മന്ത്രി വി. സോമണ്ണ റെയിൽവീൽ ഫാക്ടറി സന്ദർശിച്ചു

ബെംഗളൂരു : റെയിൽവേ സഹമന്ത്രി വി. സോമണ്ണ യെലഹങ്കയിലെ റെയിൽവീൽ ഫാക്ടറി സന്ദർശിച്ച് പ്ലാന്റിന്റെ പ്രവർത്തനങ്ങളും പുതിയ പദ്ധതികളും വിലയിരുത്തി.

കാസ്റ്റ് വീലുകൾ, ഫോർജ്ഡ് ആക്സിലുകൾ, വീൽസെറ്റുകൾ തുടങ്ങിയവ ഒരു കുടക്കീഴിൽ നിർമിക്കുന്ന പ്ലാന്റാണ് യെലഹങ്കയിലേത്.

കഴിഞ്ഞ സാമ്പത്തികവർഷം ഫാക്ടറിയിൽ 1,96,265 വീലുകളും 83,054 ആക്സിലുകളും 94,275 വീൽസെറ്റുകളും നിർമിച്ചിരുന്നു.

  24 കോടി തട്ടിയെടുത്തിട്ടും കൊതിതീരാതെ തട്ടിപ്പുകാർ; സ്വർണ്ണപ്പണയ ശ്രമത്തിനിടെ ബെംഗളൂരുവിൽ വൻ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ് പുറത്ത്

4,037 വന്ദേഭാരത് ആക്സിലുകൾ നിർമിച്ച് വിതരണംചെയ്തിട്ടുണ്ട്. 1,800 തൊഴിലാളികളാണ് ഇവിടെ ജോലിചെയ്യുന്നത്.

2022-23 സാമ്പത്തികവർഷം റെയിൽവേ മന്ത്രിയിൽനിന്ന് ‘ബെസ്റ്റ് പ്രൊഡക്‌ഷൻ യൂണിറ്റ് ഷീൽഡ്’ പുരസ്കാരം ലഭിച്ചിരുന്നു.

2021-ൽ പരിസ്ഥിതിസംരക്ഷണത്തിനുള്ള ഗോൾഡൻ പീക്കോക്ക് അവാർഡും 2020-ൽ ബി.ഡബ്യു.എസ്.എസ്.ബി.യുടെ ജലരുഷി അവാർഡും ലഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts