വ്യാജടിക്കറ്റിൽ വിമാനത്താവളത്തിൽ പ്രവേശിച്ചു; യുവാവ് അറസ്റ്റിൽ 

ബെംഗളൂരു : പെൺസുഹൃത്തിനെ യാത്രയാക്കാൻ വ്യാജടിക്കറ്റിൽ ബെംഗളൂരു വിമാനത്താവളത്തിനകത്ത് പ്രവേശിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. നഗരത്തിലെ സ്വകാര്യകമ്പനിയിൽ ജോലിചെയ്യുന്ന പ്രകാർ (25) ആണ് അറസ്റ്റിലായത്. ഡൽഹിയിലേക്ക് പോകുന്ന പെൺസുഹൃത്തിനൊപ്പം വിമാനത്താവളത്തിൽ വന്നതായിരുന്നു പ്രകാർ. എന്നാൽ, പെൺസുഹൃത്തിന്റെ വിമാനടിക്കറ്റിൽ കൃത്രിമംകാട്ടി യുവാവും വിമാനത്താവളത്തിൽ പ്രവേശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെൺസുഹൃത്ത് വിമാനത്തിൽ കയറിയതോടെ പുറത്തേക്ക് വരാനൊരുങ്ങിയ പ്രകാറിനെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. വിമാനത്തിൽ നിന്നിറങ്ങി പുറത്തേക്ക് പോവുകയാണെന്നാണ് യുവാവ് ആദ്യം പറഞ്ഞത്. കൂടുതൽ ചോദ്യം ചെയ്തപ്പോൾ ആണ് സത്യം കണ്ടെത്തിയത്.

Read More

ഭാര്യ എത്താൻ വൈകി, വിമാനം വൈകിപ്പിക്കാൻ വ്യാജ ബോംബ് ഭീഷണി; ബെംഗളൂരു സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: ഭാര്യ വിമാനത്താവളത്തില്‍ എത്താൻ വൈകിയതിനെ തുടർന്ന് ഭർത്താവിന്റെ വ്യാജ ബോംബ് ഭീഷണി. വിമാനം വൈകിപ്പിക്കാൻ വ്യാജ ഭീഷണി നല്‍കിയ ബെംഗളൂരു സ്വദേശി അറസ്റ്റിലായി. മുംബൈയില്‍ നിന്ന് പുറപ്പെട്ട ബെംഗളൂരു വിമാനത്തില്‍ ബോംബുണ്ടെന്നായിരുന്നു വ്യാജ ഭീഷണി സന്ദേശം. വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ താമസിച്ചെന്നും വിമാനം കിട്ടുമോയെന്ന് സംശയമാണെന്നും ഭാര്യ ഭർത്താവിനെ അറിയിച്ചിരുന്നു. വിമാനത്താവളത്തിലെയെങ്കിലും വിമാനത്തില്‍ കയറാൻ കഴിഞ്ഞില്ല. ഈ സമയത്താണ് വ്യാജ ഭീഷണി സന്ദേശമെന്ന ആശയം ഉദിച്ചത്. എയർലൈൻസില്‍ ലഭിച്ച സന്ദേശം വിമാനത്തിന്റെ ക്യാപ്റ്റനും പോലീസിനും ഉള്‍പ്പടെയുള്ള അധികാരികളെ…

Read More

നടി പ്രവീണയുടെ മോർഫ് ചെയ്ത ഫോട്ടോകൾ പ്രചരിപ്പിച്ചു; ഒടുവിൽ പ്രതി പിടിയിൽ

നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതി പിടിയില്‍. ദില്ലിയില്‍ സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശിയായ ഭാഗ്യരാജ് ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് പ്രതിയെ ദില്ലിയില്‍ വെച്ച്‌ അറസ്റ്റ് ചെയ്തത്. പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ഭാഗ്യരാജിനെ മുമ്പും അറസ്റ്റ് ചെയ്തിരുന്നു. 2021 നവംബറിലാണ് ഇതിന് മുമ്പ് ദില്ലി സാഗര്‍പുര്‍ സ്വദേശി ഭാഗ്യരാജ് (24) അറസ്റ്റിലായിരുന്നത്. നടി പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴിയാണ് ഇയാള്‍ പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തില്‍…

Read More

സർ.എം.വിശ്വേശ്വരയ്യ മ്യൂസിയത്തിൽ വ്യാജ ബോംബ് ഭീഷണി 

ബെംഗളൂരു: സിലിക്കൺ സിറ്റിയിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി. കബ്ബൺ പാർക്ക് പോലീസ് സ്‌റ്റേഷനോട് ചേർന്നുള്ള സർ.എം.വിശ്വേശ്വരയ്യ മ്യൂസിയത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം അയച്ചതിന്റെ പശ്ചാത്തലത്തിൽ അൽപ സമയം ഭീതിയുടെ അന്തരീക്ഷം ഉണ്ടായി. പതിവുപോലെ ഇന്ന് രാവിലെ 9 മണിക്ക് ജീവനക്കാർ മ്യൂസിയത്തിൽ എത്തി ഇ-മെയിൽ പരിശോധിച്ചപ്പോഴാണ് മെയിൽ ശ്രദ്ധയിൽ പെട്ടത്. Morgue999lol എന്ന ഇ-മെയിൽ ഐഡിയിൽ വിശ്വേശ്വരയ്യ മ്യൂസിയത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. രഹസ്യകേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന ഇത് നാളെ രാവിലെ പൊട്ടിത്തെറിക്കും. എത്രയോ ആളുകൾ മ്യൂസിയങ്ങളിൽ മരിക്കുന്നു. ഞങ്ങൾ തീവ്രവാദികൾ 111 എന്ന…

Read More

തട്ടിപ്പ് എസ്എംഎസുകൾ ഇനി ഗൂഗിൾ കണ്ടെത്തി തരും

ന്യൂഡല്‍ഹി: തട്ടിപ്പ് എസ്എംഎസ് സന്ദേശങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഫീച്ചറുമായി ഗൂഗിള്‍ മെസേജസ്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ളതാണ് ഈ ഫീച്ചര്‍ എന്ന് ഗൂഗിള്‍ അറിയിച്ചു. ഉപയോക്താക്കള്‍ക്ക് പൂര്‍ണ നിയന്ത്രണം നല്‍കുന്ന തരത്തിലാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. സ്പാം പ്രൊട്ടക്ഷന്‍ എന്ന പേരിലുള്ളതാണ് ഫീച്ചര്‍. സ്‌കാനിങ് ടൂളാണ് ഇതിന്റെ പ്രത്യേകത. സ്‌കാന്‍ ചെയ്ത് സ്പാം മെസേജുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നവിധമാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. എസ്എംഎസ് വഴിയാണ് സാധാരണനിലയില്‍ തട്ടിപ്പ് മെസേജുകള്‍ വരുന്നത്. ഇതില്‍ നിന്ന് ഉപയോക്താവിന് സംരക്ഷണം നല്‍കുന്ന തരത്തിലാണ് ഈ ഫീച്ചര്‍. സ്പാം…

Read More

ഭർത്താവിനെ കേസിൽ കുടുക്കാൻ വ്യാജ ബോംബുഭീഷണി സന്ദേശമയച്ച യുവതി അറസ്റ്റിൽ 

ബെംഗളൂരു : ഭർത്താവിന്റെ ഫോണിൽ നിന്ന് പോലീസിന് വ്യാജ ബോംബുഭീഷണി സന്ദേശമയച്ച ഭാര്യ അറസ്റ്റിൽ. അനേകൽ ടൗണിൽ താമസിക്കുന്ന വിദ്യാറാണിയാണ് (32) അറസ്റ്റിലായത്. ഭർത്താവിനെ കേസിൽപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. ഓൺലൈനിൽ പരിചയപ്പെട്ട ആൺസുഹൃത്തുക്കളോട് വിദ്യാറാണി പതിവായി ചാറ്റുചെയ്യുന്നത് ശ്രദ്ധയിൽപെട്ട ഭർത്താവ് കിരൺ മല്ലപ്പ ഇവരുടെ ഫോൺ തകർത്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഭർത്താവിനെ കേസിൽക്കുടുക്കാൻ ശ്രമിച്ചതെന്നും പോലീസ് അറിയിച്ചു. ഇവരുടെ ഓൺലൈൻ സുഹൃത്താണ് വ്യാജസന്ദേശം തയ്യാറാക്കി നൽകിയത്. തുടർന്ന് സന്ദേശം ഭർത്താവിന്റെ ഫോണിലെ വാട്‌സാപ്പ് വഴി പോലീസിന് കൈമാറുകയായിരുന്നു. സന്ദേശത്തിന്റെ ഉറവിടംതേടി വീട്ടിലെത്തിയ…

Read More

നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ; നൂറ് വ്യാജ വെബ്സൈറ്റുകൾക്ക് പൂട്ട് വീണു 

ന്യൂഡല്‍ഹി: നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയ വെബ്സൈറ്റുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. നൂറ് വ്യാജ വെബ്സൈറ്റുകളാണ് കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത്. ഇവ ചൈനീസ് നിയന്ത്രിത വെബ്സൈറ്റുകൾ ആണെന്ന് കണ്ടെത്തി. ഉപഭോക്താക്കളുടെ സാമ്പത്തിക വ്യക്തിഗത വിവരങ്ങൾ നിയമ വിരുദ്ധമായി ഈ വെബ്സൈറ്റുകൾ സമാഹരിക്കുന്നതായി കണ്ടെത്തി. നിരവധി ബാങ്ക് അക്കൗണ്ടുകളുമായി ഈ വെബ്സൈറ്റുകൾ ബന്ധപ്പെട്ടതായും അന്വേഷണത്തിൽ തെളിഞ്ഞു. ഇത്തരം വെബ്സൈറ്റുകൾ കണ്ടെത്താൻ കേന്ദ്ര ഐടി മന്ത്രാലയം ശ്രമങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു. കൂടുതൽ വെബ്സൈറ്റുകൾക്കും വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയേക്കും.

Read More

മന്ത്രിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് 

ബെംഗളൂരു: രാഷ്ട്രീയ നേതാക്കളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സിനിമാ താരങ്ങളുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാക്കുന്ന കേസുകൾ അടുത്തകാലത്തായി വർധിക്കുന്നു. ഇപ്പോഴിതാ, വിദ്യാഭ്യാസ-സാക്ഷരതയും ഷിമോഗ ജില്ലയുടെ ചുമതലയുള്ള മന്ത്രിയുമായ മധു ബംഗാരപ്പയുടെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുറന്നതായി ഷിമോഗയിലെ സിഐഎൻ പോലീസ് സ്‌റ്റേഷനിൽ പരാതിയുണ്ട്. സംസ്ഥാന കെ.പി.സി.സി പിന്നാക്ക വിഭാഗ വകുപ്പ് സംസ്ഥാന കോ-ഓർഡിനേറ്റർ ജെ.ഡി.മഞ്ചുനാഥാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. ശ്രീ മധു ബംഗാരപ്പ ജി സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ മന്ത്രി” എന്ന പേരിൽ ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് തുറന്നിട്ടുണ്ട്.…

Read More

തൃശ്ശൂരിൽ വ്യാജ ഡോക്ടർ പിടിയിൽ

തൃശൂർ: വ്യാജ ഡോക്ടർ പിടിയിൽ. തൃശൂരിൽ താമസിക്കുന്ന ബംഗാൾ സ്വദേശി ദിലീപ് കുമാർ സിക്താർ ആണ് ആരോഗ്യവകുപ്പിന്റെ പിടിയിലായത്. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ആണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ക്ലിനിക്കിൽ നിന്ന് മരുന്നുകളും ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Read More
Click Here to Follow Us