ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ച് ഗീത ശിവരാജ് കുമാറും ഡികെ സുരേഷും

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. തിരഞ്ഞെടുപ്പ് പാർട്ടികൾ വൻ ഒരുക്കങ്ങളാണ് നടത്തുന്നത്. ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക നേരത്തെ പുറത്തുവിട്ടിരുന്നു. ഇന്ത്യാ സഖ്യം സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. രാഹുൽ ഗാന്ധിയും ഭൂപേഷ് ബാഗേലും മറ്റ് നിരവധി പാർട്ടി നേതാക്കളും ആദ്യ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കർണാടകയിലെ ഏഴ് മണ്ഡലങ്ങളിലേക്കാണ് ടിക്കറ്റ് നിശ്ചയിച്ചിരിക്കുന്നത്. കർണാടക കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടിക ബിജാപൂർ: രാജു അലഗോർ ഹവേരി: ആനന്ദസ്വാമി ഗദ്ദേവര മഠം…

Read More

നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽ പെട്ട് മലയാളി വിദ്യാർത്ഥികൾക്ക് മൈസൂരുവിൽ ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചുകയറി മൈസുരുവില്‍ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശി അശ്വിന്‍ പി.നായര്‍, മൈസുരുവില്‍ സ്ഥിര താമസമാക്കിയ മലയാളിയായ ജീവന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും മൈസൂരു അമൃത വിദ്യാപീഠത്തിലെ അവസാന വര്‍ഷ ബിബിഎ വിദ്യാർത്ഥികളാണ്. കണ്ണൂരേക്കുള്ള യാത്രക്കിടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മൈസൂരു കുവെമ്പു നഗറില്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടു. മൃതദേഹങ്ങള്‍ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ടോം – മിനി ദമ്പതികളുടെ മകനാണ്…

Read More

ഓൺലൈൻ സുഹൃത്തിന്റെ ഭീഷണി; യുവതിക്ക് നഷ്ടമായത് 5 ലക്ഷവും സ്വർണവും

ബെംഗളൂരു: ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ കെണിയില്‍പ്പെട്ട് യുവതിക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപയും ഏഴ് ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണവും. ബെംഗളൂരു സ്വദേശിനിയായ യുവതിക്കാണ് പണവും സ്വർണവും നഷ്ടപ്പെട്ടത്. സൗഹൃദത്തെപ്പറ്റി ഭര്‍ത്താവിനോട് പറയുമെന്നാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നത്. വിവാഹിതയായ ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ജനുവരി 22നാണ് ഇവര്‍ ഈ പുരുഷ സുഹൃത്തിനെ ഓണ്‍ലൈനിലൂടെ പരിചയപ്പെട്ടത്. ക്രമേണ സൗഹൃദം വളര്‍ന്നു. പരസ്പരം ഇവര്‍ മെസേജ് ചെയ്യാനും ഫോണ്‍ വിളിക്കാനും തുടങ്ങി. ഭര്‍ത്താവില്ലാത്ത സമയത്ത് ഇയാള്‍ വീട്ടിലേക്ക് വരാന്‍ തുടങ്ങിയെന്നും യുവതി പറഞ്ഞു. ഇതിനെ എതിര്‍ത്തപ്പോള്‍ താനുമായി കൂടുതല്‍…

Read More

ലോക് സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ്‌ സ്ഥാനാർഥികൾ ഇവർ

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ കെ.സി.വേണുഗോപാലാണ് പട്ടിക പുറത്തുവിട്ടത്. തൃശ്ശൂരില്‍ കെ. മുരളീധരനും ആലപ്പുഴയില്‍ കെ.സി. വേണുഗോപാലും വടകരയില്‍ ഷാഫി പറമ്പിലും മത്സരിക്കും. സിറ്റിങ് സീറ്റായ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും മത്സരിക്കും. കോണ്‍ഗ്രസ് സ്ഥാനാർഥികള്‍: തിരുവനന്തപുരം – ശശി തരൂർ ആറ്റിങ്ങല്‍ – അടൂർ പ്രകാശ് പത്തനംതിട്ട – ആന്‍റോ ആന്‍റണി മാവേലിക്കര – കൊടിക്കുന്നില്‍ സുരേഷ് ആലപ്പുഴ – കെ.സി. വേണുഗോപാല്‍ ഇടുക്കി – ഡീൻ…

Read More

ശിവരാത്രി ആഘോഷത്തിനിടെ വൻ അപകടം

രാജസ്ഥാൻ: മഹാശിവരാത്രി ഘോഷയാത്രയ്ക്കിടെ വൻ ദുരന്തം. രാജസ്ഥാനിലെ കോട്ടയിലാണ് മഹാശിവരാത്രി ഘോഷയാത്രയ്ക്കിടെ ദുരന്തം സംഭവിച്ചത്. 14 കുട്ടികള്‍ക്ക് ഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റു. രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരാമെന്ന് റിപ്പോർട്ട്. ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടമുണ്ടായത്. ഘോഷയാത്രയ്ക്കിടെ ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനില്‍ സ്പർശിച്ചതാണ് അപകട കരണം എന്നാണ് റിപ്പോർട്ട്. മറ്റ് കുട്ടികള്‍ക്ക് ആദ്യം ഷോക്കേറ്റ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേയാണ് ഷോക്കേറ്റത്. ആരോഗ്യമന്ത്രി ഹീരാലാല്‍ നഗർ ഇതില്‍ ഒരാള്‍ക്ക് 100 ശതമാനം പൊള്ളലേറ്റതായി അറിയിച്ചു. എംബിഎസ് ആശുപത്രിയിലാണ് പരിക്കേറ്റ കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Read More

സംസ്ഥാനത്ത് വീണ്ടും ഹിജാബ് വിഷയം; വിദ്യാർത്ഥികളുടെ പ്രതിഷേധം

ബെംഗളൂരു: ഹിജാബിന്റെ പേരില്‍ വീണ്ടും പ്രശ്‌നങ്ങളുമായി മുസ്ലീം വിദ്യാർത്ഥിനികള്‍. ക്ലാസുകളില്‍ ഹിജാബ് ധരിക്കാൻ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം മുസ്ലീം വിദ്യാർത്ഥിനികള്‍ പ്രതിഷേധം ആരംഭിച്ചു. ഹസ്സനിലെ വിദ്യാസൗധ കോളേജിലാണ് യൂണിഫോം ധരിക്കാതെ ഹിജാബും ധരിച്ച്‌ മുസ്ലീം വിദ്യാർത്ഥിനികള്‍ എത്തിയത് . ഇതുവരെ യൂണിഫോം ധരിച്ചെത്തിയവരാണ് ബോധപൂർവ്വം ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ച്‌ വിദ്യാർത്ഥിനികളില്‍ ഒരാള്‍ ക്ലാസിലേക്ക് എത്തുകയായിരുന്നു. ഇത് കണ്ട അദ്ധ്യാപകർ കാര്യം തിരക്കിയപ്പോള്‍ ചെവിയ്‌ക്ക് പ്രശ്‌നം ഉണ്ടെന്നും ഇത് മറയ്‌ക്കുന്നതിന് വേണ്ടിയാണ് തലയില്‍ ഹിജാബ് ധരിച്ചത് എന്നും…

Read More

ലോറി തലകീഴായി മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ 3 മരണം 

ബെംഗളൂരു : ഗദകിൽ ലോറി തലകീഴായി മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ധാർവാഡ് സ്വദേശികളായ നവീൻ കുമാർ (23), നാഗപ്പ (23), ഗംഗപ്പ അക്കി ( 22) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഹല്ലിഗുഡി ഗ്രാമത്തിലാണ് അപകടമുണ്ടായത്. കനകഗിരിയിൽ നിന്ന് പലചരക്ക് സാധനങ്ങളുമായി കുണ്ഡഗോളയിലേക്ക് പോകുകയായിരുന്നു ലോറി. ഹല്ലിഗുഡിയിലെത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. സമീപവാസികളെത്തി ഉടൻതന്നെ മൂവരേയും ജിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെത്തുടർന്ന് മൂന്നുമണിക്കൂറോളം പ്രദേശത്ത് ഗതാഗത തടസമുണ്ടായി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് മുന്ദരഗി പോലീസ് അറിയിച്ചു. ലോറിയുടെ അതി…

Read More

എറണാകുളം- ബെംഗളൂരു വന്ദേഭാരത് തിരിച്ചടിയാകുന്നു 

ബെംഗളൂരു: എറണാകുളം- ബെംഗളൂരു വന്ദേഭാരത് സ്വപ്നങ്ങള്‍ക്കു തിരിച്ചടിയായി കഴിഞ്ഞ ദിവസം കേരളത്തിലെത്തിച്ച പുതിയ വന്ദേഭാരത് റേക്ക് ഇന്നലെ പുലർച്ചെ സംസ്ഥാനത്തെത്തി. പുതിയ റേക്ക് കഴിഞ്ഞ ദിവസം തിരുവനന്തപുരം കൊച്ചുവേളിയില്‍ എത്തിച്ചത് എറണാകുളം- ബെംഗളൂരു റൂട്ടില്‍ വന്ദേഭാരത് സർവീസ് സജീവ പരിഗണനയിലിരിക്കെയാണ. 12നു പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവ്വഹിക്കുന്ന 6 പുതിയ വന്ദേഭാരത് ട്രെയിനുകളില്‍ ദക്ഷിണ റെയില്‍വേക്കു ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന 2 വന്ദേഭാരത് സർവീസില്‍ ഒന്ന് എറണാകുളം- ബെംഗളൂരു റൂട്ടിലായിരുന്നു. യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യമാണ് കേരളത്തില്‍ നിന്ന് ഏറ്റവും തിരക്കുള്ള ബെംഗളൂരുവിലേക്കു വന്ദേഭാരത് സർവീസ് എന്നത്.

Read More

വനിതാ ദിനത്തിൽ മോദിയുടെ സമ്മാനം; ഗ്യാസ് വില കുറച്ചു

തിരുവനന്തപുരം: ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില വനിതാദിന ‘സമ്മാന’മെന്നോണം 100 രൂപ കുറച്ചുവെന്നാണ് ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചത്. രാജ്യത്തെ കോടിക്കണക്കിന് കുടുംബങ്ങളുടെയും വനിതകളുടെയും സാമ്പത്തികഭാരം കുറയ്ക്കാന്‍ ഈ നടപടി സഹായിക്കുമെന്ന് മോദി പറഞ്ഞു. കേരളത്തിലെ പുതിയവില ഇങ്ങനെ നിലവില്‍ വീട്ടാവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറിന് (14.2 കിലോഗ്രാം) കൊച്ചിയില്‍ 910 രൂപയാണ് വില. 100 രൂപ കുറയുന്നതോടെ വില 810 രൂപയാകും. കോഴിക്കോട്ടെ വില 911.5 രൂപയില്‍ നിന്ന് 811.5 രൂപയായും തിരുവനന്തപുരത്തെ വില…

Read More

ഷെട്ടാറും ബൊമ്മയും മത്സരിച്ചേക്കും 

ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുൻ മുഖ്യമന്ത്രിമാരായ ജഗദീഷ് ഷെട്ടാർ, ബസവരാജ് ബൊമ്മെ എന്നിവരെ ബിജെപി സ്ഥാനാർഥിയാക്കിയേക്കും. ലിംഗായത്ത് വിഭാഗക്കാരായ ഇരുവരെയും രംഗത്തിറക്കി പരമാവധി സീറ്റ് നേടുകയാണു ബിജെപിയുടെ ലക്ഷ്യം. ഹവേരി മണ്ഡലത്തിലേക്കാണു ബൊമ്മെയെ പരിഗണിക്കുന്നത്. ഹവേരിയിലെ സിറ്റിംഗ് എംപി ശിവകുമാർ ഉദാസി തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തില്‍ നിന്നു വിരമിക്കുകയാണെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ബെല്‍ഗാം(ബെളഗാവി) മണ്ഡലത്തിലേക്കാണു ഷെട്ടാർ പരിഗണിക്കപ്പെടുന്നത്. ബിജെപിയിലെ മംഗള അംഗദിയാണു സിറ്റിംഗ് എംപി. മുൻ കേന്ദ്രമന്ത്രി സുരേഷ് അംഗദിയുടെ ഭാര്യയായ മംഗള ഉപതെരഞ്ഞെടുപ്പില്‍ വെറും 5000 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണു വിജയിച്ചത്. കോണ്‍ഗ്രസിലെ പ്രമുഖ നേതാവ് സതീഷ്…

Read More
Click Here to Follow Us