിച്ചു. ഇതില്‍ വിളിച്ചപ്പോള്‍ വാട്‌സ് ആപ്പില്‍ ബന്ധപ്പെടാനും പേരും വയസും മേല്‍വിലാസവും ബ്ലഡ് ഗ്രൂപ്പും അയക്കാനും ആവശ്യപ്പെടുകയും ചെയ്തു. രണ്ട് കോടി തുകയ്ക്ക് കിഡ്‌നി…

Read More

ഓൺലൈൻ സുഹൃത്തിന്റെ ഭീഷണി; യുവതിക്ക് നഷ്ടമായത് 5 ലക്ഷവും സ്വർണവും

ബെംഗളൂരു: ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ കെണിയില്‍പ്പെട്ട് യുവതിക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപയും ഏഴ് ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണവും. ബെംഗളൂരു സ്വദേശിനിയായ യുവതിക്കാണ് പണവും സ്വർണവും നഷ്ടപ്പെട്ടത്. സൗഹൃദത്തെപ്പറ്റി ഭര്‍ത്താവിനോട് പറയുമെന്നാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നത്. വിവാഹിതയായ ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ജനുവരി 22നാണ് ഇവര്‍ ഈ പുരുഷ സുഹൃത്തിനെ ഓണ്‍ലൈനിലൂടെ പരിചയപ്പെട്ടത്. ക്രമേണ സൗഹൃദം വളര്‍ന്നു. പരസ്പരം ഇവര്‍ മെസേജ് ചെയ്യാനും ഫോണ്‍ വിളിക്കാനും തുടങ്ങി. ഭര്‍ത്താവില്ലാത്ത സമയത്ത് ഇയാള്‍ വീട്ടിലേക്ക് വരാന്‍ തുടങ്ങിയെന്നും യുവതി പറഞ്ഞു. ഇതിനെ എതിര്‍ത്തപ്പോള്‍ താനുമായി കൂടുതല്‍…

Read More

പരീക്ഷ തട്ടിപ്പുകേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ 

ബെംഗളൂരു: പോലീസ് സബ് ഇൻസ്പെക്ടർ പരീക്ഷാതട്ടിപ്പു കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. കലബുറഗി ശഹാബാദ് സമൂഹികാരോഗ്യകേന്ദ്രത്തിലെ ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് ചന്ദ്രകാന്ദ് തിപ്പണ്ണ പ്യാതി, അഫ്‌സൽപുർ പ്രീ മെട്രിക് ഹോസ്റ്റൽ സൂപ്രണ്ട് ബസവരാജ് സിദ്ദരാമപ്പ ജമാദാർ, കലബുറഗി ഹിരിപുര സ്വദേശി ശശിധർ ശിവശരണപ്പ ജമാദാർ എന്നിവരാണ് അറസ്റ്റിലായത്. പരീക്ഷാഹാളിലെ ഇൻവിജിലേറ്റർമാരായിരുന്നു ഇവർ. വേറെ കേന്ദ്രത്തിൽ പരീക്ഷയെഴുതിയ സിദ്ധുഗൗഡ, പരമേശ് എന്നീ ഉദ്യോഗാർഥികൾക്ക് ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ അയച്ചുകൊടുത്തെന്നാണ് ഇവരുടെ പേരിലുള്ള കേസ്. ഈ ഉദ്യോഗാർഥികൾക്കാണ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചതെന്ന് പോലീസ്…

Read More

ജ്വല്ലറിയിൽ ബി.ഐ.എസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന എത്തി സ്വർണം കവർന്ന കേസിൽ മലയാളികൾ ഉൾപ്പെടെ അറസ്റ്റിൽ 

ബെംഗളൂരു: കെ.ആർ. പുരത്തെ ജ്വല്ലറിയിൽ ബി.ഐ.എസ്. ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി സ്വർണം കവർന്ന സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ പിടിയിൽ. എറണാകുളം ആലുവ സ്വദേശി സമ്പത്ത് കുമാർ എന്ന മാധവൻ (55), തൃശ്ശൂർ പരിയാരം സ്വദേശി ജോഷി തോമസ് എന്നിവരാണ് പിടിയിലായ മലയാളികൾ. കവർച്ച ആസൂത്രണം ചെയ്തത് സമ്പത്ത് കുമാറാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശികളായ സന്ദീപ്, അവിനാശ് എന്നിവരേയും കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കെ.ആർ. പുരത്തെ ജ്വല്ലറിയിൽ ബി.ഐ.എസ്. ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് സംഘം എത്തിയത്. സ്വർണാഭരണങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് ഉപഭോക്താക്കളിൽ നിന്ന് പരാതികളുണ്ടെന്നും…

Read More

ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്ത് തട്ടിപ്പ് ; 4 പേർ അറസ്റ്റിൽ

ബെംഗളൂരു : ആധാർ വിവരങ്ങളും വിരലടയാള വിവരങ്ങളും ദുരുപയോഗം ചെയ്ത് വിവിധ ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണംതട്ടിയ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു. ബിഹാർ സ്വദേശികളായ റഹ്മാൻ, അബുസർ, ആരിഫ്, നാസിർ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ആധാർ എനേബിൾഡ് പേമെന്റ് സിസ്റ്റം ഉപയോഗിച്ചാണ് പ്രതികൾ പണം തട്ടിയതെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തിൽ കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധിയാളുകളുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പ്രതികൾ പണം തട്ടിയതായും പോലീസ് പറഞ്ഞു. കർണാടക സർക്കാരിന്റെ റവന്യു വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്നാണ് പ്രതികൾ ആധാർ, വിരലടയാള വിവരങ്ങൾ…

Read More

കൊറിയര്‍ തട്ടിപ്പ്; മാധ്യമപ്രവര്‍ത്തകയ്ക്ക് നഷ്ടമായത് 1.2 കോടി രൂപ

ബെംഗളൂരു: വ്യാജ ഫെഡ്എക്‌സ് കൊറിയര്‍ തട്ടിപ്പില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് 1.2 കോടി രൂപ നഷ്ടപ്പെട്ടതായി പരാതി. തട്ടിയെടുത്ത പണം ഉടന്‍ തന്നെ വിവിധ സംസ്ഥാനങ്ങളിലെ ഒന്നിലധികം അക്കൗണ്ടുകളിലേക്ക് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ മാറ്റിയതായി പോലീസ് പറയുന്നു. ബിഹാര്‍, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയത്. അതിനിടെ 37 ലക്ഷം രൂപ വീണ്ടെടുക്കാന്‍ സാധിച്ചതായി ബംഗളൂരു പോലീസ് അറിയിച്ചു. ബംഗളൂരുവിലാണ് സംഭവം. ഫെഡ്എക്‌സ് ജീവനക്കാരന്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ വ്യത്യസ്ത വേഷം കെട്ടിയാണ് തട്ടിപ്പ് നടത്തിയത്. നിരോധിത ഉല്‍പ്പന്നങ്ങള്‍ കടത്തിയെന്ന് ആരോപിച്ച് ഭീഷണിപ്പെടുത്തിയാണ് പണം…

Read More

കാമുകിയെ ജയിപ്പിക്കാൻ പെൺവേഷം കെട്ടി പരീക്ഷ എഴുതാൻ ശ്രമം ; ഒടുവിൽ സംഭവിച്ചത് ഇങ്ങനെ

ദില്ലി: കാമുകിക്ക് പകരം പെണ്‍വേഷം ധരിച്ച്‌ പരീക്ഷയെഴുതാനുള്ള യുവാവിന്റെ ശ്രമം പാളി. പഞ്ചാബിലെ ഫരീദ്കോട്ടിലാണ് സംഭവം. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 7ന് ബാബ ഫരീദ് യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയൻസസ് കോട്‌കപുരയിലെ ഡിഎവി പബ്ലിക് സ്‌കൂളില്‍ വിവിധോദ്ദേശ്യ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പരീക്ഷ നടത്തി. ജോലി കിട്ടാനായി കാമുകി പരംജിത് കൗറിന്റെ വേഷം ധരിച്ചാണ് ഫസില്‍കയില്‍ നിന്നുള്ള അംഗ്‌രേസ് സിംഗ് എത്തിയത്. ചുവന്ന വളകള്‍, ബിന്ദി, ലിപ്സ്റ്റിക്, ലേഡീസ് സ്യൂട്ട് എന്നിവയില്‍ അണിഞ്ഞൊരുങ്ങി അംഗ്രേസ് സിംഗ് പരീക്ഷക്ക് തയ്യാറായി എത്തി. ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ…

Read More

ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടി; കർണാടക സ്വദേശികൾ അറസ്റ്റിൽ 

കല്‍പ്പറ്റ: വിവിധ സംസ്ഥാനങ്ങളില്‍ കണ്ണികളുള്ള ജോലി തട്ടിപ്പുസംഘത്തിലെ രണ്ടു പേരെ വയനാട് സൈബര്‍ പോലീസ് പിടികൂടി. കര്‍ണാടക സ്വദേശികളായ ഇന്ദ്രീസ് (21), തരുണ്‍ ബസവരാജ് (39) എന്നിവരെയാണ് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പിടികൂടിയത്. ഇന്‍സ്പെക്ടര്‍ ഷാജു ജോസഫ്, എസ്ഐ അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. സിംഗപ്പൂരിലെ ‘പസഫിക് ഓയില്‍ ആന്‍ഡ് ഗ്യാസ്’ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന കല്‍പ്പറ്റ എടപ്പെട്ടി സ്വദേശി സജിത്ത്കുമാറിന്റെ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. പിടിയിലായ…

Read More

ഫോണിൽ ഈ ആപ്പുകൾ ഉണ്ടോ? തട്ടിപ്പിൽ വീഴാൻ സാധ്യത ഏറെ

ന്യൂഡല്‍ഹി: ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഏറെ ജാഗ്രത ആവശ്യമാണ്. വ്യാജ ആപ്പുകള്‍ അല്ല എന്ന് ഉറപ്പാക്കാന്‍ ശ്രമിക്കണമെന്ന് വിദഗ്ധര്‍ നിരന്തരം മുന്നറിയിപ്പ് നൽകാറുണ്ട്. മാല്‍വെയര്‍ ബാധിച്ച ഈ ആപ്പുകള്‍ ഫോണിന്റെ ഉടമ അറിയാതെയാണ് ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. ‘സോഷ്യല്‍ എന്‍ജിനീയറിങ്’ ഉപയോഗിച്ചാണ് ഫോണില്‍ അനധികൃതമായി പ്രവേശിക്കുന്നത്. ഉടമ അറിയാതെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെര്‍വറുമായി ആശയവിനിമയം നടത്തിയാണ് നീക്കം നടത്തുന്നത്. അതിനിടെ ഫോണ്‍ ഉടമ അറിയാതെ രണ്ടാമത്തെ പേലോഡ് ഡൗണ്‍ലോഡ് ചെയ്യും. ഇത് ഉപയോഗിച്ചാണ് ഫോണിന്റെ മുഴുവന്‍ കണ്‍ട്രോളും ഈ…

Read More
Click Here to Follow Us