സമ്പത്ത് വർധിപ്പിക്കാൻ വ്യാജ പരസ്യം; 1.5 കോടി രൂപ നഷ്ടമായി 

CYBER ONLINE CRIME

ബെംഗളൂരു: സമ്പത്ത് വര്‍ധിപ്പിക്കുമെന്നുള്ള വ്യാജ പരസ്യത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്ത മംഗലാപുരം സ്വദേശിക്ക് നഷ്ടമായത് 1.5 കോടി രൂപ . ‘

ജെഫീസ് വെല്‍ത്ത് മള്‍ട്ടിപ്ലിക്കേഷന്‍ സെന്റര്‍ 223 എന്ന പേരിലായിരുന്നു സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക്ക് വഴി തട്ടിപ്പ് നടത്തിയത്.

ഇതേ പേരില്‍ തന്നെ സോഷ്യല്‍ മീഡിയ ഗ്രൂപ്പിലും ഇയാളെ ഉള്‍പ്പെടുത്തി.

ഗ്രൂപ്പ് വഴി നിരവധി പേര്‍ക്ക് പണം ഇരട്ടിച്ചതായുള്ള മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പങ്കിട്ടു.

ഇതാണ് മംഗലാപുരം സ്വദേശി തട്ടിപ്പില്‍ വീണു പോകാന്‍ കാരണം.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

ആദ്യത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്തതിന് ശേഷം നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും ഫോണ്‍ നമ്പര്‍ നല്‍കാനും ആവശ്യപ്പെട്ടു.

എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായി ഉത്തരം നല്‍കിയതിന് ശേഷമാണ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയത്.

സാമ്പത്തികമായതും വ്യക്തിപരമായ ചോദ്യങ്ങളുമായിരുന്നു അവയില്‍ പലതും.

ജൂലിയ സ്റ്റെര്‍സണ്‍ എന്ന് പേരുള്ള അഡ്മിന്‍ നല്‍കിയ നിര്‍ദേശമനുസരിച്ചാണ് പിന്നീടുള്ള കാര്യങ്ങളെല്ലാം ചെയ്തത്.

തുടര്‍ന്നാണ് ഗ്രൂപ്പ് ആവശ്യപ്പെട്ട ട്രേഡിങ് പ്ലാറ്റ്‌ഫോമില്‍ പണം നിക്ഷേപിച്ചത്.

ലിങ്ക് വഴി അക്കൗണ്ട് തുറന്ന് നിക്ഷേപിച്ചു.

രണ്ട് തവണയായി 73, 77 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്.

  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ

ആകെ 1.5 കോടി രൂപ. ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്തതിന് ശേഷം അഡ്മിനെ കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ആ നമ്പറില്‍ പിന്നീട് ലഭ്യമായില്ല.

ഇതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്.

തട്ടിപ്പില്‍ പെട്ടുപോയെന്ന് മനസിലായതിനെത്തുടര്‍ന്ന് നാഷണല്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ വഴി പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ മംഗളൂരു സൈബര്‍ ഇക്കണോമിക്‌സ് ആന്റ് നാര്‍ക്കോട്ടിക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു
[masterslider id="10"]

Related posts