ഓൺലൈൻ സുഹൃത്തിന്റെ ഭീഷണി; യുവതിക്ക് നഷ്ടമായത് 5 ലക്ഷവും സ്വർണവും

ബെംഗളൂരു: ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ കെണിയില്‍പ്പെട്ട് യുവതിക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപയും ഏഴ് ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണവും.

ബെംഗളൂരു സ്വദേശിനിയായ യുവതിക്കാണ് പണവും സ്വർണവും നഷ്ടപ്പെട്ടത്.

സൗഹൃദത്തെപ്പറ്റി ഭര്‍ത്താവിനോട് പറയുമെന്നാണ്

ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നത്.

വിവാഹിതയായ ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്.

ജനുവരി 22നാണ് ഇവര്‍ ഈ പുരുഷ സുഹൃത്തിനെ ഓണ്‍ലൈനിലൂടെ പരിചയപ്പെട്ടത്.

ക്രമേണ സൗഹൃദം വളര്‍ന്നു. പരസ്പരം ഇവര്‍ മെസേജ് ചെയ്യാനും ഫോണ്‍ വിളിക്കാനും തുടങ്ങി.

ഭര്‍ത്താവില്ലാത്ത സമയത്ത് ഇയാള്‍ വീട്ടിലേക്ക് വരാന്‍ തുടങ്ങിയെന്നും യുവതി പറഞ്ഞു.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

ഇതിനെ എതിര്‍ത്തപ്പോള്‍ താനുമായി കൂടുതല്‍ അടുക്കാനാണ് ഇയാള്‍ ശ്രമിച്ചതെന്നും യുവതി പറഞ്ഞു.

അങ്ങനെയിരിക്കെയാണ് ഇയാള്‍ യുവതിയോട് അഞ്ച് ലക്ഷം രൂപ കടമായി വാങ്ങിയത്.

കുറച്ചുകൂടി പണം വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ തന്റെ കൈയ്യില്‍ അത്രയും പണമില്ലെന്ന് യുവതി പറഞ്ഞതോടെ സ്വര്‍ണം തന്നാല്‍ മതിയെന്ന് ഇയാള്‍ പറഞ്ഞു.

അതുപ്രകാരം 3 നെക്ലേസ്, പെന്‍ഡന്റ്, ആറ് വളകള്‍ എന്നിവ യുവതി ഇയാള്‍ക്ക് നല്‍കി.

കുറച്ചുനാളുകള്‍ക്ക് ശേഷം യുവതി പണം തിരികെ ചോദിച്ചു.

എന്നാല്‍ പണം നല്‍കാന്‍ കുറച്ചുകൂടി സമയം വേണമെന്ന് ഇയാള്‍ യുവതിയോട് പറഞ്ഞു.

എന്നാല്‍ കുറച്ച്‌ ദിവസം മുമ്പ് ഇയാള്‍ യുവതിയുടെ വീട്ടിലേക്ക് എത്തി.

  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ

ശേഷം അവരെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു.

ഇതിന് ശേഷം തനിക്ക് 1 ലക്ഷം രൂപ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍ പണം തരില്ലെന്ന് പറഞ്ഞതോടെ ഈ ബന്ധത്തെപ്പറ്റി ഭര്‍ത്താവിനോട് പറയുമെന്ന് സുഹൃത്ത് യുവതിയെ ഭീഷണിപ്പെടുത്തി.

ഇതേത്തുടര്‍ന്നാണ് വിവരം പോലീസില്‍ അറിയിക്കാന്‍ യുവതി തയ്യാറായത്.

തന്റെ സഹോദരന്റെ സഹായത്തോടെയാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.

പ്രതിയ്‌ക്കെതിരെ ഐപിസി സെക്ഷന്‍ 354 സി, 384, 420 വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts