ദീപാവലി സ്പെഷ്യൽ വന്ദേ ഭാരത് സ്ഥിരപ്പെടുത്തണമെന്ന് ആവശ്യം 

ബംഗളൂരു: ദീപാവലി സ്പെഷ്യലായി ബംഗളൂരു-എറണാകുളം റൂട്ടിൽ പ്രഖ്യാപിച്ച വന്ദേ ഭാരത് ട്രെയിൻ സർവീസ് സ്ഥിരമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.

നവംബർ 10,11,12 തിയ്യതികളിൽ ആണ് വന്ദേ ഭാരത് പകൽ സർവീസിന് അനുമതി തേടിയത്.

ചെന്നൈ-ബെംഗളൂരു സ്പെഷ്യൽ സർവീസാണ് പിന്നീട് എറണാകുളത്തേക്ക് നീട്ടുന്നത്.

8 കൊച്ചുകളുള്ള ട്രെയിനിന്റെ ടിക്കറ്റ് നിരക്കും ബുക്കിങ്ങും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

  'വെറും ഒരു താടിയല്ല ഇത്, 2019 മുതൽ കാത്തിരുന്ന പ്രതികാരം'; ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ലുക്കിന് പിന്നിലെ ആരും പറയാത്ത കഥ!

കെഎസ്ആർ ബെംഗളുരു സ്റ്റേഷനിൽ നിന്ന് പുലർച്ചെ 4.30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30 ന് എറണാകുളം എത്തും.

തിരിച്ച് 2 മണിക്ക് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10.30 ന് ബംഗളുരുവിൽ എത്തും.

ബംഗളൂരു-കോഴിക്കോട്, ബംഗളൂരു-എറണാകുളം റൂട്ടിൽ വന്ദേ ഭാരത് സർവീസ് ആരംഭിക്കണമെന്ന് യാത്രക്കാരുടെ കൂട്ടായ്മ നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ ദോഷങ്ങൾ മാറാൻ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ജ്യോത്സ്യൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
[masterslider id="10"]

Related posts