നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽ പെട്ട് മലയാളി വിദ്യാർത്ഥികൾക്ക് മൈസൂരുവിൽ ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചുകയറി മൈസുരുവില്‍ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം.

കൊല്ലം സ്വദേശി അശ്വിന്‍ പി.നായര്‍, മൈസുരുവില്‍ സ്ഥിര താമസമാക്കിയ മലയാളിയായ ജീവന്‍ എന്നിവരാണ് മരിച്ചത്.

ഇരുവരും മൈസൂരു അമൃത വിദ്യാപീഠത്തിലെ അവസാന വര്‍ഷ ബിബിഎ വിദ്യാർത്ഥികളാണ്.

കണ്ണൂരേക്കുള്ള യാത്രക്കിടെയാണ് അപകടം.

ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മൈസൂരു കുവെമ്പു നഗറില്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും

ഇരുവരും സംഭവസ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടു.

മൃതദേഹങ്ങള്‍ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ടോം – മിനി ദമ്പതികളുടെ മകനാണ് ജീവൻ.

വിദ്യ, സ്നേഹ എന്നിവർ സഹോദരങ്ങളാണ്.

ജീവൻ്റെ സംസ്കാരം ഞായറാഴ്ച വൈകിട്ട് 3ന് മൈസൂരു മൗണ്ട് കാർമല്‍ ചർച്ച്‌ സെമിത്തേരിയില്‍ നടക്കും.

  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

അശ്വിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
[masterslider id="10"]

Related posts