ഭർത്താവിനെ കേസിൽ കുടുക്കാൻ വ്യാജ ബോംബുഭീഷണി സന്ദേശമയച്ച യുവതി അറസ്റ്റിൽ 

ബെംഗളൂരു : ഭർത്താവിന്റെ ഫോണിൽ നിന്ന് പോലീസിന് വ്യാജ ബോംബുഭീഷണി സന്ദേശമയച്ച ഭാര്യ അറസ്റ്റിൽ.

അനേകൽ ടൗണിൽ താമസിക്കുന്ന വിദ്യാറാണിയാണ് (32) അറസ്റ്റിലായത്.

ഭർത്താവിനെ കേസിൽപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.

ഓൺലൈനിൽ പരിചയപ്പെട്ട ആൺസുഹൃത്തുക്കളോട് വിദ്യാറാണി പതിവായി ചാറ്റുചെയ്യുന്നത് ശ്രദ്ധയിൽപെട്ട ഭർത്താവ് കിരൺ മല്ലപ്പ ഇവരുടെ ഫോൺ തകർത്തിരുന്നു.

  യുവാക്കള്‍ ജയിച്ചു, ബൈക്ക് ടാക്സി തിരിച്ചെത്തുന്നു: നയരേഖ വരുന്നു; ഇത് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം!

ഇതിന്റെ പ്രതികാരമായാണ് ഭർത്താവിനെ കേസിൽക്കുടുക്കാൻ ശ്രമിച്ചതെന്നും പോലീസ് അറിയിച്ചു.

ഇവരുടെ ഓൺലൈൻ സുഹൃത്താണ് വ്യാജസന്ദേശം തയ്യാറാക്കി നൽകിയത്.

തുടർന്ന് സന്ദേശം ഭർത്താവിന്റെ ഫോണിലെ വാട്‌സാപ്പ് വഴി പോലീസിന് കൈമാറുകയായിരുന്നു.

സന്ദേശത്തിന്റെ ഉറവിടംതേടി വീട്ടിലെത്തിയ പോലീസ് വിദ്യാറാണിയെ ചോദ്യം ചെയ്തു.

ഇവർ കുറ്റം സമ്മതിച്ചതോടെ അറസ്റ്റുചെയ്തു. ഇവരുടെ രണ്ട് ആൺസുഹൃത്തുക്കളുടെപേരിൽ കേസെടുത്തതായും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വി.ഡി സതീശൻ മുഖ്യമന്ത്രി ആകാൻ പട്ടും തിരിയും നൽകി കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts