രേണുകാസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽ നടൻ ദർശൻ, സുഹൃത്തും നടിയുമായ പവിത്ര ഗൗഡ എന്നിവരുൾപ്പെടെ 17 പ്രതികളുടെയും ജുഡീഷ്യൽ കസ്റ്റഡി 12 വരെ നീട്ടി ബെംഗളൂരു കോടതി.

കസ്റ്റഡികാലാവധി തീർന്നതിനെത്തുടർന്ന് തിങ്കളാഴ്ച പ്രതികളെ വീഡിയോ കോൺഫറൻസ് വഴി ബെംഗളൂരുവിലെ 24-ാമത് അഡീഷണൽ ചീഫ് മെട്രൊപൊളിറ്റൻ കോടതിയിൽ ഹാജരാക്കുകയായിരുന്നു.

കൂടുതൽ തെളിവുകൾ പോലീസ് കോടതിയിൽ ഹാജരാക്കി. 60 പുതിയ ഡിജിറ്റൽ തെളിവുകളാണ് പോലീസ് അഡീഷണൽ കമ്മിഷണർ ചന്ദൻകുമാർ തിങ്കളാഴ്ച ഹാജരാക്കിയത്.

  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു

അതിനിടെ, കേസിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് ദർശൻ തിങ്കളാഴ്ച കോടതിവിലക്ക് സമ്പാദിച്ചു.

രേണുകാസ്വാമിയെ ക്രൂരമായി മർദിക്കുന്നതിന്റെ ചിത്രങ്ങളുൾപ്പെടെ കഴിഞ്ഞദിവസം പുറത്തുവന്ന സാഹചര്യത്തിലാണിത്.

പോലീസ് തെളിവായി ശേഖരിച്ച ചിത്രങ്ങളാണ് പുറത്തുവന്നതെന്നാണ് സൂചന. ബല്ലാരി ജയിലിലാണ് ദർശനിപ്പോൾ.

ബെംഗളൂരു പരപ്പന അഗ്രഹാരജയിലിൽ പ്രത്യേക പരിഗണന ലഭിച്ചത് പുറത്തറിഞ്ഞതിനെത്തുടർന്നാണ് ബല്ലാരിയിലേക്ക് മാറ്റിയത്.

ജാമ്യത്തിനായി കേസിലെ ഒന്നാംപ്രതി പവിത്ര ഗൗഡ ഹൈക്കോടതിയിൽ അപേക്ഷനൽകിയിട്ടുണ്ട്. ദർശനും ജാമ്യത്തിന് ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്
[masterslider id="10"]

Related posts