എക്സ്പ്രസ്സ്‌ ട്രെയിൻ പാസഞ്ചർ ട്രെയിനിലേക്ക്‌ ഇടിച്ച് കയറി അപകടം ; 3 മരണം

ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ പാസഞ്ചർ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിൻ ഇടിച്ചുകയറി മൂന്നു പേർ മരിച്ചു. സിഗ്നൽ ലഭിക്കാത്തതിനെ തുടർന്ന് നിർത്തിയിരുന്ന പാസഞ്ചർ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. വിശാഖപട്ടണത്ത് നിന്ന് റായഗഢയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. സമീപ ജില്ലകളിൽ നിന്ന് പരമാവധി ആംബുലൻസുകൾ അപകടസ്ഥലത്തേക്ക് എത്തിക്കാൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നിർദ്ദേശം നൽകി. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥർ അടിയന്തര ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Read More

കുടകിൽ അപൂർവയിനം പല്ലിയെ കണ്ടെത്തി

ബെംഗളൂരു: കുടകിൽ അപൂർവ്വയിനം പല്ലിയെ കണ്ടെത്തിയതായി റിപ്പോർട്ട്. കൊമോഡോ പല്ലിയെയാണ് ഡ്രാഗൺ കണ്ടെത്തിയത്. കുടകിലെ പൊന്നമ്പേട്ട് താലൂക്കിലെ കുന്ദ ഗ്രാമത്തിലാണ് പല്ലിയെ കണ്ടെത്തിയത്. കൊടണ്ടേര ഗ്രാമവാസിയായ ദിലീപിന്റെ വീടിനടുത്താണ് പല്ലി പ്രത്യക്ഷപ്പെട്ടത്. ആറടി നീളമുള്ള പല്ലിയാണിത്. ലോകത്തിലെ ഏറ്റവും വലിയ പല്ലിയിനമാണ് കൊമഡോ ഡ്രാഗൺ. ഇന്തോനേഷ്യയിലെ കൊമഡോ, റിങ്ക,ഫ്ളോർസ്, ഗില്ലി മോതാംഗ് എന്നീ ദ്വീപുകളിൽ കണ്ടുവരുന്നു. ഏകദേശം 3 മീറ്റർ നീളം വെയ്ക്കുന്ന പല്ലിയിനമാണ് കൊമഡോ ഡ്രാഗൺ. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഐയുസിഎൻ ഇവയെ ഉൾപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന ഒരു കോമഡോ ഡ്രാഗൺ പത്തടിവരെ…

Read More

കളമശ്ശേരി സ്ഫോടനം; മരണം രണ്ടായി

കൊച്ചി: കളമശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശി കുമാരി മരിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. 53 വയസുള്ള കുമാരി കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 90 അധികം പൊള്ളലേറ്റ ഇവർ വെന്റിലേറ്ററിലായിരുന്നു. അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നിലവിൽ 52 പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. 90 ശതമാനത്തിൽ പൊള്ളലേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. 30 പേരാണ് ഇപ്പോൾ ആശുപത്രിയിൽ കഴിയുന്നത്. അതിൽ 18 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഐസിയുവിൽ കഴിയുന്ന ആറുപേരുടെ നില ഗുരുതരമാണ്.…

Read More

പുനീത് ഒരു യാത്രയിൽ ആണ്, ഒരിക്കൽ മടങ്ങി വരും; ശിവരാജ് കുമാർ

ബെംഗളൂരു: അപ്രതീക്ഷിതമായാണ് സിനിമാ ലോകത്തേയും ആരാധകരേയും സങ്കടത്തിലാഴ്ത്തിക്കൊണ്ട് നടൻ പുനീതിന്റെ മരണം സംഭവിക്കുന്നത്. നാല്പത്തിയാറാം വയസ്സിലാണ് ഹൃദയാഘാതത്തെ തുടർന്ന് പുനീത് ലോകത്തോട് വിടപറഞ്ഞത്. വ്യായാമം ചെയ്തു കൊണ്ടിരിക്കെ നെഞ്ചുവേദന വന്നതിനെ തുടർന്ന് താരത്തെ ബെംഗളൂരുവിലെ വിക്രം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പുനീത് വിടപറഞ്ഞിട്ട് രണ്ട് വർഷങ്ങൾ കഴിയുമ്പോഴും തങ്ങൾക്ക് മരണം ഉൾക്കൊള്ളാനാകുന്നില്ലെന്ന് പറയുകയാണ് സഹോദരൻ ശിവരാജ് കുമാർ. അപ്പു ജീവിച്ചിരിപ്പില്ലെന്ന് എല്ലാവരും പറയുന്നു. അതിനർത്ഥം അവൻ ഞങ്ങളെ പൂർണമായി വിട്ടുപോയി എന്നല്ല. എനിക്ക് അവനെ അത്ര പെട്ടന്ന് വിട്ടുകളയാൻ സാധിക്കില്ല. പുനീതിന്റെ നല്ല…

Read More

സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍; സ്ഥിരീകരിച്ച് പോലീസ് 

കൊച്ചി: കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് സ്ഥിരീകരിച്ചതായി റിപ്പോർട്ട്‌. രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച്‌ റിമോട്ട് ഉപയോഗിച്ച്‌ ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചതായാണ് റിപ്പോർട്ട്‌. ആറുമാസം കൊണ്ട് ഇന്‍റര്‍നെറ്റ് മുഖേനയാണ് ഇയാള്‍ ഐഇഡി സ്ഫോടനം പഠിച്ചത്. സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ നേരത്തെ കൊടകര പോലീസില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്. ഇയാള്‍ നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ്…

Read More

കന്നഡ രാജ്യോത്സവവും കേരളപിറവി ദിനാചരണവും സംഘടിപ്പിക്കുന്നു 

ബെംഗളുരു: സൗത്ത് ബെംഗളുരു മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കന്നഡ രാജ്യോത്സവവും കേരളപിറവി ദിനാചാരണവും ഒപ്പം രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നു. ബേഗുർ കൊപ്പ റോഡിൽ ഹുള്ളഹള്ളിയിലുള്ള ഓഫീസ് അംഗണത്തിൽ നവംബർ ഒന്നാം തീയതി രാവിലെ 9 മണിക്ക് പതാക ഉയർത്തലും അതിനെ തുടർന്ന് രക്തദാന ക്യാമ്പും നടക്കും.

Read More

കളമശ്ശേരി സ്ഫോടനം; വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി, സമൂഹ മാധ്യമങ്ങൾ നിരീക്ഷണത്തിൽ

കൊച്ചി: കളമശേരി സംഭവത്തില്‍ സമൂഹമാധ്യമങ്ങളിലും മറ്റും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നു പോലീസ്. സമൂഹമാധ്യമങ്ങള്‍ നിരീക്ഷണത്തിലാണ്. മതസ്പര്‍ദ്ധ, വര്‍ഗീയ വിദ്വേഷം എന്നിവ വളര്‍ത്തുന്ന തരത്തില്‍ സാമൂഹമാധ്യമങ്ങളിലൂടെയും മറ്റും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Read More

നവംബർ 13 ന് പത്ത് റെയിൽവേ സ്റ്റേഷനുകളിൽ സ്ഫോടനം നടത്തുമെന്ന് ലഷ്ക്കർ ഭീഷണി

ഡൽഹി: ഉത്തരേന്ത്യയിലെ റെയിൽവേ സ്റ്റേഷനുകൾക്ക് ലഷ്കർ ഭീഷണി. ഹരിയാന, യുപി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ 10 സ്റ്റേഷനുകളിൽ സ്ഫോടനം നടത്തുമെന്നാണ് ലഷ്കർ ഭീഷണി. ഈ സംസ്ഥാനങ്ങളിലെ സ്റ്റേഷനുകളിൽ നവംബർ 13 സ്ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. ലഷ്‌ക്കർ കമാൻഡർ കരീം അൻസാരിയുടേതാണ് ഭീഷണിക്കത്ത്. പത്തു സ്റ്റേഷനുകളിൽ സ്ഫോടനം നടത്തും, നവംബർ 15 ന് ഹരിയാന ജഗദാരി വൈദ്യുതി നിലയവും തകർക്കുമെന്നും ഭീഷണിയുണ്ട്. കശ്മീരിലെ ഭീകരരെ വധിച്ചതിന് പ്രതികാരമെന്നും കത്തിൽ പറയുന്നു. അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ വർധിപ്പിച്ചതായി പോലീസ് അറിയിച്ചു.

Read More

കളമശേരി ബോംബ് സ്ഫോടനം; ഒരാൾ കൊടകര സ്റ്റേഷനിൽ കീഴടങ്ങിയതായി റിപ്പോർട്ട്‌

തൃശൂർ: കളമശേരിയിലെ ബോംബ് സ്ഫോടനത്തിൻെറ പശ്ചാത്തലത്തില്‍ തൃശൂര്‍ കൊടകര സ്റ്റേഷനില്‍ ഒരാള്‍ കീഴടങ്ങി. സ്ഫോടനവുമായി ഇയാള്‍ക്ക് ബന്ധമെന്നാണ് വിവരം. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ചോദ്യം ചെയ്തുവരികയാണ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ് പോലീസ്. കണ്ണൂരിലും ഒരാളെ സംശയത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. റെയില്‍വേ സ്റ്റേഷനിലെ സുരക്ഷാ പരിശോധനക്കിടെയാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്.

Read More

കളമശ്ശേരി സ്ഫോടനം; പൊട്ടി തെറിച്ചത് സ്ഫോടക വസ്തുവെന്ന് ഡിജിപി

കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായത് ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ഐ.ഇ.ഡി വസ്തുവാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ സാധിക്കുവെന്നും ഡിജിപി വ്യക്തമാക്കി. നടന്നത് ബോംബ് സ്‌ഫോടനമാണെന്നതിന്റെ എല്ലാ തെളിവുകളും സംഭവസ്ഥലത്തുനിന്ന് പോലീസ് ശേഖരിച്ചിട്ടുണ്ട്‌. ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും പോലീസ് സംശയിക്കുന്നുണ്ട്‌. കണ്‍വെന്‍ഷന്‍ സെന്ററിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന്‌ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഞായറാഴ്ച രാവിലെ പത്ത് മണിയോടെ കളമശ്ശേരി…

Read More
Click Here to Follow Us