വിവാഹത്തിൽ നിന്നും പിന്മാറിയ 15 കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

ബെംഗളൂരു: ശൈശവ വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് പത്താം ക്ലാസുകാരിയെ 32-കാരന്‍ കഴുത്തറുത്ത് കൊന്നു.

മടിക്കേരിയില്‍ ആണ് ദാരുണ സംഭവം.

ശൈശവ വിവാഹത്തിനുള്ള ശ്രമം നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ സ്ഥലത്തെത്തി വിവാഹ നിശ്ചയ ചടങ്ങ് തടഞ്ഞിരുന്നു.

തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് ഇരുകുടുംബങ്ങളും പിന്മാറി.

ഇതില്‍ പ്രകോപിതനായ പ്രതി ഒങ്കാരപ്പ പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.

  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു

പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ച ഒങ്കാരപ്പ എന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രതി രക്ഷപ്പെട്ടു.

ഒങ്കാരപ്പ ഒളിവിലാണ്, ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

അടുത്തിടെ എസ്‌എസ്‌എല്‍സി പരീക്ഷ പാസായ സുര്‍ലബ്ബി ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി യു എസ് മീന എന്ന 15കാരിയാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച്‌ രക്ഷിതാക്കളുടെ മുന്നില്‍ വെച്ചാണ് പ്രതി പെണ്‍കുട്ടിയെ കൊല ചെയ്തത്.

  രക്ഷകനായി എത്തിയത് അതേ കൊലയാളി! ബെംഗളൂരു ഹിറ്റ് ആൻഡ് റണ്ണിൽ പോലീസിനെ ഞെട്ടിച്ച് ഡാഷ്‌കാം ദൃശ്യങ്ങൾ

സുബ്രമണിയുടെയും മുത്തക്കിയുടെയും ഏക മകളായിരുന്നു മീന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts