തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് ഉൾപ്പെടെ 3 ട്രെയിനുകൾ നാളെ മുതൽ

ബെംഗളൂരു: മംഗളൂരു സെൻട്രല്‍-തിരുവനന്തപുരം സെൻട്രല്‍-മംഗളൂരു സെൻട്രല്‍ വന്ദേഭാരത് ഉള്‍പ്പെടെ മൂന്നു ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. മംഗളുരു വന്ദേഭാരത് കൂടാതെ പുതിയതായി പ്രഖ്യാപിച്ച മൈസൂരു- ഡോ.എംജിആർ ചെന്നൈ സെൻട്രല്‍- മൈസൂരു വന്ദേഭാരത് എക്സ്പ്രസ് (20663/20664), തിരുപ്പതി-കൊല്ലം-തിരുപ്പതി എക്സ്പ്രസ് (17421/17422) എന്നിവയാണ് നാളെ ഫ്ലാഗ് ഓഫ് ചെയ്യുന്നത്. വിഡിയോ കോണ്‍ഫറൻസ് വഴിയാണ് മൂന്ന് ട്രെയിനുകളും മോദി ഉദ്ഘാടനം ചെയ്യുന്നത്. മാർച്ച്‌ 13 മുതല്‍ മംഗളൂരു സെൻട്രല്‍-തിരുവനന്തപുരം സെൻട്രല്‍-മംഗളൂരു സെൻട്രല്‍ റെഗുലർ സർവീസ് ആരംഭിക്കും. ജൂലൈ നാലുവരെ ദിവസവും സർവീസ് നടത്തും. തുടർന്നു…

Read More

എറണാകുളം- ബെംഗളൂരു വന്ദേഭാരത് തിരിച്ചടിയാകുന്നു 

ബെംഗളൂരു: എറണാകുളം- ബെംഗളൂരു വന്ദേഭാരത് സ്വപ്നങ്ങള്‍ക്കു തിരിച്ചടിയായി കഴിഞ്ഞ ദിവസം കേരളത്തിലെത്തിച്ച പുതിയ വന്ദേഭാരത് റേക്ക് ഇന്നലെ പുലർച്ചെ സംസ്ഥാനത്തെത്തി. പുതിയ റേക്ക് കഴിഞ്ഞ ദിവസം തിരുവനന്തപുരം കൊച്ചുവേളിയില്‍ എത്തിച്ചത് എറണാകുളം- ബെംഗളൂരു റൂട്ടില്‍ വന്ദേഭാരത് സർവീസ് സജീവ പരിഗണനയിലിരിക്കെയാണ. 12നു പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവ്വഹിക്കുന്ന 6 പുതിയ വന്ദേഭാരത് ട്രെയിനുകളില്‍ ദക്ഷിണ റെയില്‍വേക്കു ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന 2 വന്ദേഭാരത് സർവീസില്‍ ഒന്ന് എറണാകുളം- ബെംഗളൂരു റൂട്ടിലായിരുന്നു. യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യമാണ് കേരളത്തില്‍ നിന്ന് ഏറ്റവും തിരക്കുള്ള ബെംഗളൂരുവിലേക്കു വന്ദേഭാരത് സർവീസ് എന്നത്.

Read More

മംഗളൂരു- മഡ്ഗാവ് വന്ദേഭാരത് ഓട്ടം നിർത്താൻ ആലോചന

ബെംഗളൂരു: യാത്രക്കാരില്ലാത്തതിനാല്‍ മംഗളൂരു-മഡ്ഗാവ് വന്ദേഭാരത് ഓട്ടം നിർത്താൻ ആലോചന നടക്കുന്നതായി റിപ്പോർട്ട്‌. മിക്കദിവസങ്ങളിലും 530 സീറ്റില്‍ നൂറ്റിയിരുപതിനടുത്ത് യാത്രക്കാരേ ഉണ്ടാകാറുള്ളു. നേരത്തേ മംഗളൂരു-ഗോവ ഇന്റർസിറ്റിയും ആളില്ലാതെ നിർത്തലാക്കിയിരുന്നു. മംഗളൂരു-ഗോവ- മംഗളൂരു വന്ദേഭാരത്(20646/20645) ഡിസംബർ 30-നാണ് ഓട്ടം തുടങ്ങിയത്. നിലവില്‍ മംഗളൂരു-ഗോവ യാത്രയ്ക്ക് (437 കിലോമീറ്റർ)ചെയർകാറില്‍ 1330 രൂപയും എക്സിക്യുട്ടീവ് ചെയറില്‍ 2350 രൂപയുമാണ് ഈടാക്കുന്നത്. യഥാർഥ കിലോമീറ്റർ പ്രകാരം (318 കിലോമീറ്റർ) ചെയർകാറിന് 805 രൂപയും എക്സിക്യുട്ടീവ് ചെയറില്‍ 1500 രുപയുമാണ് വേണ്ടത്. ദൂരം കൂട്ടിക്കാണിച്ച്‌ യാത്രക്കാരില്‍  നിന്ന് അധികതുക ഈടാക്കുകയാണ്.

Read More

ദീപാവലി സ്പെഷ്യൽ വന്ദേ ഭാരത് സ്ഥിരപ്പെടുത്തണമെന്ന് ആവശ്യം 

ബംഗളൂരു: ദീപാവലി സ്പെഷ്യലായി ബംഗളൂരു-എറണാകുളം റൂട്ടിൽ പ്രഖ്യാപിച്ച വന്ദേ ഭാരത് ട്രെയിൻ സർവീസ് സ്ഥിരമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നവംബർ 10,11,12 തിയ്യതികളിൽ ആണ് വന്ദേ ഭാരത് പകൽ സർവീസിന് അനുമതി തേടിയത്. ചെന്നൈ-ബെംഗളൂരു സ്പെഷ്യൽ സർവീസാണ് പിന്നീട് എറണാകുളത്തേക്ക് നീട്ടുന്നത്. 8 കൊച്ചുകളുള്ള ട്രെയിനിന്റെ ടിക്കറ്റ് നിരക്കും ബുക്കിങ്ങും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കെഎസ്ആർ ബെംഗളുരു സ്റ്റേഷനിൽ നിന്ന് പുലർച്ചെ 4.30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30 ന് എറണാകുളം എത്തും. തിരിച്ച് 2 മണിക്ക് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10.30 ന് ബംഗളുരുവിൽ…

Read More

കച്ചെഗുഡ-ബെംഗളൂരു റൂട്ടിൽ പുതിയ വന്ദേ ഭാരത് ഉടൻ 

ബെംഗളൂരു: രാജ്യത്ത് അതിവേഗം ജനപ്രീതി നേടിയെടുത്ത വന്ദേ ഭാരത് എക്സ്പ്രസുകളുടെ കുതിപ്പ് തുടരുന്നു. ഇത്തവണ കച്ചെഗുഡ-ബെംഗളൂരു റൂട്ടിലാണ് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് എത്തുന്നത്. 2 എക്സിക്യൂട്ടീവ് കോച്ചുകളും, 14 ചെയര്‍ കാറും ഉള്‍പ്പെടുന്ന 16 കോച്ച്‌ ട്രെയിനാണ് സര്‍വീസിനായി എത്തുക. നിലവില്‍, ട്രെയിനിന്റെ പരീക്ഷണ ഓട്ടങ്ങള്‍ പുരോഗമിക്കുകയാണ്. ഇവ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഈ മാസം അവസാനത്തോടെ കച്ചെഗുഡ-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സര്‍വീസ് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൗത്ത് സെൻട്രല്‍ റെയില്‍വേ പുറത്തുവിട്ടിട്ടുണ്ട്. 8 മണിക്കൂറിനുള്ളില്‍ 618 കിലോമീറ്റര്‍ വരെ സഞ്ചരിക്കാൻ…

Read More

വന്ദേഭാരതിനു നേരെ വീണ്ടും കല്ലേറ്

ചെന്നൈ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുനേരെ ചെന്നൈയിലും കല്ലേറ്. കഴിഞ്ഞ ദിവസം ചെന്നൈക്കടുത്ത അറകോണത്തിന് സമീപം വെച്ചാണ് അജ്ഞാതരായ അക്രമികൾ കല്ലേറ് നടത്തിയത്. മൈസൂരിൽ നിന്ന് ചെന്നൈ എം.ജി.ആർ സെൻട്രൽ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു ട്രെയിൻ. യാത്രക്കാർക്ക് പരിക്ക് പറ്റിയില്ലെങ്കിലും സി.എട്ട് കൊച്ചിൻറെ ജനൽ തകർന്നു. അറകോണം ആർ.പി.എഫ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മാർച്ചിലും സമാന സംഭവം റിപ്പോർട്ട് ചെയ്തു. മൈസൂരുവിലേക്കുള്ള വഴിയിൽ വന്ദേഭാരത് എക്‌സ്‌പ്രസിനുനേരെ കല്ലെറിഞ്ഞ 21കാരനെ ജോലാർപേട്ട് പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ ജനുവരിയുടെ പരിധിയിൽ 2022 ഫെബ്രുവരി മുതൽ 2023 ഫെബ്രുവരി…

Read More

2023 മാർച്ചോടെ ബെംഗളൂരു-ഹുബ്ബള്ളി വന്ദേ ഭാരത് സർവീസ് ആരംഭിക്കും

ബെംഗളൂരു: മികച്ച വേഗതയ്ക്കും സുരക്ഷയ്ക്കും പേരുകേട്ട വന്ദേ ഭാരത് എക്‌സ്പ്രസ് (ട്രെയിൻ 18) ബെംഗളൂരുവിനും ഹുബ്ബള്ളിക്കുമിടയിൽ 2023 മാർച്ചോടെ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി ജർദോഷ് വെള്ളിയാഴ്ച അറിയിച്ചു. ബെംഗളൂരു-ഹുബ്ബള്ളി റൂട്ടിൽ 45 കിലോമീറ്റർ പാത ഇരട്ടിപ്പിക്കൽ ഇനിയും പൂർത്തിയാകാനുണ്ടെന്ന് റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. 2022 ഡിസംബറോടെ ഇത് പൂർത്തിയാക്കുകയും രണ്ടോ മൂന്നോ മാസത്തിനുള്ളിൽ വൈദ്യുതീകരണം നടത്തുകയും ചെയ്യുമെന്നും വ്യക്തമാക്കിയ അദ്ദേഹം അടുത്ത വർഷം മാർച്ചോടെ സർവീസ് ആരംഭിക്കുന്നതിനുള്ള നല്ല സാധ്യത ഉണ്ടെന്നും കൂട്ടിച്ചേർത്തു. മുതിർന്ന പൗരന്മാർക്കുള്ള യാത്രാനിരക്കിൽ ഇളവ് തിരികെ…

Read More
Click Here to Follow Us